Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണേണ്ട,കേട്ടാല്‍ മതിയെന്ന് സ്ത്രീകള്‍ പറഞ്ഞു;മറക്കെട്ടി ക്ലാസെടുത്ത സംഭവത്തില്‍ ഡോക്ടറുടെ വിശദീകരണം

നീലേശ്വരം കരുവാച്ചേരി പള്ളിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മദ്രസയിലാണ് ക്ലാസ് നടന്നത്.

കാസര്‍കോട്: നീലേശ്വരത്ത് പരസ്പരം കാണാതെ മറക്കെട്ടി ക്ലാസെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ഡോക്ടര്‍ രംഗത്ത്. നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ടായ ഡോക്ടര്‍ ജമാല്‍ അഹമ്മദാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ച്. മറകെട്ടിയുള്ള പോളിയോ ബോധവത്കരണ ക്ലാസ് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

മതപഠന ക്ലാസ് നടക്കുന്നതിനിടയിലാണ് പോളിയോ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ക്ലാസ് എടുക്കുന്നതിന് മുന്‍പ് മറക്കെട്ടിയ കാര്യം സംഘാടകര്‍ സൂചിപ്പിച്ചിരുന്നു. ക്ലാസിനെത്തിയ സ്ത്രീകള്‍ തങ്ങള്‍ക്ക് കാണേണ്ട, ക്ലാസ് കേട്ടാല്‍ മാത്രം മതിയെന്ന് പറഞ്ഞതായും ഡോക്ടര്‍ വ്യക്തമാക്കി.

polioclass

നീലേശ്വരം കരുവാച്ചേരി പള്ളിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മദ്രസയിലാണ് ക്ലാസ് നടന്നത്. മതപഠന ക്ലാസിനിടയില്‍ പോളിയോ ബോധവത്കരണ ക്ലാസ് എടുക്കാനായി പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനാലാണ് അവിടെ പോയതെന്നും ഡോക്ടര്‍ പ്രതികരിച്ചു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് മുന്നില്‍ മറക്കെട്ടി ക്ലാസെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ചിത്രത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ വാദപ്രതിവാദങ്ങളും നടന്നിരുന്നു. സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച പോളിയോ ബോധവത്ക്കണ ക്ലാസില്‍ മറക്കെട്ടിയ ശേഷം, പരസ്പരം കാണാത്ത രീതിയിലാണ് ഡോക്ടര്‍ ക്ലാസ് നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+