Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എംപിയില്‍ പൊട്ടിത്തെറി? കെകെ രമ കോണ്‍ഗ്രസ് വേദിയില്‍...ഇനി 'ഈ പരിപാടി' നടക്കില്ലെന്ന് പാര്‍ട്ടി

സാംസ്‌കാരിക സദസ്സെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് കെകെ രമ മറുപടി നല്‍കിയത്.

കോഴിക്കോട്: ആര്‍എംപി നേതാവ് കെകെ രമ കോണ്‍ഗ്രസ് വേദി പങ്കിട്ടതിനെതിരെ ആര്‍എംപിയില്‍ പ്രതിഷേധം കത്തുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിയിലാണ് കെകെ രമ പങ്കെടുത്തത്. ആര്‍എംപി യുഡിഎഫിന്റെ ബി ടീമാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കെകെ രമ വീണ്ടും കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയിലെ മറ്റു നേതാക്കളെയും അണികളെയും ചൊടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സാംസ്‌കാരിക സദസ്സെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് കെകെ രമ മറുപടി നല്‍കിയത്. ആര്‍എംപിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെ, ആരോപണങ്ങള്‍ക്ക് വളമിട്ട് കെകെ രമ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതാണ് പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.

കോണ്‍ഗ്രസുമായി വേദി പങ്കിട്ടു...

കോണ്‍ഗ്രസുമായി വേദി പങ്കിട്ടു...

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പരിപാടിക്ക് മുന്‍പ് വടകരയിലെ കോണ്‍ഗ്രസ് പരിപാടിയിലും രമ പങ്കെടുത്തിരുന്നു. എന്നാല്‍ അതിന് ശേഷം വീണ്ടും കോണ്‍ഗ്രസ് വേദിയില്‍ രമ സംസാരിച്ചതാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. എഐസിസി വക്താവും സിനിമ നടിയുമായ ഖുശ്ബുവിനൊപ്പമാണ് രമ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തത്.

പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന്...

പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന്...

യുഡിഎഫിന്റെ ബി ടീമായാണ് ആര്‍എംപി പ്രവര്‍ത്തിക്കുന്നതെന്നാണ് സിപിഎം ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതിന് കൂടുതല്‍ പകരാനേ രമയുടെ നടപടികള്‍ സഹായിക്കുവെന്നാണ് ആര്‍എംപി നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ് വേദികളില്‍ രമ പങ്കെടുക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടി അറിയാതെ പല പരിപാടികളിലും

പാര്‍ട്ടി അറിയാതെ പല പരിപാടികളിലും

സംഭവത്തില്‍ പാര്‍ട്ടി കെകെ രമയോട് വിശദീകരണം ചോദിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി അറിയാതെ ജില്ലയിലെ പല സാംസ്‌കാരിക പരിപാടികളിലും കൂട്ടായ്മകളിലും രമ പങ്കെടുക്കുന്നതായും പരാതിയുണ്ട്. എന്നാല്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നും, ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കെകെ രമ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+