കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സഖാവെ'നിനക്കിതാ മറുപടി; സഖാവെന്ന കവിതയ്ക്ക് മറുപടിയുമായി എസ്എഫ്‌ഐ ജില്ലാ കമ്മറ്റി അംഗം

  • By അക്ഷയ്‌
Google Oneindia Malayalam News

കാസര്‍കോട്: നാളെയീ പീത പുഷ്പങ്ങള്‍ പൊഴിഞ്ഞിടും പാതയില്‍ വന്നൊന്നു ചേര്‍ന്നിരിക്കാന്‍... 'സഖാവ് എന്ന കവിതയ്ക്കുള്ള മറുപടി വരികളാണിത്. സഖാവ് എന്ന കവിതയ്ക്ക് മറുപടിക്കവിതയുമായി എസ്എഫ്‌ഐ കൈസര്‍കോട് ജില്ലാ കമ്മറ്റി അംഗം ശ്രീലക്ഷ്മിയാണ് രംഗത്തെത്തിയിരിക്കുന്നത്.

കവിതമധുരമായി ആലപിച്ചിരിക്കുന്നത് അമ്മുവും. കാസര്‍കോട് സര്‍ക്കാര്‍ കോലേജിലെ വിദ്യാര്‍ത്ഥിനികളാണ് ശ്രീലക്ഷ്മിയും അമ്മുവും. നാളെയീ പീതപുഷ്പങ്ങള്‍ കൊഴിഞ്ഞിടും പാതയില്‍ വന്നൊന്ന് ചേര്‍ന്നിരിക്കാന്‍ എന്ന തുടക്കത്തോടെയാണ് ശ്രീലക്ഷ്മി മറുപടി കവിത എഴുതിയിരിക്കുന്നത്.

Sagav KSD

ജുലൈ അവസാനം തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വൈസ് ചെയര്‍മാനും എസ്എഫ്‌ഐ നേതാവുമായ ആര്യ ദയാല്‍ ആലപിച്ച സഖാവ് എന്ന കവിത ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും വിവാദമാകുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ കവിത വന്നിരിക്കുന്നത്. സഖാവ് എന്ന കവിത സോഷ്യല്‍ മീഡ്യയില്‍ വൈറലായതോടെ അവകാശമുന്നയിച്ച് കോട്ടയം മഹാത്മഗാന്ധി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സാം മാത്യുവും ചെര്‍പുളശേരി സ്വദേശി പ്രതീക്ഷ ശിവദാസും എത്തിയിരുന്നു.

തന്റെ കോളേജ് ജീവിതത്തിലെ സമരവുമായി ബന്ധപ്പെട്ട ഓര്‍മ്മകളാണ് സഖാവ് എന്ന കവിത എന്നാണ് സാം മാത്യു പറയുന്നത്. വര്‍ഷങ്ങളായി എസ്എഫ്‌ഐ ക്യാമ്പുകളിലും മറ്റും പാടുന്ന കവിതയാണിതെന്നുമാണ് സാമിന്റെ വാദം. എന്നാല്‍ താന്‍ സ്റ്റുഡന്റ് മാസികയില്‍ അയച്ച് പ്രസിദ്ധീകരിക്കാതെ പോയ കവിതയാണെന്ന് പ്രതീഷ ശിവദാസും പറയുന്നു.

English summary
Replay for the poem 'Sagavu'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X