കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ നിശാന്ത് നിയമനം നേടിയത് അവിഹിത മാര്‍ഗത്തിലൂടെയെന്ന് ജന്മഭൂമി

  • By Kishor
Google Oneindia Malayalam News

തൃശ്ശൂര്‍: ശ്രീ കേരളവര്‍മ കോളജിലെ അധ്യാപികയായ ദീപ നിശാന്തിനെതിരെ ജന്മഭൂമി ദിനപ്പത്രം. ദീപ നിശാന്ത് അധ്യാപികയായി കോളേജില്‍ നിയമനം നേടിയത് അവിഹിത മാര്‍ഗത്തിലൂടെയാണ് എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 ലക്ഷം രൂപ നല്‍കിയാണ് ദീപ അനര്‍ഹമായി ജോലി നേടിയതെന്നാണ് ആരോപണം.

2011 ലാണ് തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജില്‍ ദീപ നിശാന്ത് അധ്യാപികയായി നിയമനം നേടിയത്. 25 ലക്ഷം രൂപ കോഴ നല്‍കിയാണ് ദീപ ജോലി നേടിയത്. ഇതിനെതിരെ കേസ് കോടതിയിലാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരില്‍ ഏറ്റവും അവസാനമായിരുന്നു ദീപയുടെ പേര് ഉണ്ടായിരുന്നത്. കേരളം ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ദീപ അനര്‍ഹമായി നിയമനം നേടിയത്. റിപ്പോര്‍ട്ടിന്റെ വിശദ വിവരങ്ങളിലേക്ക്.

ആദര്‍ശം പ്രസംഗിക്കാന്‍ മാത്രമോ

ആദര്‍ശം പ്രസംഗിക്കാന്‍ മാത്രമോ

ഫേസ്ബുക്കില്‍ ആദര്‍ശം പ്രസംഗിക്കുന്ന ദീപ നിശാന്ത് തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായി നിയമനം നേടിയത് അവിഹിത മാര്‍ഗത്തിലൂടെ എന്ന് പറഞ്ഞാണ് ജന്മഭൂമി റിപ്പോര്‍ട്ട് തുടങ്ങുന്നത്. സ്വന്തം ലേഖകന്റേതാണ് റിപ്പോര്‍ട്ട്.

 ദീപ നിശാന്ത് വിവാദത്തില്‍

ദീപ നിശാന്ത് വിവാദത്തില്‍

കേരള വര്‍മ്മ കോളേജില്‍ എസ് എഫ് ഐ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ദീപ നിശാന്ത് വിവാദത്തിലായത്. കോളജ് മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ദീപ നിശാന്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

കോഴ നല്‍കിയെന്ന് ആരോപണം

കോഴ നല്‍കിയെന്ന് ആരോപണം

കോഴ നല്‍കിയാണ് 2011 ല്‍ ദീപ നിശാന്ത് അധ്യാപികയായി കോളേജില്‍ നിയമനം നേടിയത് എന്നാണ് ജന്മഭൂമി റിപ്പോര്‍ട്ട് പറയുന്നത്. വേണ്ടത്ര യോഗ്യതകള്‍ ഇല്ലാതിരുന്ന ദീപ നിശാന്ത് 25 ലക്ഷം രൂപ നല്‍കിയാണത്രെ നിയമനം നേടിയത്.

ആരോപണം ഉന്നയിക്കുന്നത് ആര്

ആരോപണം ഉന്നയിക്കുന്നത് ആര്

2011 ല്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും അവസരം നഷ്ടപ്പെടുകയും ചെയ്തവരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിനെതിരെ ഇവര്‍ കോടതിയില്‍ കേസും നല്‍കിയിട്ടുണ്ടത്രെ.

അപേക്ഷ നല്‍കിയവര്‍ ഇവര്‍

അപേക്ഷ നല്‍കിയവര്‍ ഇവര്‍

ഡോക്ടറേറ്റുള്ള ഒരു ചാനല്‍ പ്രവര്‍ത്തകന്‍, മലയാളത്തിലെ ഒരു പ്രമുഖ കവി തുടങ്ങിയവരെല്ലാം അപേക്ഷകരായുണ്ടായിരുന്നത്രെ. ഇതില്‍ നിന്നും 13 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ലിസ്റ്റില്‍ അവസാനമായിരുന്നു ദീപയുടെ പേര് ഉണ്ടായിരുന്നത്.

