കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നട്ടെല്ല് വളച്ച് മിണ്ടാതിരിക്കാനില്ല'; ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടിവി

Google Oneindia Malayalam News

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് കൈരളി, മീഡിയ വണ്‍ ചാനലുകളെ പുറത്താക്കിയ നടപടിക്ക് എതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. നടപടിയില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടര്‍ ടി വി ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചു. നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് മാനേജിങ് ഡയറക്ടറുമായ ആര്‍ ശ്രീകണ്ഠന്‍ നായരും രംഗത്തെത്തി.

ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചത് എന്ന് റിപ്പോര്‍ട്ടര്‍ ടി വി വ്യക്തമാക്കി. വാര്‍ത്താസമ്മേളനം മറ്റ് ചാനലുകള്‍ സംപ്രേഷണം ചെയ്തപ്പോള്‍ മാധ്യമങ്ങളെ വിലക്കിയ ശേഷം റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു.

1

സഹപ്രവര്‍ത്തകരെ ഇറക്കിവിട്ടുള്ള ഒരു പത്രസമ്മേളനത്തില്‍ നട്ടെല്ല് വളച്ച് മൗനമായി കൈയും കെട്ടി നോക്കി നില്‍ക്കാന്‍ റിപ്പോര്‍ട്ടര്‍ ടി വിക്ക് സാധിക്കില്ല എന്നുള്ള നിലപാട് ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് തന്നെ നമ്മള്‍ അവിടെ നിന്ന് ഇറങ്ങി എന്നാണ് റിപ്പോര്‍ട്ടര്‍ ടി വിയിലെ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. ക്ഷണിച്ച മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ പറയുന്നത് ശരിയല്ലെന്ന് മറ്റ് ചാനലുകളിലുള്ളവര്‍ പറഞ്ഞെങ്കിലും ഗവര്‍ണര്‍ കൂട്ടാക്കിയില്ല.

'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി

2

അതേസമയം ഗവര്‍ണറുടെ നടപടി ശരിയായില്ലെന്നും വാര്‍ത്താസമ്മേളനങ്ങള്‍ കവര്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെന്നും ആയിരുന്നു ശ്രീകണ്ഠന്‍ നായരുടെ പ്രതികരണം. ഗവര്‍ണറുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യത്തിലേക്കാണ് ഗവര്‍ണര്‍ കടന്നതെന്നും വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍

3

മാധ്യമപ്രവര്‍ത്തകര്‍ക്ക് സംസാരിക്കുവാനും വാര്‍ത്താസമ്മേളനങ്ങള്‍ കവര്‍ ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 14 അനുസരിച്ച് ഭരണഘടന നല്‍കുന്നുണ്ട്. തുല്യതക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ട്. ഈ രണ്ട് ചാനലുകളോടുള്ള, മാധ്യമപ്രവര്‍ത്തകരോടുള്ള ഗവര്‍ണറുടെ നടപടി ശരിയായില്ല, എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന

4

സ്വകാര്യമായി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന് ഗവര്‍ണര്‍ക്ക് ഇഷ്ടമുള്ളവരെ വിളിക്കാം എന്നും എന്നാല്‍ പബ്ലിക്കായി ഒരു പത്രസമ്മേളനം വിളിക്കുമ്പോള്‍ അതില്‍ ഏതെങ്കിലും ചാനലുകളെ ഒഴിവാക്കുന്നത് വിവേചനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെ രാജ്ഭവന്‍ സ്വീകരിച്ച അപേക്ഷകള്‍ പ്രകാരമായിരുന്നു മാധ്യമങ്ങള്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

5

എന്നാല്‍ പിന്നീട് കൈരളി, മീഡിയ വണ്‍ പ്രതിനിധികള്‍ പുറത്ത് പോകണം എന്നും അവരോട് സംസാരിക്കില്ല എന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. തനിക്കെതിരെ ക്യാമ്പയിന്‍ നടത്തുന്ന കേഡര്‍ മാധ്യമങ്ങളാണ് ഇവ എന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. ആഴ്ചകള്‍ക്ക് മുന്‍പ് രാജ്ഭവനില്‍ ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടി.വി, കൈരളി ന്യൂസ്, മീഡിയവണ്‍, ജയ്ഹിന്ദ് എന്നീ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

English summary
Reporter TV boycotts Governor Arif Muhammed Khan's press conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X