നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് 'അമ്മ'...നടന്‍ സിദ്ധീഖിന്റെ ഹോട്ടലില്‍ പ്രത്യേക യോഗം...
രാത്രിയായാലും പകലായാലും നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി.
കൊച്ചി: നഗരത്തില്‍ യുവനടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടിമാരുടെ സുരക്ഷ ശക്തമാക്കാന്‍ താരസംഘടനയായ 'അമ്മ'യുടെ തീരുമാനം. കൊച്ചിയില്‍ നടന്‍ സിദ്ധീഖിന്റെ ഹോട്ടലില്‍ ചേര്‍ന്ന അമ്മയുടെ പ്രത്യേക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അതിക്രമത്തിന് ഇരയായ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അമ്മ പ്രത്യേക യോഗം ചേര്‍ന്നത്.
രാത്രിയായാലും പകലായാലും നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി. സംഘടനയിലേക്ക് ഡ്രൈവര്‍മാരെയും മറ്റു പ്രവര്‍ത്തകരെയും എടുക്കുമ്പോള്‍ കര്‍ശന പരിശോധന നടത്താനും, പോലീസ് വെരിഫിക്കേഷനുള്‍പ്പെടെ വേണമെന്നും ഫെഫ്കയടക്കമുള്ള സംഘടനകളോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.

നടിക്ക് ഐക്യദാര്‍ഢ്യം...
കൊച്ചിയില്‍ അതിക്രമത്തിന് ഇരയായ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അമ്മയുടെ പ്രത്യേക യോഗം ചേര്‍ന്നത്. കൊച്ചിയില്‍ നടന്‍ സിദ്ധീഖിന്റെ ഹോട്ടലിലായിരുന്നു സംഘടനയുടെ യോഗം. സംഘടനയുടെ പ്രധാന ഭാരവാഹികളെല്ലാം യോഗത്തില്‍ പങ്കെടുത്തു.

ഒറ്റയ്ക്ക് സഞ്ചരിക്കരുത്...
നടിമാരുടെ സുരക്ഷ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടായി. രാത്രിയായാലും, പകലായാലും നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. സംഘടനയിലേക്ക് ഡ്രൈവര്‍മാരെയും മറ്റു പ്രവര്‍ത്തകരെയും എടുക്കുന്നതിന് മുന്‍പ് പോലീസ് വെരിഫിക്കേഷനും വിശദമായ അന്വേഷണവും നടത്താന്‍ ഫെഫ്കയടക്കമുള്ള സംഘടനകളോട് ആവശ്യപ്പെടും.

പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍...
നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് യോഗം വിലയിരുത്തി. പ്രതികളെ പിടികൂടാന്‍ വൈകിയാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് പിന്നീട് തീരുമാനിക്കാം. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്ന വാസ്തവ വിരുദ്ധമായ വാര്‍ത്തകളില്‍ സംഘടന പ്രതിഷേധം അറിയിച്ചു. പുറത്തുവരുന്ന പല വാര്‍ത്തകളും അടിസ്ഥാനമില്ലാത്തതാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ഫെഫ്കയുടെ യോഗം...
കേസുമായി ബന്ധപ്പെട്ട് നടിക്ക് നിയമസഹായം നല്‍കാനും, സിനിമയില്‍ കൂടുതല്‍ അവസരങ്ങളൊരുക്കാനും അമ്മയുടെ യോഗത്തില്‍ തീരുമാനമായി. നടിയെ അക്രമിച്ച സംഭവത്തില്‍ നടിക്ക് പിന്തുണ അറിയിച്ചും, സിനിമാ മേഖലയിലെ ക്രിമിനല്‍വല്‍ക്കരണത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും ഫെഫ്കയുടെ യോഗവും ബുധനാഴ്ച നടക്കുന്നുണ്ട്.












Click it and Unblock the Notifications