കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രനെ ഹര്‍ഷനും ലല്ലുവും 'സംഘം ചേര്‍ന്ന് പൊരിച്ചു'... ഫിദല്‍, എസ്എഫ്‌ഐ മാധ്യമ പ്രവര്‍ത്തകര്‍

ഫിദല്‍ കാസ്ട്രോയുടെ ഒരുവശം മാത്രം അവതരിപ്പിക്കപ്പെടാന്‍ കാരണം കേരളത്തിലെ മുന്‍ എസ്എഫ്ഐക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ വിവാദത്തിന് തുടക്കമിട്ടത്.

Google Oneindia Malayalam News

തിരുവനന്തപുരം: ക്യൂബന്‍ ഇതിഹാസ നേതാവ് ഫിദല്‍ കാസ്‌ട്രോ അന്തരിച്ചപ്പോള്‍ കെ സുരേന്ദ്രന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും ഫിദല്‍ കാസ്‌ട്രോയ്ക്ക് എതിരേയും ആയിരുന്നു അത്.

മലയാള മാധ്യമങ്ങള്‍ മുഴുവനും ഫിദലിന്റെ ഒരു മുഖം മാത്രമേ കാണിക്കുന്നുള്ളൂ. പഴയ എസ്എഫ്‌ഐക്കാരെ ഓടിക്കാതെ കേരളത്തിലെ മാധ്യമങ്ങള്‍ ഒരിക്കലും നിഷ്പക്ഷമാവില്ല എന്നൊക്കെയായിരുന്നു വിമര്‍ശം.

ഇതിനുള്ള മറുപടികള്‍ മാധ്യമപ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ നല്‍കി. എന്നാല്‍ സുരേന്ദ്രന്‍ അതുകൊണ്ട് നിര്‍ത്തിയില്ല. അപ്പോഴാണ് ഹര്‍ഷന്റെ വകയും ലല്ലുവിന്റെ വകയും നല്ല 'ചൂടന്‍' പണി വേറെ കിട്ടിയത്.

ആദ്യം പറഞ്ഞത്

ആദ്യം പറഞ്ഞത്

മലയാള മാധ്യമങ്ങള്‍ മുഴുവന്‍ ഫിദലിന്റെ ഒരു മുഖം മാത്രമേ പ്രചരിപ്പിക്കുന്നുള്ളൂ. മരണപ്പെട്ട ഒരു നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ പാടില്ല. എന്നാല്‍ ചരിത്രം എന്ന് പറയുന്നത് തങ്ങള്‍ക്കിഷ്ടമുള്ളത് മാത്രം വിളമ്പലല്ല. പഴയ എസ്എഫ്‌ഐക്കാരെ ഓടിക്കാതെ കേരളത്തിലെ മാധ്യമങ്ങള്‍ നിഷ്പക്ഷമാവില്ല. ഒരിക്കലും- ഇതായിരുന്നു സരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പഠിച്ചു

പഠിച്ചു

എസ്എഫ്‌ഐക്കാര്‍ സമരം ചെയ്യുക മാത്രമല്ല, പഠിക്കുക കൂടി ചെയ്തു. അതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകരായി മാധ്യമ സ്ഥാപനങ്ങളില്‍ ഇരിക്കുന്നത്- ഇതായിരുന്നു എസ് ലല്ലു സുരേന്ദ്രന് കൊടുത്ത മറപടി. സുരേന്ദ്രന്റെ പോസ്റ്റിനേക്കാള്‍ ലൈക്കും ഷെയറും കിട്ടിയതും ലല്ലുവിന്റെ പോസ്റ്റിന്!!!

നേതാവേ

നേതാവേ

സുരേന്ദ്രന്റെ വിമര്‍ശനത്തിന് ഹര്‍ഷന്‍ നല്‍കിയത് രൂക്ഷമായ മറുപടിയാണ്. അതി ശക്തമായ മോദി വിമര്‍ശനം കൂടി ചേര്‍ത്തായിരുന്നു അത്. സംശയം പറയുന്നവരെ ഓടിക്കുന്നതാണ് നല്ലത് എന്ന് ഒരു നേതാവ് ചിന്തിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ഹര്‍ഷന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

വീണ്ടും

വീണ്ടും

എന്നാല്‍ ഇതുകൊണ്ടൊന്നും കെ സുരേന്ദ്രന്‍ നിര്‍ത്തിയില്ല. അടുത്ത പോസ്റ്റ് ഉടന്‍ വന്നു. ക്യൂബയിലെ മാധ്യമ സ്വാതന്ത്ര്യം ആയിരുന്നു ഇത്തവണ ഉയര്‍ത്തിക്കൊണ്ടുവന്നത്. ഹര്‍ഷന്റേയും ലല്ലുവിന്റേയും പേരുകള്‍ എടുത്ത് പറഞ്ഞായിരുന്നു ഇത്.

ഇതാണ് അത്

ഫിദലിന്റെ കാലത്ത് ജനിച്ചു എന്നത് ഭാഗ്യമായി കരുതുന്നു എന്ന് ഹര്‍ഷന്‍ വാര്‍ത്ത വായിക്കുന്നതിനിടെ പറഞ്ഞിരുന്നു. അതും പറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം.

വലിച്ചൊട്ടിച്ചു

വലിച്ചൊട്ടിച്ചു

കെ സുരേന്ദ്രനെ ശരിക്കും വലിച്ചൊട്ടിച്ചുകൊണ്ടാണ് ഹര്‍ഷന്റ അടുത്ത പോസ്റ്റ് വന്നത്. പ്രിയ സുരേന്ദ്രാ... എന്ന് വിളിച്ചാണ് തുടങ്ങുന്നതെങ്കിലും ലവലേശം ദയയില്ലാതെയാണ് മറുപടി.

ഏത് പേര്

ഏത് പേര്

ഫിദലിന്റേയും മണ്ഡേലയുടേയും മറഡോണയുടേയും കാലത്ത് ജീവിക്കാനായത് ഭാഗ്യം തന്നെയാണെന്ന് ഹര്‍ഷന്‍ പറയുന്നു. ഗാന്ധിയുടേയും ചെഗുവേരയുടേയും അംബേദ്കറിന്റേയം മാര്‍ട്ടിന്‍ലൂഥര്‍ കിങിന്റേയും കാലം കടന്നുപോയതില്‍ നിരാശയുണ്ട്. ഈ പേരുകളുടെ കൂടെ നിങ്ങള്‍ക്ക് സന്തോഷം തരുന്ന ഏത് പേര് ചേര്‍ക്കും എന്നാണ് ഹര്‍ഷന്‍ സുരേന്ദ്രനോട് ചോദിക്കുന്നത്.

 ഗ്ലെന്‍ റോബര്‍ട്‌സ്

ഗ്ലെന്‍ റോബര്‍ട്‌സ്


പരാഗ്വന്‍ എഴത്തുകാരനാ ഗ്ലെന്‍ റോബര്‍ട്‌സിനെ കുറിച്ചും ഹര്‍ഷന്‍ പരാമര്‍ശിക്കുന്നുണ്ട്. സാസ്‌കാരികമായി ലോകത്ത് ഏറ്റവും വികസിച്ച രാഷ്ട്രം എന്നാണ് ഗ്ലെന്‍ ക്യൂബയെ വിശേഷിപ്പിച്ചിട്ടുള്ളത്.

അത് മാത്രമാണോ

അത് മാത്രമാണോ

സ്വകാര്യ പത്രങ്ങളും ചാനലുകളും ഒക്കെ വേണം. പക്ഷേ അത് മാത്രമല്ലല്ലോ മനുഷ്യാവകാശം എന്നാണ് ഹര്‍ഷന്റെ ചോദ്യം. സൗജന്യ വിദ്യാഭ്യാസം, കറഞ്ഞ ശിശുമരണ നിരക്ക്, കുറഞ്ഞ മാതൃമരണ നിരക്ക്, സൗജന്യ ചികിത്സ തുടങ്ങി ക്യൂബ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കാര്യങ്ങള്‍ ഹര്‍ഷന്‍ അക്കമിട്ട് പറയുന്നുണ്ട്. ഫിദലിനെ കണക്കാക്കുമ്പോള്‍ ആദ്യം നോക്കേണ്ടത് ഇതൊക്കെയാണെന്നാണ് ഹര്‍ഷന്റെ പക്ഷം.

മാറ്റിപ്പറയില്ല

മാറ്റിപ്പറയില്ല

കെ സുരേന്ദ്രന്റെ പഴയ സോളാര്‍ രേഖകള്‍ എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും, ഹര്‍ഷനും അത് ഓര്‍മയുണ്ട്. 'സുരേന്ദ്രനെ പോലെ ഒരിക്കല്‍ പറഞ്ഞത് പറഞ്ഞില്ലെന്ന് പിന്നെപ്പറയുന്ന പതിവ് ഇല്ലാത്തതുകൊണ്ട് ഉറപ്പിച്ച് പറയുന്നു, കാസ്‌ട്രോയ്ക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങള്‍ക്കും ആ ചര്‍ച്ചയില്‍ ഇടമുണ്ടായിരുന്നു. അത് കാണാത്തത് എന്റെ കുറ്റമല്ല'.. അതി രൂക്ഷമായ വിമര്‍ശനം

