Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമ്പാവൂരിലെ കൊലപാതകം; അന്വേഷണ സംഘത്തെ മാറ്റണമെന്ന് വിഎസ്

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന സംഘത്തെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പ്രതികളെ ഇതുവരെ പിടികൂടാത്തത് സര്‍ക്കാറിന് ആത്മാര്‍ത്ഥത ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഷ കൊല്ലപ്പെട്ട് ആറ് ദിവസം കഴിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്. ഇത്രയും കാലതാമസം വരുത്തിയതിന് മുഖ്യമന്ത്രിയുടെ ഒരു തരത്തിലുള്ള ന്യായവാദവും അംഗീകരിക്കാന്‍ കഴിയുന്നതല്ല. പോലീസ് പറയുന്നത് സംഭവവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണെന്നും വിഎസ് കുറ്റപ്പെടുത്തി.

VS Achuthananthan

കഴിവുള്ള മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും ജനങ്ങളുടെ അഭിപ്രായങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. ഭരണകര്‍ത്താക്കളും പോലീസും വളരെ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വളരെ മുന്‍പുതന്നെ പ്രതികളെ പിടിക്കാമായിരുനെന്ന് ഇന്നസെന്റ് പറഞ്ഞു.

പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ നിരവധി പ്രമുഖരാണ് എത്തിയത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സുരേഷ്‌ഗോപി എംപി, ഇന്നസെന്റ് എംപി തുടങ്ങിയവര്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+