മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചെടുത്തത് ന്യായീകരിക്കാന്‍ കഴിയില്ല; യൂത്ത് ലീഗ്
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഡെസ്‌കില്‍ പോലീസ് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച് യൂത്ത് ലീഗ് ദേശീയ സംഘടനാ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍. ചാനല്‍ ഉടമയ്‌ക്കെതിരായ കേസില്‍ അന്വേഷണം തുടരണം. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. അതേ ആരോപണങ്ങള്‍ മുന്‍ മന്ത്രി അബ്ദുറഹ്മാനെതിരെയും നിലവിലുണ്ട്. അന്വേഷണ പരിധിയിലേക്ക് ആദ്യം വരേണ്ടത് അദ്ദേഹമാണെന്നും ഷിബു മീരാന്‍ പറഞ്ഞു.
എന്നാല്‍ അന്വേഷണത്തിന്റെയും പരിശോധനയുടെയും മറവില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുത്തത് ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ഷിബു മീരാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമാന സംഭവങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്തു നിന്നുണ്ടായപ്പോള്‍ എതിര്‍ത്തവരാണ് നമ്മള്‍. അന്നും അന്വേഷണ ഏജന്‍സികള്‍ പറഞ്ഞ ന്യായീകരണം സ്വീകാര്യമായിരുന്നില്ലെന്നും ഷിബു മീരാന്‍ പറഞ്ഞു.

അഡ്വ. ഷിബു മീരാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം- ''സൂക്ഷ്മമതയോടെ സമീപിക്കേണ്ട വിഷയമാണ് റിപ്പോട്ടര്‍ ടി വി യില്‍ നടക്കുന്ന പോലീസ് റെയ്ഡ്. ചാനല്‍ ഉടമയ്‌ക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരമായി അന്വേഷിക്കപ്പെടേണ്ടതാണ്. അത്ര തന്നെയോ, അതിലേറെയോ ഗൗരവമുള്ള ആരോപണങ്ങള്‍ മുന്‍ മന്ത്രി അബ്ദുള്‍റഹ്മാനെതിരെയും ഉണ്ട്. അന്വേഷണ പരിധിയിലേക്ക് ആദ്യം വരേണ്ടത് അദ്ദേഹമാണ്.
ഇന്ന് ഇതുമായി അഞ്ചു കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. റിപ്പോട്ടര്‍ ചാനലിന്റെ ഓഫീസ് പ്രീമൈസ് സേര്‍ച്ച് ചെയ്യാനും പോലീസിന് അധികാരമുണ്ട്. പക്ഷെ മാധ്യമപ്രവര്‍ത്തകരരുടെ സ്വകാര്യ ഫോണുകള്‍ പോലും പിടിച്ചെടുത്തു കൊണ്ട് നടക്കുന്ന പരിശോധന ന്യായീകരിക്കാന്‍ കഴിയില്ല. സമാനമായ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്തു നിന്ന് ഉണ്ടായ സന്ദര്‍ഭങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് നമ്മളെല്ലാം.
അന്നും അന്വേഷണ ഏജന്‍സികള്‍ പല ന്യായവും പറഞ്ഞിരുന്നു. ആ ന്യായങ്ങള്‍ നമുക്ക് സ്വീകര്യമായിരുന്നില്ല. ആ ചാനല്‍ എന്നല്ല ഏത് മാധ്യമവും കൊടുക്കുന്ന യു ഡി എഫ് വിരുദ്ധ വാര്‍ത്തകള്‍ക്ക് ജനങള്‍ക്ക് മുന്നില്‍ അക്കമിട്ടു വസ്തുത പറഞ്ഞുകൊണ്ട്, പ്രോപഗണ്ടകളെ ജനകീയ പ്രചാരണത്തിന്റെ കരുത്തില്‍ നേരിട്ട് അധികാരത്തില്‍ വന്നവരാണ് നമ്മള്‍.
ചാനല്‍ ഉടമയെ തെല്ലും പിന്തുണക്കുന്നില്ല. പക്ഷേ മാധ്യമ പ്രവര്‍ത്തകരുടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ പിന്തുണക്കാതിരിക്കാനാവില്ല. മാധ്യമമുതലാളിക്കെതിരായ അന്വേഷണം മാധ്യമ സ്വന്ത്ര്യത്തിനെതിരായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയുണ്ടാക്കരുത്. രണ്ടിനും ഇടയിലെ അതിര്‍വരമ്പുകള്‍ പാലിക്കേണ്ടത് കേന്ദ്രത്തിന്റെ മാധ്യമം വേട്ടക്കെതിരെ പോരാട്ടം നടക്കുന്ന ഒരു രാജ്യത്ത് വളരെ പ്രധാനമാണ്.
അഡ്വ ഷിബു മീരാന്‍.''


Click it and Unblock the Notifications
