കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിൽ നിന്നും കരുക്കൾ നീക്കി ചിന്നമ്മ !! പാർട്ടി പിളർക്കാൻ ദിനകരൻ..! പളനിസ്വാമിയ്ക്ക് ഭയം !

  • By Anamika
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണശേഷം തുടങ്ങിയ പോര് അണ്ണാഡിഎംകെയില്‍ ഇനിയും അവസാനിച്ചിട്ടില്ല. പാര്‍ട്ടിയിലേയും സംസ്ഥാനത്തേയും ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ ശശികല ഇനിയും ഉപേക്ഷിച്ചിട്ടില്ല. ജയിലില്‍ ആണെങ്കിലും ശശികലയ്ക്ക് വേണ്ടി കളി ടിടിവി ദിനകരന്‍ പുറത്ത് നിന്ന് കളിക്കുന്നുണ്ട്. നിലവിലെ മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമിയെ വെല്ലുവിളിച്ച് ദിനകരന്‍ രംഗത്ത് വന്നിരിക്കുന്നത് പുതിയ പോര്‍മുഖം തുറന്ന് തന്നെയാണ്. ദിനകരനും ശശികലയും ലക്ഷ്യമിടുന്നത് 2019ലെ തിരഞ്ഞെടുപ്പാണെന്ന് വ്യക്തം.

ദിലീപിന്റെ ആദ്യ വിവാഹം...മഞ്ജു പറഞ്ഞത്...കാവ്യയുടെ ബന്ധം..! ലിബർട്ടി ബഷീർ പലതും വെളിപ്പെടുത്തുന്നു!!ദിലീപിന്റെ ആദ്യ വിവാഹം...മഞ്ജു പറഞ്ഞത്...കാവ്യയുടെ ബന്ധം..! ലിബർട്ടി ബഷീർ പലതും വെളിപ്പെടുത്തുന്നു!!

ദിലീപിന് മാത്രമല്ല..സഹോദരിക്കും പണി കൊടുത്ത് അപ്പുണ്ണി..!! പോലീസ് നിർണായക നീക്കത്തിന്..!!ദിലീപിന് മാത്രമല്ല..സഹോദരിക്കും പണി കൊടുത്ത് അപ്പുണ്ണി..!! പോലീസ് നിർണായക നീക്കത്തിന്..!!

പുതിയ പോർമുഖം

പുതിയ പോർമുഖം

രണ്ട് മാസത്തോളമായി സജീവരാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്ന ടിടിവി ദിനകരന്‍ തിരികെ വന്നിരിക്കുന്നത് ഒന്നും കാണാതെ അല്ല. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ശശികലയെ സന്ദര്‍ശിച്ച ശേഷം പുറത്ത് വന്ന് ദിനകരന്‍ പറഞ്ഞ വാക്കുകള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്.

മൂന്നായി പിളർപ്പ്

മൂന്നായി പിളർപ്പ്

നിലവില്‍ എഐഎഡിഎംകെ മൂന്ന് വിഭാഗങ്ങളായി പിളര്‍ന്നിരിക്കുകയാണ്. ഔദ്യോഗിക പക്ഷമായ എടപ്പാടി പളനിസ്വാമി പക്ഷവും ദിനകരന്‍ പക്ഷവും പനീര്‍ശെല്‍വം പക്ഷവും. പാര്‍ട്ടിയിലും ഭരണത്തിലും പളനിസ്വാമിക്കുള്ള അധികാരം ഇല്ലാതാക്കുകയാണ് ദിനകര പക്ഷം ലക്ഷ്യമിടുന്നത്.

പുതിയ ഭാരവാഹികൾ

പുതിയ ഭാരവാഹികൾ

ഇതിന്റെ ഭാഗമായി രണ്ടും കല്‍പ്പിച്ചുള്ള നീക്കങ്ങളാണ് ദിനകരന്‍ നടത്തുന്നത്. പളനിസ്വാമിക്കൊപ്പമുള്ള മുഴുവന്‍ നേതാക്കളേയും ഒഴിവാക്കി പുതിയ പാര്‍ട്ടിഭാരവാഹികളെ ദിനകരന്‍ പ്രഖ്യാപിച്ചിരിക്കുന്നു. തനിക്ക് 122 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് ദിനകരന്‍ അവകാശപ്പെടുന്നത്.

ഒഴിവാക്കാൻ സാധിക്കില്ല

ഒഴിവാക്കാൻ സാധിക്കില്ല

പാര്‍ട്ടിയിലെ സ്വന്തം അനുയായികള്‍ക്ക് വേണ്ടി നാല്‍പ്പത്തിനാല് പുതിയ പദവികള്‍ വരെ ദിനകരന്‍ സൃഷ്ടിച്ചുകഴിഞ്ഞു. 122 എംഎല്‍എമാരുടെ പിന്തുണയുള്ള തന്നെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ആര്‍ക്കും ഒഴിവാക്കാന്‍ സധിക്കില്ലെന്നും ദിനകരന്‍ അവകാശപ്പെടുന്നു.

സംസ്ഥാന പര്യടനവും

സംസ്ഥാന പര്യടനവും

പാര്‍ട്ടിയും ഭരണവും പിടിക്കാനുള്ള അജണ്ടയുടെ ഭാഗമായി ഈ മാസം 14 മുതല്‍ ദിനകരന്റെ സംസ്ഥാനപര്യടനവും ഉണ്ട്. അണ്ണാഡിഎംകെയുടെ ഓഫീസ് തനിക്ക് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയ ദിനകരന്‍ അടുത്ത ദിവസം തന്നെ അവിടേക്ക് പോകുമെന്നും വ്യക്തമാക്കുന്നു

ഓപിഎസിന് വേണ്ടി

ഓപിഎസിന് വേണ്ടി

പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങളോടും യോജിക്കാതെ നില്‍ക്കുന്ന പനീര്‍ശെല്‍വം പക്ഷത്തെ കൂടെ കൂട്ടാനും ദിനകര പക്ഷം ശ്രമം നടത്തുന്നുണ്ട്. നേരത്തെ പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്താനുള്ള പളനിസ്വാമിയുടെ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നില്ല.

കാല് വാരി പളനിസ്വാമി

കാല് വാരി പളനിസ്വാമി

ഇരുവിഭാഗങ്ങളുടേയും ലയനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 17നകം സന്തോഷവാര്‍ത്ത കേള്‍ക്കാമെന്നും ദിനകരന്‍ വ്യക്തമാക്കുന്നു. ദിനകരനും ശശികലയും ജയിലില്‍ പോയതോടെയാണ് അതുവരെ വിശ്വസ്തന്‍ ആയിരുന്ന പളനിസ്വാമി കാല് വാരിയത്.

തലവൻ എടപ്പാടി തന്നെ

തലവൻ എടപ്പാടി തന്നെ

ദിനകരന്റെ വെല്ലുവിളിക്ക് പിന്നാലെ പളനിസ്വാമി പക്ഷം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. എടപ്പാടി പളനിസ്വാമി തന്നെയായിരിക്കും പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും തലവനെന്ന് ധനകാര്യമന്ത്രി ഡി ജയകുമാര്‍ പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.

English summary
TTV Dinakaran back from exile, eyes 2019 LS polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X