Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമം, ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറി...ശേഷം സംഭവിച്ചത്

നടി താമസിക്കുന്ന മുറിയില്‍ അതിക്രമിച്ച് കയറിയ ശേഷമാണ് ഹോട്ടല്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്.

ആലപ്പുഴ: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിന് പിന്നാലെ മലയാള സിനിമയിലെ മറ്റൊരു യുവനടിയയെും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ആലപ്പുഴയിലെ ഹോട്ടലില്‍ വെച്ചാണ് യുവനടിക്ക് നേരെ പീഡനശ്രമമുണ്ടായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, എന്നാല്‍ പോലീസ് ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ആലപ്പുഴ നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ വെച്ചാണ് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നടി താമസിക്കുന്ന മുറിയില്‍ അതിക്രമിച്ച് കയറിയ ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി...

ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി...

ആലപ്പുഴയിലെ പ്രമുഖ ഹോട്ടലില്‍ വെച്ചാണ് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയ ശേഷമായിരുന്ന പീഡനശ്രമം. കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് പ്രതി നടിയുടെ മുറിയില്‍ കയറിയത്.

നടി ബഹളം വെച്ചു...

നടി ബഹളം വെച്ചു...

മുറിയില്‍ അതിക്രമിച്ചു കയറിയ ഹോട്ടല്‍ ജീവനക്കാരനാണ് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നടിയെ കയറിപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നടി ഉറക്കെ ഒച്ചവച്ചതിനെ തുടര്‍ന്ന് പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.

ഒരാള്‍ കസ്റ്റഡിയില്‍...

ഒരാള്‍ കസ്റ്റഡിയില്‍...

സംഭവത്തില്‍ നടി ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

നടിയെ തട്ടിക്കൊണ്ടുപോയി...

നടിയെ തട്ടിക്കൊണ്ടുപോയി...

ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രിയാണ് കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോകുകയും അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. സംഭവത്തില്‍ നടിയുടെ ഡ്രൈവറടക്കമുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+