കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളമില്ല; റിപ്പോര്‍ട്ടര്‍ ടിവിയിലെ ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ അവര്‍ സമരം ചെയ്യും. അതുറപ്പാണ്. കേരളത്തിന്റെ ദൃശ്യമാധ്യമ ചരിത്രത്തിലേക്ക് ഒരു സമരംകൂടി കടന്നുവന്നാല്‍ അതിശയപ്പെടേണ്ടതില്ല.

നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ടര്‍ ടിവിയില്‍ ജീവനക്കാര്‍ കടുത്ത അതൃപ്തിയിലാണ്. മൂന്ന് മാസമായി മിക്കവര്‍ക്കും ശമ്പളം കിട്ടിയിട്ട്. എന്നാല്‍ വേണ്ടപ്പെട്ട ചിലര്‍ കൃത്യമായി ശമ്പളത്തുക ഏതെങ്കിലും വിധത്തില്‍ കൈപ്പറ്റുന്നുണ്ടെന്നാണ് വിവരം.

Reporter TV

ഇന്ത്യാവിഷനിലും ടിവി ന്യൂവിലും സമരം തുടങ്ങിയപ്പോഴും റിപ്പോര്‍ട്ടര്‍ ടിവിയില്‍ സമാനമായ സാഹചര്യമായിരുന്നു. എന്നാല്‍ ജീവനക്കാര്‍ സമരമാര്‍ഗ്ഗം സ്വീകരിച്ചില്ല. ദില്ലി ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാന ബ്യൂറോകളില്‍ ജോവി ചെയ്യുന്നവരെല്ലാം കടുത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്.

ഇന്ത്യാവിഷനെ പോലെയോ, ടിവി ന്യൂവിനെ പോലെയോ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നില്ലെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. കുറച്ച് ലക്ഷങ്ങള്‍ മാത്രമേ ബ്രേക്ക് ഈവണ്‍ ആകാന്‍ ആവശ്യമുള്ളൂ എന്നും പറയപ്പെടുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നാണ് ചോദ്യം. ചിലരുടെ ദുര്‍ഭരണമാണ് ഇപ്പോഴത്തെ സ്ഥിതിയില്‍ എത്തിച്ചതെന്നും ആക്ഷേപമുണ്ട്.

ഈ പ്രതിസന്ധിയിലും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കൃത്യമായി പണം കൈപ്പറ്റുന്നുണ്ടെന്നാണ് ആക്ഷേപം. എന്നാല്‍ ജീവനക്കാരുടെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടിയില്ല. പലവിഭാഗങ്ങളിലായി പലരും ഇതിനകം തന്നെ രാജിക്കത്ത് സമപര്‍പ്പിച്ച് കഴിഞ്ഞിരിക്കുന്നു. [ഡിസംബര്‍ 31 നകം ചാനലില്‍ നിന്ന് കൂട്ടരാജി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് ചെറിയ തുക അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്‍കിയതായും പറയുന്നുണ്ട്.

നികേഷ് കുമാര്‍ ഇടതുപക്ഷത്തോട് കൂടുതല്‍ അടുക്കുന്നതിനാല്‍ പത്രപ്രവര്‍ത്തക യൂണിയനിലെ ഒരു വിഭാഗത്തിന് റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഒരു സമരം തുടങ്ങിവക്കാന്‍ താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
After Indiavision and TV New, Reporter TV is also facing critical issues. Employees didn't get salary for three months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X