യോഗ്യത ഉണ്ടായിരുന്നില്ല

യോഗ്യത ഉണ്ടായിരുന്നില്ല

സ്വന്തമായി തീസിസോ പുസ്തകമോ പ്രസിദ്ധീകരിച്ചിരിക്കണമെന്ന യുജിസി നിബന്ധന ദീപ നിശാന്ത് പാലിച്ചിരുന്നില്ലത്രെ. എം ഫില്ലും പി എച് ഡിയും ഇല്ലാത്തതിനാലാണ് ദീപയുടെ പേര് ഏറ്റവും അവസാനത്തായത് എന്നാണ് പറയപ്പെടുന്നത്.

നിയമനം കിട്ടിത് മൂന്ന് പേര്‍ക്ക്

നിയമനം കിട്ടിത് മൂന്ന് പേര്‍ക്ക്

എന്നാല്‍ അര്‍ഹരായ മുഴുവന്‍ പേരെയും തഴഞ്ഞ് ദീപ നിശാന്തിന് നിയമനം നല്‍കുകയായിരുന്നത്രെ. 13 പേരില്‍ മൂന്നു പേര്‍ക്കാണ് അന്ന് നിയമനം നല്‍കിയത്.

ഭരണം ഇടത് മുന്നണിയുടേത്

ഭരണം ഇടത് മുന്നണിയുടേത്

ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു 2011 ല്‍ നിയമനം നടക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഭരിച്ചിരുന്നത്. മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകയായ ദീപയ്ക്ക് യോഗ്യതകള്‍ പരിഗണിക്കാതെ അവസരം നല്‍കുകയായിരുന്നത്രെ.

വിവാദമായതോടെ പുസ്തകം

വിവാദമായതോടെ പുസ്തകം

ദീപ നിശാന്തിന്റെ പ്രണയത്തിന്റെ മാനിഫെസ്റ്റോ എന്ന പേരിലുള്ള പുസ്തകം തൃശൂരിലെ ഗ്രീന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. അവസരം നിക്ഷേധിക്കപ്പെട്ട അര്‍ഹരായവര്‍ കോടതിയെ സമീപിച്ചതോടെയാണ് തിരക്കിട്ട് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് എന്നും റിപ്പോര്‍ട്ട് പറയുന്നു.

പുസ്തകം പ്രസിദ്ധീകരിച്ചത് എപ്പോള്‍

പുസ്തകം പ്രസിദ്ധീകരിച്ചത് എപ്പോള്‍

കേരള വര്‍മ കോളേജില്‍ നിയമനം നേടി ഒരു വര്‍ഷം കഴിഞ്ഞായിരുന്നു ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. നിലവാരമില്ലാത്തതിനാല്‍ ആദ്യം പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഗ്രീന്‍ ബുക്‌സ് തയ്യാറായില്ലെന്നും ദീപ തന്നെ പണം മുടക്കി പുസ്തകം അച്ചടിക്കുകയും ഗ്രീന്‍ ബുക്‌സിന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.

നിര്‍ദേശങ്ങള്‍ അട്ടിമറിച്ചു

നിര്‍ദേശങ്ങള്‍ അട്ടിമറിച്ചു

ഈ നിയമനം നടക്കുമ്പോള്‍ പി എച് ഡിയോ എം ഫില്ലോ ഉളള ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പരിഗണന നല്‍കണമെന്ന യുജിസി നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല എന്നും ആരോപണമുണ്ട്. യു ജി സി മാനദണ്ഡം പാലിക്കാത്തതിനാല്‍ നിയമനം കോടതി റദ്ദാക്കുമെന്ന സാഹചര്യത്തിലാണ് പുസ്തകം തന്നെ പുറത്തിറക്കിയതത്രെ.

എ ബി വി പി പ്രതികരിക്കുന്നു

എ ബി വി പി പ്രതികരിക്കുന്നു

ദീപ നിശാന്തിന്റെ നിയമനം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും യോഗ്യതയുണ്ടായിട്ടും അവസരം നഷ്ടമായവരുടെ പരാതി പരിഗണിക്കണമെന്നും എ ബി വി പി നേതാക്കള്‍ പറഞ്ഞു.

English summary
Janmabhumi daily report says Deepa Nisanth paid 25 lakhs to Join in Keralavarma College, Thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X