കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ നാല് വഴിക്കും പൂട്ടുന്നു..! തിരിച്ച് വരവ് അസാധ്യം.. ! പറവൂരിൽ ഒപ്പിച്ച പണിക്ക് മറുപണി!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാത്രമല്ല കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ദിലീപ് മറുപടി പറയേണ്ടതായി വരും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഭൂമി കയ്യേറ്റം അടക്കം നിരവധി ആരോപണങ്ങളാണ് ദിലീപിനെതിരെ ഉയര്‍ന്നു വന്നത്.കൊച്ചിയിൽ മാത്രം മുപ്പതിലധികം റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടൻ നടത്തിയിട്ടുണ്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 800 കോടിയിൽ അധികമാണ് നടന്റെ സ്വത്ത് എന്നും റിപ്പോർട്ടുകൾ പരന്നിരുന്നു. ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന തരത്തിലാണ് താരത്തിന് കെണികൾ ഒരുങ്ങുന്നത്. കൊച്ചി പറവൂര്‍ കരിമാലൂരിലെ ഭൂമി കയ്യേറ്റം ദിലീപിന് വന്‍പണിയാണ് കൊടുക്കാന്‍ പോകുന്നത്.

ദിലീപിന്റെ ചോര കുടിക്കാന്‍ കാത്ത് നില്‍ക്കേണ്ട..! ഒന്നും പുറത്ത് വരില്ല..! ഇനി എല്ലാം രഹസ്യം..!ദിലീപിന്റെ ചോര കുടിക്കാന്‍ കാത്ത് നില്‍ക്കേണ്ട..! ഒന്നും പുറത്ത് വരില്ല..! ഇനി എല്ലാം രഹസ്യം..!

ഭൂമി കയ്യേറിയെന്ന്

ഭൂമി കയ്യേറിയെന്ന്

കരുമാലൂരില്‍ ദിലീപ് ഭൂമി കയ്യേറി എന്ന പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. കരുമാലൂര്‍ വില്ലേജ് ഓഫീസര്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദിലീപിന്റേത് ഭൂമി കയ്യേറ്റമാണ് എന്ന കണ്ടെത്തലുള്ളത്.

കയ്യേറ്റം പരിശോധിക്കും

കയ്യേറ്റം പരിശോധിക്കും

ദിലീപിന്റെ കയ്യേറ്റം പരിശോധിക്കാനാണ് ജില്ലാഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. കയ്യേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്തും. പറവൂര്‍ തഹസീല്‍ദാരുടെ നേതൃത്വത്തിലായിരിക്കും നടപടി.

ഒരേക്കറോളം പുറമ്പോക്ക്

ഒരേക്കറോളം പുറമ്പോക്ക്

പറവൂര്‍ കരുമാല്ലൂരിലെ ഒരേക്കറോളം വരുന്ന പുഴ പുറമ്പോക്ക് ദിലീപ് കയ്യേറിയതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ഭാര്യ മഞ്ജു വാര്യരുടേയും ദിലീപിന്റേയും പേരില്‍ വാങ്ങിയതാണ് ഈ ഭൂമി. ഇതാണിപ്പോള്‍ നടന് അടുത്ത കെണി ആയിരിക്കുന്നത്.

സിപിഎം കൊടി നാട്ടി

സിപിഎം കൊടി നാട്ടി

കയ്യേറ്റ ഭൂമിയെന്ന് ആരോപിക്കപ്പെടുന്ന പറവൂരിലെ സ്ഥലത്ത് സിപിഎം പ്രവര്‍ത്തകര്‍ കൊടി നാട്ടിയിരിക്കുകയാണ്. കയ്യേറ്റഭൂമി തിരിച്ച് പിടിക്കണമെന്നും യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുത് എന്നുമാണ് നാട്ടുകാരുടെ അടക്കം ആവശ്യം.

ഫണ്ട് ക്രമക്കേട്

ഫണ്ട് ക്രമക്കേട്

ദിലീപിന്റെ ഭൂമി സംബന്ധിച്ച് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് നേരെയും ആരോപണങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കയ്യേറ്റഭൂമിയില്‍ ദിലീപിന് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് ആരോപണം

ഭൂമി തിരിച്ച് പിടിക്കാൻ

ഭൂമി തിരിച്ച് പിടിക്കാൻ

കയ്യേറിയ 30 സെന്റ് തിരിച്ച് പിടിക്കണം എന്നാവശ്യപ്പെട്ട് കരിമാലൂര്‍ പഞ്ചായത്ത് അധികൃതര്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റത്തിന് ഒത്താശ ചെയ്തുവെന്നും ആരോപണമുണ്ട്.

ഭൂമി ഇടപാടുകൾ

ഭൂമി ഇടപാടുകൾ

ദിലീപുമായി വേര്‍പിരിഞ്ഞപ്പോള്‍ തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മഞ്ജു വാര്യര്‍ മകളായ മീനാക്ഷിയുടെ പേരില്‍ എഴുതി വെച്ചിട്ടാണ് ഇറങ്ങിപ്പോന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പറവൂരടക്കം ചില ഭൂമികളില്‍ ഇ്‌പ്പോഴും മഞ്ജുവിന് കൂടി അവകാശമുള്ളതാണെന്ന് സൂചനയുണ്ട്.

English summary
Primary report against Dileep in Paravoor land enchroachment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X