ശരിയാക്കാന്‍ വന്നവര്‍ ഇങ്ങനെ പറഞ്ഞാലോ!എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കെകെ ശൈലജ...
പദ്ധതികള്‍ക്ക് ആവശ്യമായ കേന്ദ്രവിഹിതം കിട്ടാത്തത്ത തടസ്സമാകുന്നുണ്ട്. എല്ലാം ശരിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചില കാര്യങ്ങളെല്ലാം ശരിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍: എല്‍ഡിഎഫ് വരും എല്ലാം ശരിയാകും, ഇതായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാനപ്പെട്ട മുദ്രാവാക്യം. എന്നാല്‍ അധികാരത്തിലേറി ഒരു വര്‍ഷം തികയ്ക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കേ അങ്ങനെ എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ലെന്നാണ് പിണറായി സര്‍ക്കാരിലെ ഒരു മന്ത്രി പറഞ്ഞത്.
ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇത്തരമൊരു അഭിപ്രായം വ്യക്തമാക്കിയത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണു വന്നതെങ്കിലും, എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ലെന്നാണ് കെകെ ശൈലജ പറഞ്ഞത്. ചില കാര്യങ്ങളെല്ലാം ചെയ്യുമ്പോള്‍ പല തടസ്സങ്ങളും നേരിടുന്നുണ്ട്. പല പദ്ധതികള്‍ക്കും ആവശ്യമായ പണമില്ലാത്തത് വലിയ പ്രശ്‌നമാണെന്ന് മന്ത്രി പറഞ്ഞതായും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പദ്ധതികള്‍ക്ക് ആവശ്യമായ കേന്ദ്രവിഹിതം കിട്ടാത്തത് പലതിനും തടസ്സമാകുന്നുണ്ട്. എല്ലാം ശരിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചില കാര്യങ്ങളെല്ലാം ശരിയാക്കാന്‍ കഴിയുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. കണ്ണൂരില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications