പിണറായിക്കും നളിനിനെറ്റോയ്ക്കും മറ്റു വഴികളില്ല!സെന്‍കുമാറിനെ തിങ്കളാഴ്ച ഡിജിപിയായി പുനര്‍നിയമിക്കും
സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ പുനര്‍നിയമനം നടത്തുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് സൂചന.
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ തിങ്കളാഴ്ച ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കുമെന്ന് സൂചന. ഡിജിപി സ്ഥാനത്ത് സെന്‍കുമാറിനെ നിയമിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നിയമനം വൈകുന്നതിനെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ജേക്കബ് തോമസിന്റെയും സ്ഥാനങ്ങളില്‍ തീരുമാനമായിട്ടില്ല. സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ പുനര്‍നിയമനം നടത്തുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് സൂചന.

ബെഹ്റയുടെയും ജേക്കബ് തോമസിന്റെയും സ്ഥാനം...
ടിപി സെന്‍കുമാറിന് ഡിജിപിയായി തിങ്കളാഴ്ച പുനര്‍നിയമനം നല്‍കുമെന്നാണ് സൂചന. അതേസമയം, ലോക്നാഥ് ബെഹ്റയുടെയും ജേക്കബ് തോമസിന്റെയും സ്ഥാനങ്ങളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

സര്‍ക്കാരിനെതിരെ രൂക്ഷവിമര്ശനമുണ്ടായേക്കാം...
പുനര്‍നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് ടിപി സെന്‍കുമാര്‍ കഴിഞ്ഞ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. സെന്‍കുമാറിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചാല്‍ സര്‍ക്കാരിനെതിരെയും ചീഫ് സെക്രട്ടറിക്കെതിരെയും രൂക്ഷ വിമര്‍ശനമുയരാനാണ് സാധ്യത. ഇതുമുന്നില്‍ കണ്ടാണ് സെന്‍കുമാറിന്റെ വിഷയത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി...
സെന്‍കുമാറിന് പുനര്‍നിയമനം നല്‍കുന്നത് കോടതിയെ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും റിവ്യൂ ഹര്‍ജി സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളു എന്നാണ് സൂചന. അതേസമയം, സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

ചീഫ് സെക്രട്ടറി ജയിലില്‍ പോയേക്കാം...
പുനര്‍നിയമനം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടും, ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. കോടതിലക്ഷ്യ ഹര്‍ജിയില്‍ നടപടികള്‍ സ്വീകരിച്ചാല്‍ ഒരുപക്ഷേ, ചീഫ് സെക്രട്ടറി ജയിലിലാകുന്ന അവസ്ഥ വരെയുണ്ടാകുമെന്നാണ് നിയമവിദഗ്ദര്‍ സൂചിപ്പിക്കുന്നത്. മുന്‍പ് സമാന സ്വഭാവമുള്ള ഹര്‍ജിയെ തുടര്‍ന്ന് കര്‍ണ്ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications