കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ബിജെപിക്ക് വൻ വോട്ട് ചോർച്ച; യുഡിഎഫിനും രക്ഷയില്ല, നെഞ്ചും വിരിച്ച് നിന്ന് എൽഡിഎഫ്

Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബിജെപിക്കും വൻ വോട്ടു ചോർച്ച. എന്നാൽ ഇടത് മുന്നണിക്ക് അരലക്ഷത്തിനടുത്ത് വോട്ടുകൾ കൂടി. സംസ്ഥാനത്തെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതീക്ഷയ്ക്ക് വകയുള്ളത് ഇടത് പക്ഷത്തിന് മാത്രം. ഇപ്രാവശ്യം ജനം വോട്ട് ചെയ്തത് തികച്ചും വ്യത്യസ്തമായി. അളന്ന് മുറിച്ച് തന്നെ ജനം സമ്മതിദാനാവകാശം വിനിയോഗിച്ചു എന്ന് തന്നെ പറയാം.

 താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ പി ജയരാജനോ? അന്വേഷണം വേണമെന്ന് പികെ ഫിറോസ്! താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ പി ജയരാജനോ? അന്വേഷണം വേണമെന്ന് പികെ ഫിറോസ്!

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ബിജെപിക്കാണ്. 42,975 വോട്ടിന്റെ ചോര്‍ച്ചയാണ് ബിജെപിക്ക് ഉണ്ടായത്. കോന്നിയില്‍ ഇടതുമായുണ്ടായിരുന്ന അകലം 440 വോട്ടില്‍ നിന്ന് 14,313 വോട്ടായി വര്‍ധിച്ചു. രണ്ട് തിരഞ്ഞെടുപ്പുകളും താരതമ്യം ചെയ്യുകയാണെങ്കിൽ കോന്നിയ്ല‍ കെ സുരേന്ദ്രന് കുറഞ്ഞത് 670 വോട്ടുകളാണ്. എല്ലാ വോട്ടും പോയത് സിപിഎമ്മിന്റെ പെട്ടിയിലേക്കാണെന്ന് കണക്കുകൾ പറയുന്നു.

CPM

വട്ടിയൂർക്കാവിൽ നിന്ന് ലോക്‌സഭയിലേക്ക് കുമ്മനം മത്സരിച്ചപ്പോള്‍ കിട്ടിയ 50709 വോട്ട് 27453 ആയി ചുരുങ്ങി. അതായത് കുറഞ്ഞത് 23256 വോട്ട്. എന്നാൽ ബിജെപിക്ക് പ്രതീക്ഷയ്ക്ക് വകയുള്ളത് മഞ്ചേശ്വരത്ത് മാത്രമണ്. 380 വോട്ടും രണ്ടാം സ്ഥാനം നിലനിര്‍ത്തി. എന്നാൽ 79 വോട്ടിന് നഷ്ടമായ മണ്ഡലത്തില്‍ ഇത്തവണ തോറ്റത് 7923 വോട്ടിനാണ്. എറണാകുളത്ത് കണ്ണന്താനം മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ടില്‍ നിന്ന് 4418 വോട്ടും കുറഞ്ഞു.

ബിജെപിയാണ് വോട്ടു ചോർച്ചയിൽ മുന്നിലെങ്കിലും തൊട്ടു പിന്നാലെ തന്നെ യുഡിഎഫുമുണ്ട്. 41840 വോട്ടിുകളുടെ ചോർച്ചയാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. എറണാകുളത്താണ് ഏറ്റവും വലിയ ചോര്‍ച്ചയുണ്ടായത്. 24,029 വോട്ടുകാളാണ് എറണാകുളം നിയോജക മണ്ഡലത്തിൽ നിന്ന് മാത്രം കൊഴിഞ്ഞ് പോയത്. യുഡിഎഫ് കോട്ടയായ വട്ടയൂർകാവിൽ നിന്ന് കുറഞ്ഞത് 13180 വോട്ടുകളാണ്. 23 വർഷമായി കൊയ്യടക്കിവെച്ച കോന്നിയിൽ കോന്നിയില്‍ നിന്ന് 5521 വോട്ടാണ് നഷ്ടപ്പെട്ടത്.

മഞ്ചേശ്വരത്ത് യുഡിഎഫിന് ഭൂരിപക്ഷമുണ്ടായേങ്കിലും വോട്ടു ചോർച്ച ഉണ്ടായിട്ടുണ്ട്. 2810 വോട്ടുകളാണ് മഞ്ചേശ്വരത്ത് യുഡിഎഫിൽ നിന്ന് ചോർന്ന് പോയത്. എന്നാൽ ഉരപതിരഞ്ഞെടുപ്പിൽ അക്ഷരാർത്ഥത്തിൽ‌ നെഞ്ച് വിരിച്ച് നിന്നത് ഇടത് പക്ഷമാണ്. 43674 വോട്ട് എല്‍ഡിഎഫിന് ആകെ അഞ്ചിടങ്ങളിലുമായി കൂടി. മൂന്നാം സ്ഥാനത്തായെങ്കിലും മഞ്ചേശ്വരത്തും 5437 വോട്ട് അവര്‍ക്ക് കൂടുതല്‍ നേടാനായി. വട്ടിയൂർക്കാവിൽ 25416 വോട്ടിന്റെ വലിയ വര്‍ധനവാണ് ഉണ്ടായത്. എറണാകുളത്ത് 3399ഉം അരൂരിൽ 2269 വോട്ടും കൂടി.

English summary
Report shows huge vote leakage for congress in by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X