ദീപ നിശാന്ത് നിയമനം നേടിയത് അവിഹിത മാര്‍ഗത്തിലൂടെയെന്ന് ജന്മഭൂമി
തൃശ്ശൂര്‍: ശ്രീ കേരളവര്‍മ കോളജിലെ അധ്യാപികയായ ദീപ നിശാന്തിനെതിരെ ജന്മഭൂമി ദിനപ്പത്രം. ദീപ നിശാന്ത് അധ്യാപികയായി കോളേജില്‍ നിയമനം നേടിയത് അവിഹിത മാര്‍ഗത്തിലൂടെയാണ് എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 ലക്ഷം രൂപ നല്‍കിയാണ് ദീപ അനര്‍ഹമായി ജോലി നേടിയതെന്നാണ് ആരോപണം.
2011 ലാണ് തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജില്‍ ദീപ നിശാന്ത് അധ്യാപികയായി നിയമനം നേടിയത്. 25 ലക്ഷം രൂപ കോഴ നല്‍കിയാണ് ദീപ ജോലി നേടിയത്. ഇതിനെതിരെ കേസ് കോടതിയിലാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരില്‍ ഏറ്റവും അവസാനമായിരുന്നു ദീപയുടെ പേര് ഉണ്ടായിരുന്നത്. കേരളം ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ദീപ അനര്‍ഹമായി നിയമനം നേടിയത്. റിപ്പോര്‍ട്ടിന്റെ വിശദ വിവരങ്ങളിലേക്ക്.

ആദര്‍ശം പ്രസംഗിക്കാന്‍ മാത്രമോ
ഫേസ്ബുക്കില്‍ ആദര്‍ശം പ്രസംഗിക്കുന്ന ദീപ നിശാന്ത് തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായി നിയമനം നേടിയത് അവിഹിത മാര്‍ഗത്തിലൂടെ എന്ന് പറഞ്ഞാണ് ജന്മഭൂമി റിപ്പോര്‍ട്ട് തുടങ്ങുന്നത്. സ്വന്തം ലേഖകന്റേതാണ് റിപ്പോര്‍ട്ട്.

ദീപ നിശാന്ത് വിവാദത്തില്‍
കേരള വര്‍മ്മ കോളേജില്‍ എസ് എഫ് ഐ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ദീപ നിശാന്ത് വിവാദത്തിലായത്. കോളജ് മാനേജ്മെന്റ് ഇക്കാര്യത്തില്‍ ദീപ നിശാന്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

കോഴ നല്‍കിയെന്ന് ആരോപണം
കോഴ നല്‍കിയാണ് 2011 ല്‍ ദീപ നിശാന്ത് അധ്യാപികയായി കോളേജില്‍ നിയമനം നേടിയത് എന്നാണ് ജന്മഭൂമി റിപ്പോര്‍ട്ട് പറയുന്നത്. വേണ്ടത്ര യോഗ്യതകള്‍ ഇല്ലാതിരുന്ന ദീപ നിശാന്ത് 25 ലക്ഷം രൂപ നല്കിയാണത്രെ നിയമനം നേടിയത്.

ആരോപണം ഉന്നയിക്കുന്നത് ആര്
2011 ല്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും അവസരം നഷ്ടപ്പെടുകയും ചെയ്തവരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിനെതിരെ ഇവര്‍ കോടതിയില്‍ കേസും നല്കിയിട്ടുണ്ടത്രെ.

അപേക്ഷ നല്കിയവര് ഇവര്‍
ഡോക്ടറേറ്റുള്ള ഒരു ചാനല്‍ പ്രവര്ത്തകന്, മലയാളത്തിലെ ഒരു പ്രമുഖ കവി തുടങ്ങിയവരെല്ലാം അപേക്ഷകരായുണ്ടായിരുന്നത്രെ. ഇതില്‍ നിന്നും 13 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ലിസ്റ്റില്‍ അവസാനമായിരുന്നു ദീപയുടെ പേര് ഉണ്ടായിരുന്നത്.

യോഗ്യത ഉണ്ടായിരുന്നില്ല
സ്വന്തമായി തീസിസോ പുസ്തകമോ പ്രസിദ്ധീകരിച്ചിരിക്കണമെന്ന യുജിസി നിബന്ധന ദീപ നിശാന്ത് പാലിച്ചിരുന്നില്ലത്രെ. എം ഫില്ലും പി എച് ഡിയും ഇല്ലാത്തതിനാലാണ് ദീപയുടെ പേര് ഏറ്റവും അവസാനത്തായത് എന്നാണ് പറയപ്പെടുന്നത്.

നിയമനം കിട്ടിത് മൂന്ന് പേര്‍ക്ക്
എന്നാല്‍ അര്‍ഹരായ മുഴുവന്‍ പേരെയും തഴഞ്ഞ് ദീപ നിശാന്തിന് നിയമനം നല്കുകയായിരുന്നത്രെ. 13 പേരില്‍ മൂന്നു പേര്‍ക്കാണ് അന്ന് നിയമനം നല്‍കിയത്.

ഭരണം ഇടത് മുന്നണിയുടേത്
ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു 2011 ല്‍ നിയമനം നടക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഭരിച്ചിരുന്നത്. മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകയായ ദീപയ്ക്ക് യോഗ്യതകള്‍ പരിഗണിക്കാതെ അവസരം നല്കുകയായിരുന്നത്രെ.

വിവാദമായതോടെ പുസ്തകം
ദീപ നിശാന്തിന്റെ പ്രണയത്തിന്റെ മാനിഫെസ്റ്റോ എന്ന പേരിലുള്ള പുസ്തകം തൃശൂരിലെ ഗ്രീന്‍ ബുക്സാണ് പ്രസിദ്ധീകരിച്ചത്. അവസരം നിക്ഷേധിക്കപ്പെട്ട അര്‍ഹരായവര്‍ കോടതിയെ സമീപിച്ചതോടെയാണ് തിരക്കിട്ട് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് എന്നും റിപ്പോര്‍ട്ട് പറയുന്നു.

പുസ്തകം പ്രസിദ്ധീകരിച്ചത് എപ്പോള്‍
കേരള വര്‍മ കോളേജില്‍ നിയമനം നേടി ഒരു വര്‍ഷം കഴിഞ്ഞായിരുന്നു ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. നിലവാരമില്ലാത്തതിനാല്‍ ആദ്യം പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഗ്രീന്‍ ബുക്സ് തയ്യാറായില്ലെന്നും ദീപ തന്നെ പണം മുടക്കി പുസ്തകം അച്ചടിക്കുകയും ഗ്രീന്‍ ബുക്സിന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.

നിര്‍ദേശങ്ങള്‍ അട്ടിമറിച്ചു
ഈ നിയമനം നടക്കുമ്പോള്‍ പി എച് ഡിയോ എം ഫില്ലോ ഉളള ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പരിഗണന നല്‍കണമെന്ന യുജിസി നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല എന്നും ആരോപണമുണ്ട്. യു ജി സി മാനദണ്ഡം പാലിക്കാത്തതിനാല്‍ നിയമനം കോടതി റദ്ദാക്കുമെന്ന സാഹചര്യത്തിലാണ് പുസ്തകം തന്നെ പുറത്തിറക്കിയതത്രെ.

എ ബി വി പി പ്രതികരിക്കുന്നു
ദീപ നിശാന്തിന്റെ നിയമനം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും യോഗ്യതയുണ്ടായിട്ടും അവസരം നഷ്ടമായവരുടെ പരാതി പരിഗണിക്കണമെന്നും എ ബി വി പി നേതാക്കള്‍ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications