കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിതാവിനെ ഒറ്റിക്കൊടുത്ത ആളാണ് നികേഷ്', 'പെട്ടിതൂക്കി നടന്ന പാരമ്പര്യമാണ് ചാമക്കാലയ്ക്ക്'... വീഡിയോ

Google Oneindia Malayalam News

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിത്തെറിക്കുന്നവരുടെ കൂട്ടത്തില്‍ പെടുന്ന ആളാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ഒരിക്കല്‍ മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചയില്‍ ജ്യോതികുമാര്‍ ചാമക്കാലയും ബിജെപി വക്താവ് സന്ദീപ് നായരും തമ്മില്‍ നടന്ന അടിപിടി ഇപ്പോഴും ഇന്റര്‍നെറ്റില്‍ വൈറല്‍ ആണ്.

അന്നത് 'എടാ, പോടാ' വിളികളെല്ലാം നിറഞ്ഞ ശരിക്കും ഒരു അടിപിടിയുടെ സ്വഭാവമായിരുന്നു അതിനുണ്ടായിരുന്നത്. അത്രയൊന്നും വരില്ലെങ്കിലും, കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ ചാമക്കാലയും അവതാരകന്‍ നികേഷ് കുമാറും തമ്മിലുണ്ടായ തര്‍ക്കവും ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. വിശദാശംങ്ങള്‍...

ജലീലിനെ കുറിച്ച്

ജലീലിനെ കുറിച്ച്

മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ച. ജ്യോതികുമാര്‍ ചാമക്കാലയെ കൂടാതെ പിസി ജോര്‍ജ്ജ്, ആന്റണി രാജു, എ സുരേഷ് എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. ഇതിനിടയിലാണ് പ്രശ്‌നം തുടങ്ങിയത്.

ചോദ്യത്തിന് മറുപടിയില്ലേ

ചോദ്യത്തിന് മറുപടിയില്ലേ

ശിവശങ്കറിനേയും കെടി ജലീലിനേയും താരതമ്യം ചെയ്തുകൊണ്ടുള്ള ജ്യോതികുമാറിന്റെ നിലപാടിനെ ചോദ്യം ചെയ്തതായിരുന്നു നികേഷ് കുമാര്‍. അപ്പോഴാണ് നികേഷ് കുമാറിന്റെ വ്യക്തിപരമായ രാഷ്ട്രീയത്തെ ചാമക്കാല ചര്‍ച്ചയിലേക്ക് വലിച്ചിഴച്ചത്. പിന്നീട് നികേഷിന്റെ തേരോട്ടമായിരുന്നു കണ്ടത്.

 ഒരേ പാര്‍ട്ടിക്കാര്‍

ഒരേ പാര്‍ട്ടിക്കാര്‍

നികേഷിന് കെടി ജലീലിനെ പിന്തുണയ്ക്കാന്‍ കാരണം കാണും എന്നായിരുന്നു ജ്യോതികുമാര്‍ പറഞ്ഞത്. അതിന് കാരണം, ജലീല്‍ മത്സരിച്ച പാര്‍ട്ടിയ്ക്ക് വേണ്ടി തന്നെ മത്സരിച്ച ആളായിരുന്നു നികേഷ് എന്നും ജ്യോതികുമാര്‍ ആക്ഷേപിക്കുകയായിരുന്നു. ഇതോടെ നികേഷ് ശക്തമായി പ്രതികരിച്ചു.

പരിതാപകരമായ പ്രകടനം

പരിതാപകരമായ പ്രകടനം

ചാനല്‍ ചര്‍ച്ചകളില്‍ ജ്യോതികുമാറിന്‍േത് പരിതാപകരമായ പ്രകടനമാണ് എന്നാണ് നികേഷ് പറഞ്ഞത്. ചോദ്യത്തിന് ഉത്തരമില്ലെങ്കില്‍ ചോദ്യം ചോദിച്ച ആളുടെ വ്യക്തിപരമായ രാഷ്ട്രീയത്തെ കുറിച്ചൊക്കെ പറയുന്നത് കഷ്ടമാണെന്നും നികേഷ് പറഞ്ഞു. നികേഷിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നായിരുന്നു ഇതിന് മറുപടി. തന്റെ സര്‍ട്ടിഫിക്കറ്റ് ജ്യോതികുമാറിന് നല്‍കാന്‍ പോകുന്നില്ലെന്ന് നികേഷും!

 പിതാവിനെ ഒറ്റുകൊടുത്ത ആള്‍

പിതാവിനെ ഒറ്റുകൊടുത്ത ആള്‍

സ്വന്തം പിതാവിനെ ഒറ്റുകൊടുത്ത് പോയ നികേഷ് കുമാര്‍ തനിക്ക് സര്‍ട്ടിഫിക്കറ്റ് തരേണ്ട എന്നായി ഉടനടി ചാമക്കാലയുടെ പ്രതികരണം. രാഷ്ട്രീയമായ സ്വന്തം പിതാവിനെ ഒറ്റികൊടുത്ത ആളാണ് നികേഷ് എന്നും ചാമക്കാല ആരോപിച്ചു.

എന്തായാലും തന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നും ജ്യോതികുമാറിന് ഇല്ലെന്ന് നികേഷ് ആവര്‍ത്തിച്ചു. ജ്യോതികുമാര്‍ ആരാണെന്ന വ്യക്തമായ ബോധ്യം തനിക്കുണ്ടെന്നും അതൊന്നും താന്‍ മിണ്ടുന്നില്ലെന്നും നികേഷ് പറഞ്ഞു.

തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്ന ആള്‍

തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്ന ആള്‍

ചോദ്യത്തിന് മറുപടിപറയാതെ വ്യക്തിപരമായ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നതിനെ നികേഷ് വീണ്ടും വിമര്‍ശിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ആളുകളുടെ തന്തയ്ക്കും തള്ളയ്ക്കും ഒക്കെ വിളിക്കുന്നത് താനും മൊബൈലില്‍ കാണാറുണ്ടെന്നായി നികേഷിന്റെ അടുത്ത വിമര്‍ശനം.

അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അങ്ങനെ പറഞ്ഞുപോകരുത് എന്നും ആയി ചാമക്കാല.

പെട്ടി തൂക്കിനടന്ന പാരമ്പര്യം

പെട്ടി തൂക്കിനടന്ന പാരമ്പര്യം

എംവി രാഘവന്റെ പാര്‍ട്ടിയും നികേഷ് മത്സരിച്ച പാര്‍ട്ടിയും പറഞ്ഞായിരുന്നു ചാമക്കാലയുടെ ആക്ഷേപം. ഇതിന് മറുപടിയായിട്ടാണ് പെട്ടി തൂക്കി നടന്ന പാരമ്പര്യം എന്ന നികേഷിന്റെ പ്രയോഗം.

രാഷ്ട്രീയ വിദ്യാഭ്യാസം ഒന്നും ഇല്ലാതെ പെട്ടിതൂക്കി നടന്ന പാരമ്പര്യം മാത്രമുള്ളവരോട് എന്ത് പറയാനാണ് എന്നായിരുന്നു നികേഷിന്റെ വാക്കുകള്‍.

സ്ഥാനങ്ങള്‍ എണ്ണിപ്പറഞ്ഞു

സ്ഥാനങ്ങള്‍ എണ്ണിപ്പറഞ്ഞു

തനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ഔദ്യോഗിക സ്ഥാനങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ജ്യോതികുമാര്‍ ഇതിനോട് പ്രതികരിച്ചത. എന്ത് ഔദാര്യത്തിന്റെ പുറത്താണ് നികേഷിന് സ്ഥാനാര്‍ത്ഥിത്വം കിട്ടിയത് എന്നായി അടുത്ത ചോദ്യം. ആരുടെ പെട്ടി തൂക്കിയിട്ടാണ് സീറ്റ് കിട്ടിയത് എന്നായി ജ്യോതികുമാര്‍.

കൂടുതല്‍ പറയിപ്പിക്കരുതെന്ന്

കൂടുതല്‍ പറയിപ്പിക്കരുതെന്ന്

തര്‍ക്കം എന്നിട്ടും അവസാനിച്ചില്ല. തന്നെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുത് എന്നായി ജ്യോതികുമാര്‍. നികേഷിനെതിരെയുള്ള കേസുകളുടെ കാര്യവും അദ്ദേഹം എടുത്തിട്ടു.

തനിക്ക് ഒരു ജോലി അറിയാമായിരുന്നുവെന്നും അത് നന്നായി ചെയ്യുന്നതിന്റെ ഇടയില്‍ ഉണ്ടായ കേസുകളെ താന്‍ നേരിടുന്നുണ്ട് എന്നും ആയിരുന്നു നികേഷിന്റെ മറുപടി. ജ്യോതികുമാറിന്റെ പാര്‍ട്ടി ഭരിക്കുന്ന കാലത്തുണ്ടായ കേസാണെന്നും ഓര്‍മിപ്പിച്ചു.

Recommended Video

cmsvideo
പിണറായിയുടെ തിരുവായ്ക്ക് എതിര്‍വാ പാടില്ല | Oneindia Malayalam
എല്ലാവരും ഇടപെട്ടു

എല്ലാവരും ഇടപെട്ടു

ഒടുവില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ബാക്കിയുള്ള അതിഥികള്‍ ഇടപെട്ടതോടെയാണ് തര്‍ക്കം അവസാനിപ്പിച്ചത്. ജ്യോതികുമാര്‍ തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ചര്‍ച്ച അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തനിക്കെതിരെയുള്ള കേസുകള്‍ എന്താണെന്ന് നികേഷ് കുമാര്‍ വിശദീകരിക്കുകയും ചെയ്തു.

ചർച്ചയുടെ വീഡിയോ കാണാം

English summary
Reporter TV: Nikesh Kumar and Jyothikumar Chamakkala- heated discussion on personal and political life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X