രേണുവിനോടൊപ്പം അഭിനയിക്കുന്ന കാര്യം ഭാര്യയെ വിളിച്ച് പറഞ്ഞു: എല്ലാം പ്രതീക്ഷിച്ചു: ദാസേട്ടന് കോഴിക്കോട്
അന്തരിച്ച നടന് കൊല്ലം സുധിയുടെ ഭാര്യ രേണുവുമായി ചേർന്ന് ചെയ്ത വീഡിയോ വിവാദമാകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ദാസേട്ടന് കോഴിക്കോട്. വിവാദമായ വീഡിയോയില്‍ രേണുവിനൊപ്പം അഭിനയിച്ചത് 'ദാസേട്ടന് കോഴിക്കോട്' ആയിരുന്നു. വിവാദം ഉണ്ടാക്കാനായിട്ടുള്ള ഒരു കാര്യവും ഞങ്ങള്‍ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. സാധാരണ ഞങ്ങള്‍ ചെയ്യാറുള്ള റീലിന് ഒരു മില്യണ്‍ വ്യൂസും പ്രതികരണങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. എന്നാല്‍ പുതിയ റീല്‍ ഇത്രയധികം വൈറലാകുമെന്ന് യൂട്യൂബിലേയും ഫേസ്ബുക്കിലേയും ആളുകള്‍ ഏറ്റെടുത്ത് വേറെ രീതിയിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നുമില്ലെന്നും അദ്ദേഹം പറയുന്നു.
വിവാദം ഞങ്ങള്‍ക്ക് വിഷയം അല്ല. രേണു അവളുടെ അഭിപ്രായം കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചും ഇത് പ്രശ്നം അല്ല. നമ്മള് നമ്മുടെ ജോലി ചെയ്യും. അതോടൊപ്പം തന്നെ റീലും ചെയ്യും. സുഹൃത്തുക്കളൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. കുറേ സിനിമ സുഹൃത്തുക്കളൊക്കെ വിളിച്ചു. ഈ സീന്‍ ശരിക്കും ചെയ്ത ദിലീപേട്ടനെ നാളെ ഞാന്‍ കാണും. ചാലക്കുടിയിലെ ഞങ്ങളുടെ പരിപാടിയില്‍ മുഖ്യാതിഥി അദ്ദേഹമാണ്. അദ്ദേഹം എന്ത് പറയും എന്ന് അറിയില്ല.

രേണുവിന്റെ വീട്ടിലേക്ക് ആരും അരി വാങ്ങിക്കൊടുക്കുന്നില്ലാലോ. അവള് എങ്ങനെ ജീവിക്കുന്നു എന്നും ആരും അന്വേഷിക്കുന്നില്ല. വിവാദങ്ങളില്‍ വീണ് അയ്യോ എന്നും പറഞ്ഞ് കരഞ്ഞ് ഇരിക്കുന്ന സ്വഭാവക്കാരിയല്ല രേണു. ഒരാള്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് ഒരാളാണ്. വിമർശിക്കുന്നവരോട് ആ വഴിക്ക് പോകാന്‍ പറയും. എന്റെ വീട്ടിലാണെങ്കിലും ഇക്കാര്യത്തില്‍ പ്രശ്നമൊന്നും ഇല്ലെന്നും ദാസേട്ടന് കോഴിക്കോട് പറയുന്നു. ഫൈനല്‍ ന്യൂസ് മലയാളം എന്ന യൂട്യൂബ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ഇലക്ട്രിസിറ്റി ബോഡിലെ ഒരു ഉദ്യോഗസ്ഥനാണ്. എനിക്ക് മോശമില്ലാത്ത ജോലിയും നല്ല ശമ്പളവും ഉണ്ട്. ഒരു നേരം പോക്കിന് വേണ്ടി റീല്‍ ചെയ്യുന്ന വ്യക്തിയാണ്. ഫോളോവേഴ്സ് കുറഞ്ഞോ കൂടിയോ എന്നുള്ള ചിന്താഗതിയൊന്നും എനിക്കില്ല. അഭിനയിക്കാന്‍ കഴിവുള്ളവരോടൊപ്പം ഞാന്‍ അഭിനയിക്കും. എന്റെ കൂടെ ഷോർട് ഫിലിമില്‍ അഭിനയിച്ച പെണ്‍കുട്ടിയാണ് ദിലീപേട്ടന്റെ നായികയായി പവി കെയർ ടേക്കർ എന്ന ചിത്രത്തില്‍ അഭിനയിച്ചത്.
മലയാളികള്‍ക്കിടയില്‍ നല്ല ആളുകള്‍ ഉള്ളത് പോലെ തന്നെ മറ്റുള്ളവർ നന്നാകുന്നത് ഇഷ്ടപ്പെടാത്തവരുമുണ്ട്. എനിക്ക് കള്ളത്തരങ്ങളും ഒളിച്ച് വെക്കാനോ ഒന്നുമില്ല. ഞാന്‍ ഭാര്യയോടൊപ്പം റീല്‍ ചെയ്യുന്ന വ്യക്തിയാണ്. അല്ലാതെ റീല്‍സിനായി പെണ്‍കുട്ടികളെ നോക്കി നടക്കാറില്ല. പലരും സമീപിക്കുമ്പോള്‍ നല്ല കണ്ടന്റായി ചെയ്യും. ആളുകള്‍ പലതും ഇല്ലാത്ത കാര്യങ്ങള്‍ വിളിച്ച് പറയുകയാണ്. പിന്നെ എനിക്ക് ഇമേജിനെ യാതൊരു ഭയവും ഇല്ല. എനിക്ക് വിധിച്ച കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തും. എന്റെ മൂന്ന് സിനിമകള്‍ ഇനി ഇറങ്ങാനുണ്ട്. അതില്‍ രണ്ടെണ്ണത്തില്‍ നല്ല വേഷമാണ്.
നന്നായി അഭിനയിക്കുന്ന വ്യക്തിയാണ് രേണു. രണ്ടര മണിക്കൂർ മാത്രമാണ് ആ റീല്‍ ചെയ്യാന്‍ വേണ്ടി വന്നത്. എന്റെ മക്കള്‍ക്കൊന്നും ഒരു വേവലാതിയില്ല. എന്റെ മൂത്തമകന് വന്ന് പറഞ്ഞ് 'അച്ഛാ അടിപൊളിയായിട്ടുണ്ട്, ആ ചേച്ചി നന്നായിട്ടിട്ടുണ്ട്. ഭർത്താവ് മരിച്ചെന്നും കരുതി അയ്യോ പാവം എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കാതെ ഇതൊക്കെ ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല' എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications