
അമ്പലപ്പുഴയിൽ ജി സുധാകരൻ്റെ പേര് പരാമർശിക്കാതെ റിപ്പോർട്ട്; രണ്ടിടങ്ങളിലെ തോൽവിയും സിപിഎം പരിശോധിക്കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ ശക്തമായി പരിശോധിച്ച് സിപിഎം.നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് അമ്പലപ്പുഴയിൽ വീഴ്ച സംഭവിച്ചതായി സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.അമ്പലപ്പുഴയിലെ തോൽവിയിൽ ജി സുധാകരൻ്റെ പേര് പരാമർശിക്കാതെയാണ് റിപ്പോർട്ട്. അതേസമയം,കുണ്ടറയിലെയും തൃപ്പൂണിത്തുറയിലെയും തോൽവിയും പാർട്ടി ഗൗരവമായി വിലയിരുത്തുന്നുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ പാർട്ടിക്കുണ്ടായ വീഴ്ചയിൽ മുൻ പൊതുമരാമത്ത് മന്ത്രിയും നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിക്കുന്ന ജി സുധാകരൻ്റെ അടക്കം പേരുകൾ പലരും പരാമർശിച്ചിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. രണ്ടുദിവസമായി എകെജി സെൻററിൽ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് റിവ്യൂ റിപ്പോർട്ടുകൾ പരിശോധിക്കുന്നത്.
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ
എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റുകളായ കുണ്ടറയിലും തൃപ്പൂണിത്തുറയിലും പാർട്ടിക്കുണ്ടായ തോൽവി നേതൃത്വം ഗൗരവതരമായാണ് കാണുന്നത്.വിഭാഗീയ പ്രവർത്തനങ്ങളോ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കോ എതിരെ പാർട്ടി നടപടിയെടുത്തേക്കും.ഇത് അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കുണ്ടറയിൽ മത്സരിച്ച ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും തൃപ്പൂണിത്തറയിലെ എം സ്വരാജിനും തോൽവി നേരിടേണ്ടി വന്ന സാഹചര്യവും പാർട്ടി പരിശോധിക്കുന്നുണ്ട്. ഇടതുമുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേർന്ന മാണി സി കാപ്പൻ മത്സരിച്ച പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന ജോസ് കെ മാണിക്ക് വോട്ട് ചോർച്ചയുണ്ടതായും അവലോകന റിപ്പോർട്ടിൽ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ റിപ്പോർട്ട് സംസ്ഥാന സമിതി വിശദമായ ചർച്ച ചെയ്യും. വെള്ളി ശനി ദിവസങ്ങളിൽ സംസ്ഥാനസമിതി ചേരുന്നുണ്ട്.മണ്ഡലങ്ങളിലെയും ജില്ലകളിലെയും റിവ്യൂ റിപ്പോർട്ടുകൾ അതാത് കേന്ദ്രങ്ങളിലെ പരിശോധനകൾക്കും ചർച്ചകൾക്കും ശേഷമാണ് സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ എത്തിയത്.
ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി സോനാല്‍ ചൗഹാന്; ബീച്ചിലെ ചിത്രങ്ങള്‍ വൈറല്‍