Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിലേക്ക് മലയാളികളെ കടത്തിയത് കാസര്‍കോട് സ്വദേശി,രണ്ടാം ഭാര്യയും കേസില്‍ പ്രതി...

റാഷിദിനെ കേസില്‍ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു.

കോഴിക്കോട്: തീവ്രവാദ സംഘടനയായ ഐസിസിലേക്ക് കേരളത്തില്‍ നിന്നും മലയാളികളെ കടത്തിയതിന് പിന്നില്‍ കാസര്‍കോട് സ്വദേശിയാണെന്ന് എന്‍ഐഎ സ്ഥിതീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയത് കാസര്‍കോട് ഉടുംബുതല സ്വദേശി അബ്ദുള്‍ റാഷിദ് അബ്ദുള്ളയാണെന്നാണ് എന്‍ഐഎ പറയുന്നതെന്ന് മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

റാഷിദിനെ കേസില്‍ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റാഷിദിന്റെ രണ്ടാം ഭാര്യയും ബീഹാര്‍ സ്വദേശിനിയുമായ യാസ്മീന്‍ മുഹമ്മദും കേസിലെ രണ്ടാം പ്രതിയാണ്. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നും ഐസിസില്‍ ചേരാനായി സിറിയയിലേക്ക് പോയവര്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ ക്യാമ്പിലുണ്ടെന്ന വാര്‍ത്ത വണ്‍ ഇന്ത്യ നേരത്തെ പുറത്തുവിട്ടിരുന്നു.

ഐസിസിലേക്ക്...

ഐസിസിലേക്ക്...

കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റാഷിദിന്റെ നേതൃത്വത്തില്‍ പഠനക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

അക്രമാസക്തമായ വിശുദ്ധ യുദ്ധം...

അക്രമാസക്തമായ വിശുദ്ധ യുദ്ധം...

റാഷിദ് നേതൃത്വം നല്‍കിയ പഠനക്ലാസുകളില്‍ അക്രമാസക്തമായ വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്തിരുന്നതായും എന്‍ഐഎയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.

ഗൂഢാലോചന നടത്തിയത് റാഷിദ്...

ഗൂഢാലോചന നടത്തിയത് റാഷിദ്...

മലയാളി യുവാക്കളെയും യുവതികളെയും ഐസിസിലേക്ക് ആകൃഷ്ടരാക്കാന്‍ റാഷിദ് നിരന്തരശ്രമം നടത്തിയിരുന്നു. മലയാളികളെ ഐസിസ് ക്യാമ്പിലെത്തിക്കാനുള്ള ഗൂഡാലോചനയുടെ പ്രധാനകേന്ദ്രവും റാഷിദാണെന്നാണ് കുറ്റപ്പത്രത്തില്‍ പറയുന്നത്.

രണ്ടാം ഭാര്യയും കേസില്‍ പ്രതി...

രണ്ടാം ഭാര്യയും കേസില്‍ പ്രതി...

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റാഷിദിന്റെ രണ്ടാം ഭാര്യയും കേസിലെ രണ്ടാം പ്രതിയാണ്. ബീഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് എന്ന യുവതിയാണ് റാഷിദിന്റെ രണ്ടാം ഭാര്യ.

യാസ്മിനെതിരെയുള്ള കുറ്റം...

യാസ്മിനെതിരെയുള്ള കുറ്റം...

ഐസിസ് ക്യാമ്പിലെത്തുന്നതിനായി മലയാളി സംഘത്തിന് വേണ്ടി പണം സമാഹരിച്ചതാണ് യാസ്മിന്‍ മുഹമ്മദിനെതിരെയുള്ള കുറ്റം. കാബൂളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് യാസ്മിനെ എന്‍ഐഎ പിടികൂടിയത്.

അഫ്ഗാനിസ്ഥാനില്‍...

അഫ്ഗാനിസ്ഥാനില്‍...

കേരളത്തിലെ ഐസിസ് പ്രവര്‍ത്തനങ്ങളുടെ മുഖ്യ ആസൂത്രകനായ കോഴിക്കോട് മൂഴിക്കല്‍ സ്വദേശി ഷജീര്‍ അബ്ദുല്ല അഫ്ഗാനിസ്ഥാനിലാമെന്നാണ് എന്‍ഐയുടെ അന്വേഷണത്തില്‍ വ്യക്തമായത്. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+