ഏഷ്യാനെറ്റ് ന്യൂസിനെ മലർത്തിയടിച്ച് റിപ്പോർട്ടർ ടിവി ബാർക് റേറ്റിംഗിൽ ഒന്നാമത്..ട്വൻ്റി ഫോർ ന്യൂസോ?
റിപ്പോർട്ടർ ചാനലും ട്വൻ്റി ഫോർ ന്യൂസ് ചാനലും തമ്മിലുള്ള 'ബാർക്ക് യുദ്ധം' കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്.
കോഴ നല്‍കി ടെലിവിഷന്‍ ചാനലുകളുടെ ബാര്‍ക് റേറ്റിംഗ് അട്ടിമറിക്കുന്നു എന്ന 24 ന്യൂസിൻ്റെ ആരോപണത്തിൽ റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിനെ രണ്ടാം പ്രതിയാക്കി കളമശ്ശേരി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഡേറ്റയിൽ തിരിമറി നടത്തി റിപ്പോർട്ടർ ടിവിയെ മുന്നിലെത്തിക്കാൻ ബാർക്ക് ജീവനക്കാരൻ പ്രേംനാഥിന് ആന്റോ അഗസ്റ്റിൻ കോടികൾ കൈമാറിയെന്ന പരാതിയിലാണ് കേസ്.
ഇത്തരത്തിൽ പോര് കൊഴുക്കുന്നതിനിടെ ഇതാ ഈ ആഴ്ചത്തെ ബാർക് റേറ്റിംഗ് പുറത്തുവന്നിരിക്കുകയാണ്. റേറ്റിംഗിൽ ആദിപത്യം തുടർന്ന ഏഷ്യാനെറ്റ് ന്യൂസിനെ മലർത്തിയടിച്ചിരിക്കുകയാണ് റിപ്പോട്ടർ.

കഴിഞ്ഞ ആഴ്ച 95 പോയിൻ്റുകളുമായി ഒന്നാം സ്ഥാനത്തായിരുന്ന ഏഷ്യാനെറ്റിന് ഇക്കുറി 78.59 പോയിൻ്റുകളാണ് നേടാൻ സാധിച്ചത്. ഒന്നാം സ്ഥാനത്തുള്ള റിപ്പോർട്ടറിന് 79.57 പോയിൻ്റുകളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 78 പോയിൻ്റായിരുന്നു റിപ്പോർട്ടറിന് ലഭിച്ചത്. അതയാത് 1.57 പോയിൻ്റ് മുന്നേറാൻ ചാനലിന് സാധിച്ചു.
ബാർക് റേറ്റിംഗ് പോരിൽ നേരത്തേ ട്വൻ്റി ഫോർ ഉയർത്തിയ പ്രധാന ആരോപണം റേറ്റംഗിൽ മൂന്നാം സ്ഥാനത്തുള്ള ചാനലിനെ നാലാം സ്ഥാനത്തേക്ക് തള്ളാൻ ആൻ്റോ അഗസ്റ്റിൻ ബാർ ജീവനക്കാരന് കോഴ കൊടുത്തുവെന്നാണ്. എന്നാൽ ട്വിൻ്റി ഫോറിൻ്റെ മൂന്നാം സ്ഥാനം ഇത്തവണയും നഷ്ടമായിട്ടില്ല. എന്നാൽ ഒന്നും രണ്ടും സ്ഥാനത്തുള്ള റിപ്പോർട്ടറിനേക്കാളും ഏഷ്യാനെറ്റിനെക്കാളും ഏറെ പിന്നിലാണ് ട്വിൻ്റി ഫോർ. 46.76 പോയിൻ്റുകൾ മാത്രമാണ് ചാനലന് നേടാൻ സാധിച്ചത്. കഴിഞ്ഞ ആഴ്ച ഇവര്‍ക്ക് 47 പോയിന്റ് ലഭിച്ചിരുന്നു.
നാലും അഞ്ചും സ്ഥാനങ്ങളിൽ ഇത്തവണയും മനോരമ ന്യൂസും മാതൃഭൂമി ന്യൂസും തന്നെയാണ്. കഴഞ്ഞ ആഴ്ച മനോരമ ന്യൂസിന് 40 പോയിന്റ് ലഭിച്ചപ്പോള്‍ മാതൃഭൂമി ന്യൂസിനുളളത് 35 പോയിൻ്റായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ രണ്ട് ചാനലുകളുടേയും പോയിൻ്റ് ഇടിഞ്ഞു. മനോരമ ന്യൂസിന് 3795 പോയൻ്റും മാതൃഭൂമി ന്യൂസിന് 30.07 പോയിന്റുമാണ് ലഭിച്ചത്.
26.36 പോയിൻ്റുമായി ന്യൂസ് മലയാളം 24*7 ആണ് ആറാം സ്ഥാനത്ത്. കഴിഞ്ഞാഴ്ചയെ അപേക്ഷിച്ച് പോയിന്‍റ് നിലയിൽ നേരിയ വർധനവ് ചാനൽ നേടിയിട്ടുണ്ട്. 25 പോയിൻ്റ് ഉണ്ടായിരുന്ന ജനം ടിവി ഇക്കുറി 22.44 പോയിൻ്റിലേക്ക് വീണു, ഏഴാം സ്ഥാനത്താണ് ഇത്തവണയു ചാനൽ. 18.63 പോയിൻ്റുമായി കൈരളി ന്യൂസാണ് എട്ടാം സ്ഥാനത്ത്. 9 സ്ഥാനത്തുള്ള ന്യൂസ് 18 കേരളയ്ക്ക് 11.1 പോയിൻ്റാണ് ലഭിച്ചത്.












Click it and Unblock the Notifications