കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല കമന്റടിയും സദാചാര പോലീസും!കൊച്ചിയിലെ ടെക്കി പെണ്‍കുട്ടികളും സുരക്ഷിതരല്ല?

ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ പകല്‍ സമയത്ത് പോലും തങ്ങള്‍ സുരക്ഷിതരല്ലെന്നാണ് ഇവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ പറയുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: റോഡിലൂടെ നടന്നു പോകുമ്പോള്‍ അശ്ലീലച്ചുവയുള്ള കമന്റുകള്‍, ആണ്‍സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്താല്‍ ചോദ്യം ചെയ്യുന്ന സദാചാര പോലീസുകാര്‍, കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പൂണെയിലെ ഇന്‍ഫോസിസ് ക്യാംപസില്‍ രസീല എന്ന മലയാളി യുവതിയുടെ കൊലപാതകത്തിന് പിന്നാലെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്നും പെണ്‍കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകളുയരുന്നത്.

135ഓളം കമ്പനികളിലായി മുപ്പതിനായിരത്തിലേറെ പേരാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്നത്. ഇന്‍ഫോപാര്‍ക്കുമായി ബന്ധപ്പെട്ട് മറ്റു അനുബന്ധജോലികള്‍ ചെയ്യുന്നവരും നിരവധിയാണ്. നൂറേക്കറോളം പരന്നുകിടക്കുന്ന ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ പകല്‍ സമയത്ത് പോലും തങ്ങള്‍ സുരക്ഷിതരല്ലെന്നാണ് ഇവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ പറയുന്നത്.

കേരള പോലീസിന്...

കേരള പോലീസിന്...

കേരള പോലീസാണ് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ സുരക്ഷയൊരുക്കുന്നത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനാണ് സുരക്ഷയുടെ ചുമതല.

ആക്രമണവും...

ആക്രമണവും...

ഇന്‍ഫോപാര്‍ക്ക് കവാടത്തിന് സമീപം വെച്ച് യുവതിയെയും യുവാവിനെയും കാറില്‍ തടഞ്ഞുവെയ്ക്കുകയും പിന്നീട് പണം തട്ടിയെടുക്കയും ചെയ്ത സംഭവം ഈയടുത്താണ് റിപ്പോര്‍ട്ട് ചെയ്തത്.

സദാചാര പോലീസും...

സദാചാര പോലീസും...

ടെക്കികളായ പെണ്‍കുട്ടികള്‍ക്ക് നേരെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ അശ്ലീലച്ചുവയുള്ള സംസാരങ്ങളും, സദാചാര പോലീസിംഗും പതിവാണെന്നാണ് ഇവിടെ ജോലി ചെയ്യുന്നവര്‍ പറയുന്നത്.

എന്നാലും...

എന്നാലും...

തങ്ങളുടെ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് പല പ്രമുഖ കമ്പനികളും അവകാശപ്പെടുന്നത്. താരതമ്യേന വലിയ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കമ്പനി ടാക്‌സി സേവനവും മറ്റും നല്‍കുന്നുണ്ട്. എന്നാല്‍ ചെറിയ കമ്പനികളില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്.

സുരക്ഷ വര്‍ധിപ്പിക്കണം...

സുരക്ഷ വര്‍ധിപ്പിക്കണം...

കാക്കനാട് ഇന്‍ഫോ പാര്‍ക്കിനുള്ളിലും സമീപ പ്രദേശങ്ങളിലും മുഴുവന്‍ സമയവും മെച്ചപ്പെട്ട സുരക്ഷ സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് പെണ്‍കുട്ടികളുടെ ആവശ്യം.

കൂടുതല്‍ കഫ്റ്റീരിയകള്‍...

കൂടുതല്‍ കഫ്റ്റീരിയകള്‍...

ക്യാംസിനുള്ളിലും, ഇടറോഡുകളിലും രാത്രി കാലങ്ങളില്‍ പെട്രോളിംഗ് ശക്തമാക്കണമെന്നും, പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നത് ഒഴിവാക്കാനായി ക്യാംപസിനുള്ളില്‍ കൂടുതല്‍ കഫ്റ്റീരിയകളും റെസ്റ്റോറന്റുകളും സ്ഥാപിക്കണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെടുന്നു.

പക്ഷേ...

പക്ഷേ...

പൂണെയിലെ ഇന്‍ഫോസിസ് ക്യാംപസില്‍ മലയാളി യുവതിയായ രസീല കൊല്ലപ്പെട്ട വാര്‍ത്തയുടെ ഞെട്ടലിലാണ് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളും. പലരും ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും ഓഫീസില്‍ വരാറുണ്ട്. കൂടാതെ ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യുന്നവരും തങ്ങള്‍ എത്രത്തോളം സുരക്ഷിതരാണെന്ന കാര്യത്തില്‍ ആശങ്കയിലാണ്.

English summary
Working girls are facing many insecurity problems in kochi infopark.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X