രേണു സുധി എന്ന പേര് ഉപേക്ഷിക്കും; അതു സംഭവിച്ചാല്‍; ലക്ഷ്മി നക്ഷത്ര ഒഴികെയുള്ളവര്‍ വിളിക്കാറില്ലേ? മറുപടി
ദിവസവും ചൂടേറിയ ചര്‍ച്ചകള്‍ക്കുള്ള കണ്ടന്റുമായാണ് രേണു സുധി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അന്തരിച്ച മിമിക്രി, ടെലിവിഷന്‍ കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ എന്നതിനപ്പുറമുള്ള റീച്ച് രേണു സുധി നേടിക്കഴിഞ്ഞു.
ഭര്‍ത്താവ് മരിച്ച ശേഷം സമൂഹ മാധ്യമങ്ങളില്‍ സജീവമായതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ രേണു സുധി നേരിട്ടിരുന്നു. ഫോട്ടോ ഷൂട്ടിന് പുറമേ ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലുമാണ് രേണു ഇപ്പോള്‍ അഭിനയിക്കുന്നത്. ഷോര്‍ട്ട് ഫിലിമിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നത് ഷൂട്ടിങ് സെറ്റുകളില്‍ നിന്നുള്ള രേണു സുധിയുടെ റീല്‍സുകള്‍ക്കാണ്. രേണു അഭിനയിക്കുന്നതിന്റെ പേരില്‍ ലക്ഷക്കണക്കിന് വ്യൂസും ഈ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ലഭിക്കാറുണ്ട്. ഇപ്പോള്‍ അലിന്‍ ജോസ് പെരേരയുമായുള്ള ഒരു ഷോര്‍ട്ട് ഫിലിമില്‍ നായികയായി അഭിനയിക്കുകയാണ് രേണു.

രേണുവിന്റെ അഭിമുഖങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അഭിമുഖങ്ങളില്‍ രേണുവിന്റെ പ്രസ്താവനകള്‍ പലപ്പോഴും വിവാദം സൃഷ്ടിക്കാറുണ്ട്. അടുത്തിടെ, കൊല്ലം സുധിയുടെ പേരിലുള്ള പെര്‍ഫ്യൂം അടിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഭര്‍ത്താവിനെ തള്ളിക്കളഞ്ഞു എന്ന മട്ടിലാണ് കമന്റുകള്‍ വന്നത്.
ദാസേട്ടന്‍ കോഴിക്കോട് എന്ന യൂട്യൂബറുമായിട്ടുള്ള വീഡിയോകളും ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിനൊപ്പമുള്ള വീഡിയോകളും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ തന്റെ തീരുമാനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന ഉറച്ച നിലപാടിലാണ് രേണു മുന്നോട്ടുപോകുന്നത്.
ഇപ്പോഴിതാ, രേണു കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകള്‍ വീണ്ടും വിവാദം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ് അവതാരിക ശാരികയാണ് രേണുവിനെ അഭിമുഖം ചെയ്യുന്നത്. നേരത്തെ ശാരികയുമായിട്ടുള്ള അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു അതില്‍ അവതാരകയുടെ ശരീരഭാഷയെയും ചോദ്യങ്ങളെയും നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു.
താന്‍ മറ്റൊരാളെ വിവാഹം കഴിച്ചാല്‍ രേണു സുധി എന്നുള്ള ഉപേക്ഷിച്ചേക്കുമെന്ന് രേണു പറഞ്ഞു. രേണു സുധിയുടെ വാക്കുകള്‍ - രേണു സുധി എന്ന പേര് ഉപേക്ഷിക്കണമെങ്കില്‍ ഞാന്‍ മറ്റൊരാളെ വിവാഹം കഴിക്കണം. പുതിയ ഒരാള്‍ വന്നാല്‍ സുധി ചേട്ടന്റെ ഫോട്ടോ ഞാന്‍ ചവറ്റുകുട്ടയില്‍ കളയില്ല. അത് എപ്പോഴും എന്നോടൊപ്പം ഉണ്ടാകും. അത് അംഗീകരിക്കുന്ന ആള്‍ വന്നാല്‍ മാത്രമേ ഞാന്‍ വിവാഹം കഴിക്കൂ.
സുധി ചേട്ടന്‍ ഈ കോമാളിത്തരങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ് വേദനിക്കില്ലേ എന്ന് അവതാരിക ചോദിക്കുന്നുണ്ട്. 'അദ്ദേഹത്തിന്റെ ആത്മാവ് എന്തിനു വേദനിക്കുന്നു. ഞാന്‍ കോമാളിത്തരം അല്ല കാണിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം. എന്നെ ഓര്‍ത്ത് ആരും കരയേണ്ട കാര്യമില്ല. ചത്തു മണ്ണടിഞ്ഞാലും ആരും എന്നെക്കുറിച്ച് ഓര്‍ത്ത് കരയേണ്ട കാര്യമില്ല - ഇതായിരുന്നു രേണുവിന്റെ മറുപടി.
ബിഗ് ബോസില്‍ കയറിക്കൂടാനുള്ള കോമാളിത്തരങ്ങളല്ലേ രേണു ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നതെന്നും ശാരിക ചോദിക്കുന്നുണ്ട്. ബിഗ് ബോസ് സ്ഥിരമായി കാണുന്ന ഒരാളല്ല ഞാന്‍. ഷോര്‍ട്ട്‌സ് കാണാറുണ്ട്. കോമാളിത്തരങ്ങള്‍ കാണിക്കുന്നവരാണോ ബിഗ് ബോസില്‍ കയറുന്നത്?. അങ്ങനെ ഞാന്‍ വിശ്വസിക്കുന്നില്ല. ബിഗ് ബോസില്‍ കയറിക്കൂടാനുള്ള ലക്ഷ്യം എനിക്കില്ല. എന്നാല്‍ അവര്‍ എന്നെ വിളിച്ചാല്‍ ഞാന്‍ എന്തായാലും പോകും - രേണു പറഞ്ഞു.
രേണു സുധി ഒഴികെയുള്ള സ്റ്റാര്‍ മാജിക്ക് താരങ്ങള്‍ തിരിഞ്ഞു നോക്കാറില്ലേ എന്ന ചോദ്യത്തിന് അവരൊക്കെ അവരുടേതായ തിരക്കുകളില്‍ ആണെന്നും എക്കാലവും സുധി ചേട്ടന്റെ ഭാര്യ, സുധി ചേട്ടന്റെ മക്കള്‍ എന്നു പറഞ്ഞ് ഇരിക്കേണ്ട കാര്യം അവര്‍ക്കില്ലെന്നും രേണു മറുപടി പറഞ്ഞു. ഈ അഭിമുഖത്തിലും രേണുവിന് വലിയ പിന്തുണയും അവതാരകയായ ശാരികയ്ക്ക് വലിയ വിമര്‍ശനവുമാണ് ലഭിക്കുന്നത്.












Click it and Unblock the Notifications