വിവരദോഷം

വിവരദോഷം

നിഷ്പക്ഷ വാര്‍ത്ത അറിയാന്‍ മാധ്യമങ്ങളിലെ എസ്എഫ്‌ഐക്കാരെ ഓടിക്കണം എന്നതിനും ഉണ്ട് മറുപടി. കൈകാര്യം ചെയ്യുന്ന വാര്‍ത്തയുടെ മെറിറ്റ് അല്ലാതെ രാഷ്ട്രീയം നോക്കാന്‍ മാത്രമുള്ള വിവരദോഷം ഇല്ലെന്നും ഹര്‍ഷന്‍ പറയുന്നുണ്ട്.

തെറിവിളിച്ചവര്‍

തെറിവിളിച്ചവര്‍

സംഘപരിവാറിന് താത്പര്യം ഇല്ലാത്ത വിഷയം ചര്‍ച്ചയ്‌ക്കെടുത്ത മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും ഹര്‍ഷന്‍ ഉന്നയിക്കുന്നുണ്ട്. പ്രസ് ഫ്രീഡത്തെ കുറിച്ച് പഞ്ച് ഡയലോഗ് അടിക്കുമ്പോള്‍ ഓര്‍ക്കണം എന്നായിരുന്നു മുന്നറിയിപ്പ്.

ഹര്‍ഷന്റെ പോസ്റ്റ്

ഇതാണ് ഹര്‍ഷന്റെ ദൈര്‍ഘ്യമേറിയ ആ ഫേസ്ബുക്ക് മറുപടി. അയ്യായിരത്തോളം പേര്‍ ഇപ്പോള്‍ തന്നെ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്. ആയിരത്തിലേറെ ഷെയറകളും.

ലല്ലുവിന്റെ വക

ലല്ലുവിന്റെ വക

ഹര്‍ഷനില്‍ തീരുന്നില്ലല്ലോ കാര്യങ്ങള്‍. അടുത്തത് ലല്ലുവിന്റെ വകയാണ്. ക്യൂബയില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ല എന്ന് പറയുന്ന സുരേന്ദ്രനെ അവിടെ എന്തൊക്കെയുണ്ട് എന്ന് പഠിപ്പിക്കുന്നുണ്ട് ലല്ലു.

ആ ഗതികേട്

ആ ഗതികേട്

അവിടെ വിദ്യാ ബാലന്‍ ടിവിയില്‍ വന്ന് ശോചനായലത്തില്‍ പോകൂ എന്ന് ഉപദേശിക്കേണ്ടി വരില്ല. ഒന്നാന്തരം ഡോക്ടര്‍മാരുണ്ട്, ശിശുമരണ നിരക്ക് കുറവാണ്. മനുഷ്യന് ഏറ്റവും വേണ്ടത് വിദ്യാഭ്യാസമാണ്... അതിന്റെ കാര്യവും അന്വേഷിച്ച് നോക്കണം എന്നാണ് മറുപടി.

എസ്എഫ്‌ഐ

എസ്എഫ്‌ഐ

എസ്എഫ്‌ഐക്കാരന്‍ എന്ന ആനകൂല്യം പറ്റിയല്ല താനൊന്നും മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത് എന്ന് ലല്ലു പറയുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനാകാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തനം ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ലല്ലു വ്യക്തമാക്കുന്നുണ്ട്.

മറക്കരുത്

മറക്കരുത്

പഴയ എസ്എഫ്‌ഐക്കാരായ മാധ്യമ പ്രവര്‍ത്തകരൊക്കെ തന്നെയാണ് കെ സുരേന്ദ്രന്റെ ഒറ്റയാന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ ജനങ്ങളില്‍ എത്തിച്ചത് എന്നും ലല്ലും ഓര്‍മിപ്പിക്കുന്നുണ്ട്. യുവമോര്‍ച്ച കാലത്തെ സരേന്ദ്രനേയും ഇന്നത്തെ സുരേന്ദ്രനേയും ഒക്കെ റിപ്പോര്‍ട്ട് ചെയ്യുന്നതും അവരൊക്കെ തന്നെയാണെന്ന് ലല്ലു പറയുന്നു.

ലല്ലുവിന്റെ പോസ്റ്റ്

ഇതാണ് എസ് ലല്ലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Reply for K Surendran's Media Criticism from TM Harshan and S Lallu. Surendra criticised that ex SFI journalists of media will not give impartial news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X