കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരാട്ട് റസാഖും പിടിഎ റഹീമും സ്വർണക്കടത്ത് കേസിലെ പ്രതികൾക്കൊപ്പം! വിവാദ ചിത്രങ്ങൾ പുറത്ത്...

റിപ്പോർട്ടർ ടിവിയാണ് ഇടത് എംഎൽഎമാർ കള്ളക്കടത്ത് കേസിലെ പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ടത്.

Google Oneindia Malayalam News

Recommended Video

cmsvideo
സ്വർണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം ഇടത് MLAമാർ

കോഴിക്കോട്: ജില്ലയിലെ ഇടത് എംഎൽഎമാർ സ്വർണക്കടത്ത് കേസിലെ പ്രതികളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്. കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയും ഡിആർഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത അബുലൈസിനൊപ്പം എംഎൽഎമാരായ പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവർ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

നടി അമലാ പോൾ വെട്ടിച്ചത് 20 ലക്ഷം രൂപ! ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ വിലാസത്തിൽ...നടി അമലാ പോൾ വെട്ടിച്ചത് 20 ലക്ഷം രൂപ! ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ വിലാസത്തിൽ...

എസ്ഐ ലേഡീസ് ഹോസ്റ്റലിൽ വന്നത് നിക്കാഹ് ചെയ്ത യുവതിയെ കാണാൻ! ഇടവഴിയിൽ നിൽക്കുമ്പോൾ...എസ്ഐ ലേഡീസ് ഹോസ്റ്റലിൽ വന്നത് നിക്കാഹ് ചെയ്ത യുവതിയെ കാണാൻ! ഇടവഴിയിൽ നിൽക്കുമ്പോൾ...

റിപ്പോർട്ടർ ടിവിയാണ് ഇടത് എംഎൽഎമാർ കള്ളക്കടത്ത് കേസിലെ പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ടത്. കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്, കുന്ദമംഗലം എംഎൽഎ പിടിഎ റഹീം എന്നിവർക്ക് കൊടുവള്ളിയിലെ ഹവാല, സ്വർണക്കടത്ത് മാഫിയകളുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഈ ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന എംഎൽഎമാരുടെ ചിത്രങ്ങൾ.

മൂന്നാം പ്രതി...

മൂന്നാം പ്രതി...

കോഴിക്കോട് ഡിആർഐ രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് കൊടുവള്ളി സ്വദേശിയായ അബുലൈസ്.

ലുക്ക് ഔട്ട് നോട്ടീസ്...

ലുക്ക് ഔട്ട് നോട്ടീസ്...

കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ അബുലൈസ് ഒളിവിൽ പോയിരുന്നു. ഇതിനെ തുടർന്നാണ് ഡിആർഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

അറസ്റ്റ് ചെയ്യും...

അറസ്റ്റ് ചെയ്യും...

നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന അബുലൈസ്, രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും അറസ്റ്റ് ചെയ്തേക്കും.

കാരാട്ട് ഫൈസലും...

കാരാട്ട് ഫൈസലും...

2013ൽ കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതിയാണ് അബുലൈസ്. കാരാട്ട് ഫൈസൽ ഈ കേസിലെ ഏഴാം പ്രതിയാണെന്നും റിപ്പോർട്ടർ ടിവിയുടെ വാർത്തയിലുണ്ട്.

ദുബായ്...

ദുബായ്...

ജനുവരി രണ്ടിനാണ് കാരാട്ട് റസാഖും, പിടിഎ റഹീമും ദുബായ് സന്ദർശനം നടത്തിയത്. ഈ സമയത്തെടുത്ത ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.

ആരോപണം...

ആരോപണം...

കൊടുവള്ളിയിലെ സ്വർണക്കടത്ത്, ഹവാല മാഫിയകളുമായി കാരാട്ട് റസാഖിനും പിടിഎ റഹീമിനും ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

English summary
reporter tv published left mla's photos with gold smugglers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X