ലീഗും കുഞ്ഞാലിക്കുട്ടിയും ഇടത്തോട്ട് തിരിയുന്നു?
തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ അദ്ധ്യായം തുറക്കാനുള്ള പുറപ്പാടിലാണ്. അതിന്റെ തുടക്കമാണ് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നടന്നത്. കോണ്‍ഗ്രസുമായുള്ള ബന്ധം പുനപരിശോധിക്കുന്ന കാര്യത്തില്‍ ലീഗ് ചര്‍ച്ചതുടങ്ങിയെന്നതുതന്നെ കാരണം. എന്നാല്‍ നാളെ തന്നെ മുന്നണി വിടുമെന്ന് ആരും കരുതേണ്ടെന്നും നേതാക്കള്‍ പറഞ്ഞുവച്ചിട്ടുണ്ട്.
മുന്നണി വിടുന്നതിനെ കുറിച്ച് പാര്‍ട്ടി ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ല. എന്നാല്‍ ആവശ്യമെന്ന് വന്നാല്‍ ഇടതുപക്ഷവുമായി ധാരണയിലെത്താന്‍ തയ്യാറാണെന്ന അഭിപ്രായം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയൊഴികെ എല്ലാവരും പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്-ലീഗ് ബന്ധത്തെ കുറിച്ച് പികെ കുഞ്ഞാലി കുട്ടി തന്നെയാണ് ചര്‍ച്ച തുടങ്ങിവച്ചത്. സാധാരണ ഗതിയില്‍നിന്ന് മാറി എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള അവസരവും അനുവദിച്ചു.

എല്‍ഡിഎഫുമായി ധാരണയുണ്ടാക്കി 15- 5 സീറ്റുകള്‍ പങ്കിട്ട് മത്സരിക്കാമെന്നുവരെ ഒരു നേതാവ് നിര്‍ദ്ദേശം വച്ചെന്നാണ് കേള്‍ക്കുന്നത്. ഖാദര്‍, പികെ ബഷീര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസുമായി ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും മറ്റു വഴികള്‍ തേടണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സിന് മേല്‍ ഇനി സമ്മര്‍ദ്ദം ചെലുത്തിയിട്ട് പ്രയോജനമില്ലെന്ന തോന്നലാവാം ലീഗ് നേതാക്കളെ ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചത്.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റ വിമുക്തനായതാണ് പിന്നെ ലീഗിനുള്ള ഒരു പ്രതീക്ഷ. ലാവ്‌ലിന്‍ കേസോടെ മുക്തനായ പിണറായിയെ സിപിഎമ്മില്‍ ആരും ചോദ്യചെയ്യാത്ത സാഹചര്യത്തില്‍ ലീഗുമായുള്ള സഹകരണം സംബന്ധിച്ച് പിണറായിയുടെ വാക്ക് നേതൃത്വം മുഖവിലയ്‌ക്കെടുത്തേക്കാം. സിപിഎം ഇപ്പോല്‍ പഴയ പോലെയല്ലെന്നും വിഎസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തക യോഗത്തില്‍ പറഞ്ഞതും ശ്രദ്ധേയമാണ്.
എന്ന് കരുതി നാളെ തന്നെ മുന്നണി മാറും എന്ന് ആരും കരുതേണ്ടെന്നും എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട്. അത് വേണമല്ലോ, എല്‍ഡിഎഫിന്റെ മനസ്സറിഞ്ഞതിന് ശേഷമല്ലേ ഇക്കാര്യം ലീഗിന് പരസ്യമാക്കാന്‍ കഴിയൂ. തടസ്സമായി സിപിഎം ദേശീയ നേതൃത്തെയാണ് ലീഗ് മുന്നില്‍കാണുന്നത്.












Click it and Unblock the Notifications