തലശേരിയിലെ ഭിക്ഷക്കാരൻ സിനിമാ നടിയുടെ അമ്മാവൻ;മലേഷ്യയിലേക്ക് പണമയക്കുന്ന ഹൈക്ലാസ് പിച്ചക്കാരും

  • By: ലോറ ജെയിംസ്
Subscribe to Oneindia Malayalam

തലേശരി: നഗരത്തിലെ ഭിക്ഷക്കാരുടെ കണക്കെടുക്കാനിറങ്ങിയവർക്ക് പലതും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അവർക്കെന്നല്ല, ആർക്കും വിശ്വസിക്കാൻ പ്രയാസമുള്ള റിപ്പോർട്ടാണ് തലശേരിയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. പണക്കാരായ ഭിക്ഷക്കാരാണ് തലേശരി നഗരത്തിൽ തമ്പടിച്ചിരിക്കുന്നവരിൽ ഭൂരിപക്ഷവുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലൈംഗിക പീഡനത്തിനിരയായ നടിയെ അപമാനിച്ച് പത്ര വാർത്ത! ദിലീപിന്റെ വാർത്തയോടൊപ്പം നടിയുടെ ഫോട്ടോയും!

ദിലീപിന് കണ്ടകശനിയെന്ന് സുഹൃത്തുക്കൾ! കാവ്യ വിളക്കുവച്ച് കയറിയ പുതിയ വീട്ടിൽ...എല്ലാം ശനിയുടെ കളിയോ?

നഗരത്തിൽ അഗതികൾക്ക് ഭക്ഷണവും പാർപ്പിടവുമൊരുക്കി വിശപ്പ് രഹിത, ഭിക്ഷാടനമുക്ത നഗരം പദ്ധതി നടപ്പാക്കുന്ന 'അത്താഴക്കൂട്ടം' നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപ് റോഡിൽ വീണുകിടന്നയാളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇയാൾ ഒരു പ്രമുഖ സിനിമാ നടിയുടെ അമ്മാവനാണെന്ന് തിരിച്ചറിഞ്ഞത്. മൂന്നു മാസം മുൻപ് വീട് വിട്ടിറങ്ങി തെരുവിൽ കഴിയുകയായിരുന്നു ഇയാൾ.

beggar

മലേഷ്യയിലേക്ക് മാസംതോറം പണമയക്കുന്ന ഭിക്ഷക്കാരനെയും സംഘം നടത്തിയ പഠനത്തിൽ കണ്ടെത്തി. ദിവസേന 1800 രൂപ വരെ സമ്പാദിക്കുന്ന രണ്ടു കാലുകളുമില്ലാത്ത ഇതരസംസ്ഥാനക്കാരനായ ഭിക്ഷക്കാരൻ മലേഷ്യയിൽ എംബിഎയ്ക്ക് പഠിക്കുന്ന മകനാണ് മാസംതോറും പണമയക്കുന്നത്.

കള്ളപ്പണത്തിലും ദിലീപ് കുടുങ്ങി! ദിലീപിന്റെ സ്വത്തും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും;ദുബായ് മാഫിയ

മറ്റൊരു ഭിക്ഷക്കാരന്റെ ഭാണ്ഡക്കെട്ടിൽ നിന്നും മൂന്ന് എടിഎം കാർഡുകളും പാൻകാർഡുമാണ് കണ്ടെത്തിയത്. നാട്ടിലേക്ക് മാസം 30,000 രൂപ വരെ അയക്കുന്ന സ്ത്രീയെയും പഠനത്തിനിടെ കണ്ടെത്തി. ശരാശരി 800 രൂപ മുതൽ 1000 രൂപ വരെ നഗരത്തിലെ ഓരോ ഭിക്ഷക്കാരനും ദിവസേന സമ്പാദിക്കുന്നുണ്ടെന്നാണ് പഠനത്തിലെ കണക്കുകളിലൂടെ വ്യക്തമാകുന്നത്.

English summary
report about beggars in thalassery.
Please Wait while comments are loading...