റിപ്പോർട്ടർ ടിവിയ്ക്ക് തൊടാൻ പോലും കഴിഞ്ഞില്ല; കുതിച്ച് ഏഷ്യാനെറ്റ് ന്യൂസ്..മാതൃഭൂമിയെ വീഴ്ത്തി മനോരമ
ബാർക്ക് റേറ്റിംഗിൽ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസിന്റെ ആധിപത്യം. 44ാം ആഴ്ചയിലെ റേറ്റിംഗ് പുറത്തുവന്നപ്പോൾ ഏഷ്യാനെറ്റ് കൂറ്റൻ പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് റിപ്പോർട്ടർ. ഏഷ്യാനെറ്റ് ന്യൂസിനേക്കാൾ ബഹുദൂരം പിന്നിലാണ് എന്നത് റിപ്പോർട്ടർ ചാനലിന് വലിയ ക്ഷീണമാണ്.
തൊട്ട് മുൻപത്തെ ആഴ്ചയിൽ ഏഷ്യാനെറ്റ് ന്യൂസിന് 101 പോയിന്റും റിപ്പോർട്ടറിന് 77 പോയിന്റുമായിരുന്നു ലഭിച്ചത്. ഈ ആഴ്ചയിൽ 95 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് മേധാവിത്വം തുടർന്നത്. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 64 പോയിന്റാണുള്ളത്.

കഴിഞ്ഞ കുറച്ച് നാളുകളായി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ചാനലും തമ്മിലാണ് പ്രധാന ബാർക്കിംഗ് പോരാട്ടം നടക്കുന്നത്. റിപ്പോർട്ടറിന് മുൻപ് ട്വന്റി ഫോർ ന്യൂസും ഏഷ്യാനെറ്റ് ന്യൂസും തമ്മിലായിരുന്നു മത്സരം. റിപ്പോർട്ടർ ചാനലിന്റെ വരവോടെ നിലവിൽ മൂന്നാം സ്ഥാനത്താണ് 24 ന്യൂസ്.
നേരത്തേ ഏഷ്യാനെറ്റ് ന്യൂസുമായും റിപ്പോർട്ടർ ടിവിയുമായി നേരിയ വ്യത്യാസം മാത്രമായിരുന്നു ട്വന്റി ഫോർ ന്യൂസിന് റേറ്റിംഗ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വലിയ വീഴ്ചയാണ് ചാനൽ നേരിടുന്നത്. 47 പോയിന്റാണ് ഈ ആഴ്ചയിൽ ട്വന്റി ഫോർ ന്യൂസിന്റെ റേറ്റിംഗ്.
മാതൃഭൂമി ന്യൂസിനെ പിന്നിലാക്കി ഈ ആഴ്ച മനോരമ ന്യൂസ് നാലാം സ്ഥാനം നേടി. 36 പോയിന്റാണ് ചാനലിന് ലഭിച്ചത്. അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമി ന്യീസിന് 34 പോയിന്റാണ് നേടാൻ ആയത്. കഴിഞ്ഞ ആഴ്ച ഇരുചാനലുകളും തമ്മിൽ നേരിയ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 37 പോയിന്റ് മാതൃഭൂമി നേടിയപ്പോൾ 36 പോയിന്റാണ് മനോരമയ്ക്ക് ലഭിച്ചത്.
നാളുകളായി ബാർക്ക് റേറ്റിംഗിൽ കാര്യമായ മുന്നേറ്റം കാഴ്ച വെക്കാൻ ഈ രണ്ട് ചാനലുകൾക്കും സാധിച്ചിട്ടില്ല. ഒരു ഘട്ടത്തിൽ ഇരുചാനലുകൾക്കും വലിയ വെല്ലുവിളി ഉയർത്തിയ ന്യൂസ് മലയാളം ചാനൽ പക്ഷെ ഇത്തവണത്തെ ബാർക്ക് റേറ്റിംഗിലും ആറാം സ്ഥാനത്ത് തന്നെയാണ് തുടരുന്നത്. 31 പോയിന്റാണ് ന്യൂസ് മലയാളത്തിനുള്ളത്. അതേസമയം ജനം ടിവിക്കും കൈരളി ചാനലിനും ഇക്കുറി ഒരേ പോയിന്റാണ് ലഭിച്ചത്, 20. 11 പോയിന്റുമായി ന്യൂസ് 18 കേരളയാണ് 9ാം സ്ഥാനത്ത്.
. ബാര്‍ക്ക് റേറ്റിംഗിന് വിശ്വാസ്യത ഇല്ലെന്ന് ആരോപിച്ച് മീഡിയ വൺ ചാനൽ റേറ്റിംഗിൽ നിന്നും വിട്ട് നിന്നിരുന്നു. ഏറെ നാളുകളായി 10ാം സ്ഥാനത്ത് തന്നെ തുടരുകയായിരുന്നു മീഡിയ വൺ. വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടതോടെയാണ് ബാർക്കിൽ നിന്ന് പിന്മാറിയതെന്നാണ് മീഡിയ വൺ വ്യക്താമക്കിയത്.
എന്റർടെയിൻമെന്റ് ടിവി റേറ്റിംഗിലും ഏഷ്യാനെറ്റ്
എൻർടെയിൻമെന്റ് ചാനലുകളുടെ ബാർക്ക് റേറ്റിംഗിലും ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്താണ് 903 പോയിന്റാണ് ഏഷ്യാനെറ്റ്, തൊട്ടുപിന്നിലുള്ള ഫ്ലവേഴ്സ് ചാനലിനേക്കാൾ ഒമ്പത് ഇരട്ടിയിലേറെ പോയിന്റുകളാണ് ഏഷ്യാനെറ്റ് നേടിയത്. ഫ്ലവേഴ്സ് ടിവി 195 പോയിന്റുകളോടെയാണ് രണ്ടാം സ്ഥാനം നേടിയത്. 157 പോയിന്റുകളുമായി മനോരമ ഗ്രൂപ്പിന്റെ മഴവിൽ മനോരമയാണ് മൂന്നാം സ്ഥാനത്ത്
സൂര്യ ടി വി (138), സൂര്യ മൂവീസ് (136), സീ കേരളം (133) എന്നിവയാണ് തുടർന്നുള്ള മൂന്ന് സ്ഥാനങ്ങളിലും വരുന്നത്. കൈരളി ടിവിക്ക് 102 പോയിന്റാണ് ഉള്ളത്. ഏഷ്യാനെറ്റ് പ്ലസ് (53), അമൃത ടി വി (46), കൊച്ചു ടി വി (45), വി ടി വി (44) എന്നിവയാണ് പോയിന്റ് നിലയിൽ ഏറ്റവും താഴെ.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications