റേറ്റിംഗിൽ കിതച്ച് റിപ്പോർട്ടർ ടിവി, കുതിപ്പ് തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്, ജനവും കൈരളിയും എവിടെ?
മലയാളം വാര്‍ത്താ ചാനലുകളുടെ 45ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ്. 100 പോയിന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിനുളളത്. ഏതാനും ആഴ്ചകളായി ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ബാര്‍ക്ക് റേറ്റിംഗില്‍ ആധിപത്യം തുടരുന്നത്.
റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന് വലിയ വെല്ലുവിളി കാഴ്ച വെച്ചിരുന്ന റിപ്പോര്‍ട്ടറിന് ഏതാനും ആഴ്ചകളായി മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പോയിന്റ് നിലയില്‍ ഏഷ്യാനെറ്റ് ന്യൂസിനേക്കാള്‍ ഏറെ പിന്നിലാണ് ചാനല്‍. രണ്ടാം സ്ഥാനത്തുളള റിപ്പോര്‍ട്ടര്‍ ചാനലിന് 78 പോയിന്റാണ് ഉളളത്.
മൂന്നാം സ്ഥാനത്ത് ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ തുടരുന്നു. ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച പോയിന്റിന്റെ പകുതി മാത്രമാണ് റേറ്റിംഗില്‍ മൂന്നാമതുളള ട്വന്റി ഫോറിന് ലഭിച്ചിരിക്കുന്നത്. 55 പോയിന്റാണ് ചാനലിനുളളത്. നാലാം സ്ഥാനത്ത് മനോരമ ന്യൂസും അഞ്ചാം സ്ഥാനത്ത് മാതൃഭൂമി ന്യൂസുമാണ് ഉളളത്. മനോരമ ന്യൂസിന് 41 പോയിന്റും മാതൃഭൂമി ന്യൂസിന് 32 പോയിന്റുമാണ് ഉളളത്.

ഏറെക്കാലമായി നാലും അഞ്ചും സ്ഥാനങ്ങളില്‍ നിന്ന് മുന്നേറാന്‍ മനോരമയ്ക്കോ മാതൃഭൂമിക്കോ സാധിച്ചിട്ടില്ല. റിപ്പോര്‍ട്ടര്‍ ടിവിയുടേയും ട്വന്റി ഫോറിന്റേയും വരവ് റേറ്റിംഗില്‍ മനോരമ ന്യൂസിനേയും മാതൃഭൂമി ന്യൂസിനേയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ആറാം സ്ഥാനത്ത് ന്യൂസ് മലയാളം 24 7 ആണുളളത്. താരതമ്യേനെ പുതിയ വാര്‍ത്താ ചാനലായ ന്യൂസ് മലയാളം ഇടക്കാലത്ത് ട്വന്റി ഫോറിനും റിപ്പോര്‍ട്ടറിനും വരെ വെല്ലുവിളിയായേക്കും എന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ റേറ്റിംഗില്‍ ചാനല്‍ വളരെ പിന്നില്‍പ്പോയി. 31 പോയിന്റാണ് ചാനലിനുളളത്.
ഏഴാം സ്ഥാനത്ത് ജനം ടിവിയാണ് ഉളളത്. 26 പോയിന്റ് ജനത്തിനുണ്ട്. അതേസമയം കൈരളി ന്യൂസ് ജനത്തിന് പിന്നില്‍ എട്ടാം സ്ഥാനത്ത് ആണുളളത്. കൈരളി ന്യൂസിന് 17 പോയിന്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഈ ആഴ്ചത്തെ ബാര്‍ക് റേറ്റിംഗില്‍ ഏറ്റവും പിന്നിലുളളത് ന്യൂസ് 18 കേരളം ആണ്. ഒന്‍പതാം സ്ഥാനത്തുളള ന്യൂസ് 18 കേരളത്തിന് 12 പോയിന്റ് മാത്രമാണുളളത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications