സാത്താന്‍ പൂജ കേരളത്തിലും?
കൊച്ചി: വിവിധതരം ദൈവങ്ങളെ ആരാധിക്കുന്നവരുണ്ട്. അവരില്‍നിന്നെല്ലാം വ്യത്യസ്തമായി സാത്താനെ ആരാധിക്കുന്നവരും എണ്ണത്തില്‍ കുറവെങ്കിലും നിലവിലുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഞായറാഴ്ച സാത്താന്‍ പൂജ നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദൈവനിഷേധം മാത്രമല്ല, ദൈവത്തെ ആരാധിക്കാന്‍ വേണ്ടി ചെയ്യുന്നതിന്റെ നേര്‍വിപരീത കാര്യങ്ങള്‍ ചെയ്താണ് സാത്താന്‍ പൂജ നടക്കുക.
കറുത്ത മെഴുകുതിരി, തലതിരിച്ച് വെച്ച കുരിശ് തുടങ്ങിയ ഉപയോഗിച്ച് കറുത്ത വസ്ത്രത്തില്‍ ഒരാളായിരിക്കും കുര്‍ബാനയ്ക്ക് നേതൃത്വം കൊടുക്കുക. കൃസ്ത്യന്‍ മതത്തിലെ കുര്‍ബാനയുടെ കറുത്ത അനുകരണമാണ് സാത്താന്‍ പൂജയിലെ കറുത്ത കുര്‍ബാന. യുവതീയുവാക്കള്‍ ഒത്തുചേരുന്ന സാത്താന്‍ പൂജയുടെ ഒടുക്കം പരസ്യമായ ലൈംഗിക വേഴ്ചയിലും നഗ്നനൃത്തത്തിലും ആയിരിക്കും.

പരസ്യമായ മയക്കുമരുന്ന് ഉപയോഗമാണ് സാത്താന്‍ പൂജയുടെ പ്രത്യേകത. മദ്യവും വീഞ്ഞും ഇതില്‍ വിളമ്പും. എന്നാല്‍ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കില്ല. വീഞ്ഞ് ആശീര്‍വദിച്ച ശേഷം തറയില്‍ മറിച്ചുകളയുകയാണ് ചെയ്യുക. വീഞ്ഞിന് പകരം രക്തമോ മൂത്രമോ ആവും പൂജിക്കുക. ദൈവത്തിന് പകരം സാത്താനെ ആരാധിക്കുന്നവരാണ് സാത്താന്‍ പൂജയ്ക്ക് പിന്നില്‍.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് സാത്താന്‍ പൂജ നടക്കുക. ആണും പെണ്ണും അടക്കം ഇരുപതോ മുപ്പതോ ആളുകളാണ് ഓരോ കേന്ദ്രത്തിലും ഒത്തുകൂടുക. നഗരത്തില്‍ തന്നെയാണ് ഈ കേന്ദ്രങ്ങള്‍. ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളോ കൂറ്റന്‍ കെട്ടിടങ്ങളോ ആവും സാത്താന്‍ പൂജയ്ക്ക് ഉപയോഗിക്കുക. സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ളവരും വിദ്യാസമ്പന്നരുമായ ആളുകള്‍ പോലും സാത്താന്‍ പൂജയില്‍ പങ്കെടുക്കാറുള്ളതായാണ് വിവരം.












Click it and Unblock the Notifications