കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ട ജിഷയുടെ പണത്തെ ചൊല്ലി അമ്മയും സഹോദരിയും തമ്മില്‍ തര്‍ക്കം,അമ്മയെ കസേരയെടുത്ത് അടിച്ചു

ജിഷ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ലഭിച്ച പണത്തെ ചൊല്ലിയാണ് ജിഷയുടെ അമ്മ രാജേശ്വരിയും, സഹോദരി ദീപയും തമ്മില്‍ വഴക്കുണ്ടായത്.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയും സഹോദരിയും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. കഴിഞ്ഞ ദിവസം മുടക്കുഴിയിലെ ഇവരുടെ വീട്ടില്‍ വെച്ചാണ് ഇരുവരും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. പ്രശ്‌നം പരിഹാരിക്കാന്‍ ശ്രമിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഇതിനിടയില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

ജിഷ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ലഭിച്ച പണത്തെ ചൊല്ലിയാണ് ജിഷയുടെ അമ്മ രാജേശ്വരിയും, സഹോദരി ദീപയും തമ്മില്‍ വഴക്കുണ്ടായത്. മണിക്കൂറുകള്‍ നീണ്ട വാക്കേറ്റത്തിന് ശേഷമാണ് പ്രശ്‌നം കയ്യാങ്കളിയിലെത്തിയത്. ഇതിനിടെ ദീപ, അമ്മയെ കസേര കൊണ്ട് അടിക്കുകയും ചെയ്തു.

ഇതുകണ്ടാണ് വീട്ടില്‍ സുരക്ഷയ്ക്ക് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥ ഇരുവരെയും തടയാന്‍ ചെന്നത്. കയ്യാങ്കകളിക്കിടെ പോലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസെന്നും മംഗളം ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിവെന്ന്...

പതിവെന്ന്...

കൊല്ലപ്പെട്ട ജിഷയുടെ പേരില്‍ ലഭിച്ച പണവും വിവിധ ആനുകൂല്യങ്ങളും പങ്കുവെയ്ക്കുന്നതിനെ ചൊല്ലി അമ്മ രാജേശ്വരിയും ദീപയും തമ്മില്‍ വഴക്ക് പതിവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജോലി നല്‍കരുതെന്ന്...

ജോലി നല്‍കരുതെന്ന്...

ജിഷ കൊല്ലപ്പെട്ടതിന് ശേഷം സഹോദരി ദീപയ്ക്കാണ് സര്‍ക്കാര്‍ ജോലി നല്‍കിയത്. എന്നാല്‍ ദീപയ്ക്ക് ജോലി ലഭിച്ചപ്പോള്‍ ആ ജോലി തനിക്ക് വേണമെന്ന് പറഞ്ഞ് രാജേശ്വരിയും വാശി പിടിച്ചിരുന്നു.

അച്ഛനും വേണം...

അച്ഛനും വേണം...

ജിഷയുടെ പേരില്‍ ലഭിക്കുന്ന ഒരു ആനുകൂല്യവും ദീപയ്ക്ക് നല്‍കരുതെന്ന് രാജേശ്വരി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ജിഷയുടെ പേരില്‍ ലഭിച്ച ലക്ഷക്കണക്കിന് രൂപയില്‍ തനിക്കും അവകാശമുണ്ടെന്ന് പറഞ്ഞ് പിതാവ് പാപ്പുവും നേരത്തെ രംഗത്തെത്തിയിരുന്നു.

ജോലി സഹോദരിക്ക്...

ജോലി സഹോദരിക്ക്...

ജിഷയുടെ പേരില്‍ ലഭിച്ച പണം ഉപയോഗിച്ച് അമ്മയും മകളും ആര്‍ഭാട ജീവിതം നയിക്കുകയാണെന്നും പാപ്പു നേരത്തെ ആരോപിച്ചിരുന്നു. ജിഷ കൊല്ലപ്പെട്ടതിന് ശേഷം സഹോദരി ദീപയ്ക്കാണ് സര്‍ക്കാര്‍ ജോലി ലഭിച്ചത്, അമ്മ രാജേശ്വരിക്ക് മാസം 5000 രൂപ പെന്‍ഷനും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

കയ്യാങ്കളി...

കയ്യാങ്കളി...

കഴിഞ്ഞ ദിവസവും ദീപയും അമ്മയും തമ്മില്‍ പണത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട വാക്കേറ്റത്തിനൊടുവിലാണ് പ്രശ്‌നം കയ്യാങ്കളിലെത്തിയത്.

പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്...

പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്...

കയ്യാങ്കളിക്കിടെ ദീപ കസേരയെടുത്ത് അമ്മയെ അടിക്കാന്‍ ശ്രമിച്ചു, ഇതു തടയാന്‍ പോയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കാണ് പുറത്ത് പരിക്കേറ്റത്. ജിഷയുടെ അമ്മയുടെ സുരക്ഷയ്ക്കായാണ് വീട്ടില്‍ വനിതാ പോലീസിനെ കാവല്‍ നിര്‍ത്തിയിരിക്കുന്നത്.

English summary
Conflict between Jisha's Mother and Sister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X