Get Updates
Get notified of breaking news, exclusive insights, and must-see stories!

'തുണിയുടെ അളവ് കുറഞ്ഞല്ലോ, സുധിച്ചേട്ടന്റ മകന്‍ എങ്ങനെ വെളിയിലിറങ്ങി നടക്കും?' രേണുവിനെ വിടാതെ വെട്ടുകിളികള്‍

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ വീണ്ടും സൈബര്‍ ആങ്ങളമാരുടെ അധിക്ഷേപ വര്‍ഷം. വിഷുവിനോട് അനുബന്ധിച്ച് ചെയ്ത ഒരു പ്രൊമോഷന്‍ വീഡിയോയ്ക്ക് താഴെ രേണുവിന്റെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് കൊണ്ടാണ് സൈബര്‍ വെട്ടുകിളികളുടെ ആക്രമണം. കൊല്ലം സുധിയുടെ പേര് ചീത്തയാക്കുന്ന തരത്തിലാണ് രേണുവിന്റെ ഓരോ പ്രവൃത്തികളും എന്നാണ് ഇത്തരക്കാരുടെ ആരോപണം.

ഞാന്‍ നിങ്ങളുടെ കൊല്ലം സുധിച്ചേട്ടന്റെ ഭാര്യ രേണു എന്ന് പറഞ്ഞ് കൊണ്ടാണ് പ്രൊമോഷന്‍ വീഡിയോ രേണു ആരംഭിക്കുന്നത്. ഇതിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. ഇതാദ്യമായല്ല രേണു സൈബര്‍ ആക്രമണത്തിന് വിധേയയാകുന്നത്. നേരത്തെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദാസേട്ടന്‍ കോഴിക്കോടിനും മനു ഗോപിനാഥിനുമൊപ്പമുള്ള വീഡിയോ പങ്ക് വെച്ചതിന് പിന്നാലെയും രേണുവിനെതിരെ രൂക്ഷമായി സൈബര്‍ ആക്രമണമുണ്ടായിരുന്നു.

Renu Sudhi

ദാസേട്ടന്‍ കോഴിക്കോടിനൊപ്പം ചാന്ത് കുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന പാട്ട് റിക്രിയേറ്റ് ചെയ്തപ്പോള്‍ അടുത്തിടപഴകി അഭിനയിച്ചതാണ് പ്രശ്‌നമായത് എങ്കില്‍ മനുവിനൊപ്പം വിവാഹവേഷത്തില്‍ എത്തിയതായിരുന്നു വിവാദമായത്. എന്നാല്‍ ഇതില്‍ രണ്ടിലും തക്ക മറുപടിയുമായി രേണു രംഗത്തെത്തിയിരുന്നു. സൈബര്‍ അധിക്ഷേപത്തിന്റെ വീട്ടിലിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും രേണു വ്യക്തമാക്കിയിരുന്നു.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നും രേണു വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈബര്‍ വെട്ടുകിളിയുടെ ആക്രമണത്തിന് ഇനിയും അറുതിയില്ല എന്നാണ് രേണുവിന്റെ പുതിയ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍ പരിശോധിക്കുമ്പോഴും മനസിലാകുന്നത്. കൊല്ലം സുധി മരിച്ചതിനാലാണ് ഇതൊക്കെ കാണേണ്ടി വരുന്നത് എന്നൊക്കെ പറഞ്ഞ് വിലപിക്കുന്നവരുമുണ്ട് കമന്റ് ബോക്‌സില്‍.

'നിങ്ങളുടെ കോസ്റ്റിയൂം ആരാ സെലക്ട് ചെയ്യുന്നത്. സുധിച്ചേട്ടന്റെ വൈഫ് എന്ന് പറയുന്ന വീഡിയോസില്‍ എങ്കിലും ഡ്രസ്സ് ഒന്ന് ശ്രദ്ധിക്കു. കണ്ടാല്‍ തോന്നും ഇപ്പോള്‍ എല്ലാം കൂടി ഊരി വീഴും എന്ന്.. ഡ്രസ്സിങ് അവരവരുടെ ഇഷ്ടമാണ്. പക്ഷേ മാറ്റാരുടെ മുന്നിലും കോമാളി വേഷം കേട്ടാതിരിക്കു,' എന്നാണ് രേണുവിന്റെ പുതിയ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന ഒരാളുടെ കമന്റ്.

' ഇവള്‍ക്ക് സുധി എന്ന ആ പേര് മെന്‍ഷന്‍ ചെയ്യാതെ ഇരുന്നുകൂടെ. മാക്‌സിമം ആ പേര് വിറ്റു പൈസ ഉണ്ടാക്കണം അവള്‍ക്ക്. ആ കലാകാരനെ നമ്മള്‍ മലയാളികള്‍ക്ക് ഇഷ്ട്ടം ആണെന്ന് ഇവള്‍ക്കും കൂടെ ഉള്ളവര്‍ക്കും നന്നായി അറിയാം. എന്താ അല്ലെ ബിസ്സനസ് ട്രിക്,' എന്നാണ് മറ്റൊരാളുടെ കമന്റ്. 'മോളെ രേണു തുണിയുടെ അളവ് കുറയാന്‍ തുടങ്ങിയല്ലോ ഇനി നിനക്ക് അവസരങ്ങള്‍ തേടി വരും,' എന്നാണ് മറ്റൊരു കമന്റ്.

'സുധി മരണപ്പെടേണ്ട ആയിരുന്നു അങ്ങനെയായിരുന്നെങ്കില്‍ ഈ അവരാതം ഒന്നും കാണണ്ടായിരുന്നു,' എന്നാണ് വേറൊരു കമന്റ്. ആ ബെസ്റ്റ്.. ആ സുധിച്ചേട്ടന്റ മകന്‍ എങ്ങനെ വെളിയില്‍ ഇറങ്ങി നടക്കും ദൈവമേ' എന്നാണ് മറ്റൊരാള്‍ ആകുലപ്പെടുന്നത്. 'ഇതൊക്കെ കാണുമ്പോള്‍ ആ പാവം മനുഷ്യന്റെ ആത്മാവ് പോലും സഹിക്കില്ല. ജീവിക്കാന്‍ വേണ്ടി ദേഹത്ത് തുണി അളവ് കുറക്കണോ. ആ മനുഷ്യന്‍ ഇങ്ങനെ ആണോ നിങ്ങളെ ജീവിച്ചിരുന്നപ്പോള്‍ നോക്കിയത്,' എന്നാണ് മറ്റൊരു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+