വനിതാ പോലീസിനും രക്ഷയില്ല,സിപിഎം നേതാവിന്റെ സഹോദരന്‍ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു...
സംഭവത്തില്‍ വനിതാ പോലീസുകാരി നല്‍കിയ പരാതി സ്ഥലം എസ്‌ഐയും എഎസ്‌ഐയും ചേര്‍ന്ന് അട്ടിമറിച്ചെന്നും മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ആലപ്പുഴ: വനിതാ പോലീസുകാരിയെ സിപിഎം നേതാവിന്റെ സഹോദരന്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. സംഭവത്തില്‍ വനിതാ പോലീസുകാരി നല്‍കിയ പരാതി സ്ഥലം എസ്‌ഐയും എഎസ്‌ഐയും ചേര്‍ന്ന് അട്ടിമറിച്ചെന്നും മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ആലപ്പുഴ ചേര്‍ത്തലയില്‍ നടന്ന സംഭവത്തില്‍ വനിതാ പോലീസുകാരി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്തെ സിപിഎം നേതാവിന്റെ സഹോദരനാണ് എല്‍ഐസി പോളിസി എടുപ്പിക്കാനെന്ന് പറഞ്ഞ് വനിതാ പോലീസുകാരിയുടെ വീട്ടില്‍ വരികയും തുടര്‍ന്ന് സ്ത്രീയെ കയറി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഡിസംബര്‍ 8നായിരുന്നു സംഭവം. ഡിസംബര്‍ 9ന് തന്നെ വനിതാ പോലീസുകാരി പ്രതിക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.

ആദ്യം അശ്ലീലച്ചുവയില്‍ സംസാരം, പിന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു
എല്‍ഐസി പോളിസി എടുപ്പിക്കാനെന്ന പേരിലാണ് പ്രതി വനിതാപോലീസുകാരിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് അശ്ലീലച്ചുവയോടെ സംസാരം ആരംഭിക്കുകയും വാതില്‍ കുറ്റിയിട്ട് പോലീസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ പറയുന്നത്.

എസ്‌ഐയും എഎസ്‌ഐയും കേസ് മുക്കി
സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ പോലീസുകാരി ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതി സിപിഎം നേതാവിന്റെ സഹോദരനായതിനാലും എസ്‌ഐയുടെ സുഹൃത്തായതിനാലും കേസ് അട്ടിമറിക്കപ്പെട്ടെന്നും വനിതാ പോലീസുകാരി ആരോപിക്കുന്നു.

എല്ലാം സെറ്റില്‍ ചെയ്യാന്‍ പറഞ്ഞു
കേസ് ഒതുക്കി തീര്‍ക്കാനായി എസ്‌ഐ തന്നെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിച്ചെന്നും, അവിടെയുണ്ടായിരുന്ന എഎസ്‌ഐയും മറ്റു പോലീസുകാരും ചേര്‍ന്ന് പരാതി പിന്‍വലിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും വനിതാ പോലീസുകാരി പറഞ്ഞു. തുടര്‍ന്ന് എന്തൊക്കെയോ എഴുതിയ ഒരു വെള്ള പേപ്പറില്‍ തന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഒപ്പിട്ട് വാങ്ങിയതായും പോലീസുകാരി ആരോപിക്കുന്നു.

മറ്റു സ്ത്രീകള്‍ എങ്ങനെ ജീവിക്കും
12 വര്‍ഷം സര്‍വ്വീസുള്ള ഒരു വനിതാ പോലീസുകാരിയായ താന്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയല്ലെങ്കില്‍ മറ്റു സ്ത്രീകളുടെ എത്രത്തോളം സുരക്ഷിതരാണെന്നാണ് വനിതാ പോലീസുകാരി ചോദിക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വനിതാ പോലീസുകാരി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും
പോലീസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പ്രമുഖ സിപിഎം നേതാവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.












Click it and Unblock the Notifications