കൊച്ചി ബ്ലാക്മെയില്‍: ജയചന്ദ്രന് സിനിമാ താരങ്ങളുമായി ബന്ധം
കൊച്ചി: ഇപ്പോള്‍ തട്ടിപ്പില്‍ പിടിക്കപ്പെടുന്നവരയൊക്കെ ചോദ്യം ചെയ്താല്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകളില്‍ ഏതെങ്കിലും സിനിമാ താരവും ഉണ്ടാകും. ഒടുവിലിതാ കൊച്ചി നീലച്ചിത്ര ബ്ലാക്മെയില്‍ കേസിലെ പ്രതി ജയചന്ദ്രനുമായി ബന്ധപ്പെട്ടും.
ആലപ്പുഴ സ്വദേശിയായ ജയചന്ദ്രന് കക്ഷിഭേദമന്യേ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്കു പുറമെ സിനിമാക്കാരുമായും പ്രമുഖരുമായും ബന്ധമുണ്ടെന്നാണ് പുതിയ വിവരം. എം എല്‍ എ ഹോസ്റ്റലിലെ പ്രമുഖരുമായി വര്‍ഷങ്ങളോളം ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഈ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ജയചന്ദ്രന് സര്‍ക്കാര്‍ ചെലവില്‍ ഉല്ലാസയാത്രകളും നടത്തിയിട്ടുണ്ട്. ഇതോടെ കേസന്വേഷണം അവസാനിപ്പിക്കാന്‍ മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2012-ല്‍ വ്യവസായ വകുപ്പിന്റെ കീഴിലുള്ള തെക്കന്‍ കേരളത്തിലെ പ്രമുഖ പൊതുമേഖല സ്ഥാപന ചെയര്മാന്റെയൊപ്പം ഇടുക്കിയിലെ ആദിവാസി പഞ്ചായത്തുകളില്‍ ഇയാള്‍ പഠന യാത്ര നടത്തുകയുണ്ടായി. ദിവസങ്ങള്‍ നീണ്ട ഈ യാത്രയ്ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് വനം വകുപ്പാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസിലെ പല നേതാക്കന്മാര്ക്കും തട്ടിപ്പു സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നു.
ചില എം എല്‍ മാരുടെ നീലചിത്രങ്ങളും സംഘത്തിന്റെ കൈയ്യിലുള്ളതായ് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. അതിനിടെ അനാശാസ്യം ചിത്രീകരിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ ജയചന്ദ്രനെ വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇന്ന് (31-07-2014, വ്യാഴം) രാവിലെ തിരുവനന്തപുരത്തെത്തിച്ചു. എം എല്‍ എ ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications