ടിആർപിയില്‍ കുതിച്ച് റിപ്പോർട്ടർ ടിവി; കൈരളിക്കും മുന്നേറ്റം, ആദ്യ അഞ്ചില്‍; ജനം ടിവിക്ക് തിരിച്ചടി
മലയാളം വാർത്താ ചാനല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ആർക്കും തകർക്കാനാവാത്ത റെക്കോർഡുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 2023 ലെ മുപ്പത്താം ആഴ്ചയില്‍ 115 പോയിന്റെന്ന നേട്ടവുമായിട്ടാണ് ഏഷ്യാനെറ്റിന്റെ മുന്നേറ്റം. ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് മലയാളം വാർത്ത ചാനല്‍ റേറ്റിങ്ങില്‍ 100 പോയിന്റുകള്‍ക്ക് മുകളിലേക്ക് എത്തുന്നത്.
രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസിനും ഇത്തവണ 100 ന് മുകളിലുള്ള പോയിന്റ് ലഭിച്ചു. 102 പോയിന്റാണ് 24 ന്യൂസ് കഴിഞ്ഞയാഴ്ച സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന്, നാല് സ്ഥാനങ്ങളിലും ഇത്തവണയും വ്യത്യാസമില്ല. 69 പോയിന്റുമായി മനോരമ ന്യൂസ് മൂന്നാം സ്ഥാനത്ത് തുടരുമ്പോള്‍ കാര്യമായ മുന്നേറ്റം കാഴ്ചവെക്കാതെ 54 പോയിന്റുമായി മാതൃഭൂമി നാലാം സ്ഥാനത്തുമാണ്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൈരളി ന്യൂസിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇക്കുറിയും അവർക്ക് അത് നിലനിർത്താന്‍ സാധിച്ചു. 29-ാം ആഴ്ചയേക്കാള്‍ രണ്ട് പോയിന്റുകള്‍ ഉയർത്തിയ കൈരളി ന്യൂസ് ചാനലിന് ഇത്തവണ ലഭിച്ചത് 22 പോയിന്റാണ്. കൈരളിക്ക് ഒപ്പം തന്നെ സ്ഥാനം പിടിച്ചിരുന്ന ജനം ടിവിയുടെ റേറ്റിങ്ങില്‍ ഇത്തവണ വലിയ രീതിയിലുള്ള ഇടിവുണ്ടായിട്ടുണ്ട്.
29 ആഴ്ചയില്‍ 21 പോയിന്റാണ് ജനം ടിവിക്ക് ഉണ്ടായിരുന്നതെങ്കില്‍ 30-ാം ആഴ്ച്ച എത്തിയപ്പോള്‍ ചാനലിന് ടിആര്‍പിയില്‍ 19 പോയിന്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചിരിക്കുന്നത്. അതേസമയം ജനംടിവിക്ക് തൊട്ട് പിന്നിലായി റിപ്പോർട്ടർ ചാനല്‍ കുതിച്ചെത്തി എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ജനം ടിവിയുമായി .64 പോയിന്റിന്റെ പിന്നില്‍ മാത്രമാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ സ്ഥാനം.
റിപ്പോര്‍ട്ടര്‍ ടിവിക്ക് 18.36 പോയിന്റാണ് നിലവിലുള്ളത്. കഴിഞ്ഞയാഴ്ച റിപ്പോർട്ടർ ടിവിയുടെ റേറ്റിങ് 11.71 ആയിരുന്നു. അന്ന് മീഡിയ വണ്ണിനും പിന്നിലായി ഒമ്പതാം സ്ഥാനാത്തായിരുന്നു റിപ്പോർട്ടർ. എന്നാല്‍ ഒരാഴ്ച കൊണ്ട് മീഡിയ വണ്ണിനേയും ന്യൂസ് 18 മലയാളത്തേയും മറികടക്കാന്‍ റിപ്പോർട്ടർ ചാനലിന് കഴിഞ്ഞു എന്നുള്ളതാണ് ശ്രദ്ധേയം.
15 പോയിന്റുമായി ന്യൂസ് 18 കേരളയാണ് എട്ടാം സ്ഥാനത്തുള്ളത്. 29 ആഴ്ചയില്‍ ചാനലിന് 17 പോയിന്റുകളാണ് ലഭിച്ചിരുന്നത്. ഇതില്‍ നിന്നും രണ്ടു പോയിന്റ്ിന്റെ ഇടിവ് ഇത്തവണയുണ്ടായി. 14 പോയിന്റുമായി മീഡിയ വണ്‍ ഒമ്പതാം സ്ഥാനത്തുമാണ്. ന്യൂസ് ചാനലുകളില്‍ ഏറ്റവും പിന്നിലുള്ളത് രാജ് ന്യൂസ് മലയാളമാണ്. 0.45 പോയിന്റുകള്‍ നേടി ടിആര്‍പി റേറ്റിങ്ങില്‍ ഒന്‍പതാംസ്ഥാനത്താണ് രാജ് ന്യൂസ് ഇടം പിടിച്ചിരിക്കുന്നത്.
വാർത്താ ചാനലുകളുടെ റേറ്റിങ് ഒറ്റ നോട്ടത്തില്‍
ഏഷ്യാനെറ്റ് ന്യൂസ് - 115
ട്വന്റി ഫോര്‍ - 102
മനോരമ ന്യൂസ് - 68
മാതൃഭൂമി ന്യൂസ് - 54
കൈരളി ന്യൂസ് - 22
ജനം ടിവി - 19
റിപ്പോര്‍ട്ടര്‍ ടിവി - 18.36
ന്യൂസ് 18 കേരള - 15
മീഡിയ വണ്‍ - 14
രാജ് ന്യൂസ് മലയാളം - 0.45
വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് തന്നെയാണ് ഇത്തവണയും ബഹുദൂരം മുന്നില്‍. മഴവില്‍ മനോരമ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ വീടിയെ മറികടന്ന് അമൃത ടിവി പതിനൊന്നാം സ്ഥാനത്തേക്ക് എത്തിയെന്നുള്ളതാണ് ശ്രദ്ധേയം.
മലയാളം വിനോദ ചാനലുകളുടെ ടിആർപി റേറ്റിങ്
ഏഷ്യാനെറ്റ് - 630
മഴവിൽ മനോരമ - 234
സീ കേരളം - 225
ഫ്ലവർസ് ടിവി - 211
സുര്യ ടിവി - 184
ഏഷ്യനെറ്റ് മൂവീസ് - 172
കൈരളി ടിവി - 137
സുര്യ മൂവീസ് - 104
ഏഷ്യനെറ്റ് പ്ലസ് - 73
കൊച്ചു ടിവി - 59
അമൃത ടിവി - 57
വീ ടിവി - 55
ഏഷ്യനെറ്റ് എച്ച്ഡി - 40
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications