ആഷിഖ് അബുവിന്റെ കോഫി ഷോപ്പില്‍ റെയ്ഡ്
കൊച്ചി: സിനിമാ സംവിധായകന്‍ ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ കഫേ പപ്പായയില്‍ പോലിസ് റെയ്ഡ്. എന്നാല്‍ ഈ വാര്‍ത്ത ആഷിഖ് അബു നിഷേധിച്ചിട്ടുണ്ട്.
വാലന്റൈന്‍സ് ഡേ പാര്‍ട്ടി നടത്തുന്നതിനാലാണ് റെയ്ഡ് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇത് കഫേ പപ്പായയില്‍ മാത്രം നടന്ന പരിശോധനയല്ലെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ ചാനല്‍ വാര്‍ത്തകളില്‍ കാണുന്ന യാതൊരു വിധ പരിശോധനയും തന്റെ സ്ഥാപനങ്ങളില്‍ നടന്നിട്ടില്ലെന്ന് ആഷിഖ് അബു വ്യക്തമാക്കി. കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് ആഷിഖിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നതിനാല്‍ റെയ്ഡ് വാര്‍ത്തയ്ക്ക് ഏറെ പ്രാധാന്യമാണ് ചാനലുകള്‍ നല്‍കുന്നത്.
യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിക്കെതിരേ ആഷിഖ് അബു തുടക്കമിട്ട എന്റെവക500 എന്ന ഫേസ്ബുക്ക് ക്യാംപയിനിനുള്ള പ്രതികാരമായാണ് ന്യൂജനറേഷന്‍ സംവിധായകനെതിരേ ഇത്തരത്തിലുള്ള നടപടികളെടുക്കുന്നതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
ആഷിക് അബുവിനെയും ഭാര്യ റിമയെയും ഷൈന്‍ ടോം ചാക്കോ മയക്കുമരുന്ന് കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഭരണകക്ഷിയിലെയും പോലിസിലെയും ഒരു വിഭാഗം കിണഞ്ഞു പരിശ്രമിയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications