തൃശൂരില്‍ എട്ട് പേര്‍ക്ക് പന്നിപ്പനി! ജനങ്ങള്‍ ഭീതിയില്‍,പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്
അയ്യന്തോള്‍, വില്‍വട്ടം, അളഗപ്പനഗര്‍, അടാട്ട്, വരാന്തിരപ്പിള്ളി തുടങ്ങിയ മേഖലകളിലാണ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തൃശൂര്‍: ജില്ലയില്‍ എച്ച്1എന്‍1 പകരുന്നു. ഒരു മാസത്തിനിടെ എട്ടുപേരിലാണ് എച്ച്1എന്‍1 രോഗം കണ്ടെത്തിയത്. പന്നിപ്പനി ജില്ലയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി എച്ച്1എന്‍1 സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ അമര്‍ സെറ്റല്‍ തൃശൂരിലെത്തും.
തൃശൂരിലെ അയ്യന്തോള്‍, വില്‍വട്ടം, അളഗപ്പനഗര്‍, അടാട്ട്, വരാന്തിരപ്പിള്ളി തുടങ്ങിയ മേഖലയിലാണ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പന്നിപ്പനി പടരുന്നതായി ശ്രദ്ധയില്‍പ്പെട്ട ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗര്‍ഭിണികളും അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളും, മറ്റു രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എട്ട് പേരിലാണ് ഇപ്പോള്‍ എച്ച്1എന്‍1 രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. പന്നിപ്പനി പകരുന്നത് തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എച്ച്1എന്‍1 സംസ്ഥാന നോഡല്‍ ഓഫീസര്‍ അമര്‍ സെറ്റല്‍ നേരിട്ടെത്തി ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കും.

പനി മാറുന്നില്ലെങ്കില്‍ ചികിത്സ തേടണം...
എച്ച്1എന്‍1 രോഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗര്‍ഭിണികളും, അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളും, മറ്റു രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. വിട്ടുമാറാത്ത പനിയുള്ളവര്‍ നിര്‍ബന്ധമായും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ആശുപത്രിയില്‍ സൗകര്യങ്ങള്‍...
പതിവ് ചികിത്സ നല്‍കിയിട്ടും പനി മാറുന്നില്ലെങ്കില്‍ രോഗികളുടെ സ്രവം പരിശോധിച്ചതിന് ശേഷമാണ് എച്ച്1എന്‍1 രോഗമുണ്ടോ എന്നറിയുന്നത്. ജില്ലയിലെ താലൂക്ക് ആശുപത്രികളിലും പ്രമുഖ ആശുപത്രികളിലും പരിശോധനയ്ക്കുള്ള സൗകര്യങ്ങളും നിലവിലുണ്ട്. രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications