ശ്രീകണ്ഠന് നായരെ കൊട്ടി അരുണ്‍കുമാര്‍; ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് ചാനലിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീകണ്ഠന് നായര്‍ രാവിലത്തെ വാര്‍ത്താ അവതരണത്തിനിടെ ചായ കുടിക്കുന്നത് ഒഴിവാക്കിയ സംഭവം. റമദാന് വ്രതം നടന്ന് കൊണ്ടിരിക്കുന്നതിനാല്‍ ചായക്കപ്പുമായി നില്‍ക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് 24 ന്യൂസിന്റെ യൂട്യൂബ് ലൈവിനിടെ ഒരു കമന്റ് വന്നിരുന്നു.
ഇത് വായിച്ച ശ്രീകണ്ഠന് നായര്‍ താന്‍ അത് ഒഴിവാക്കിയിരിക്കുന്നു എന്ന് പറഞ്ഞാണ് പിന്നീട് രംഗത്തെത്തിയത്. പിന്നീട് മോണിംഗ് സെഷനിലെ വാര്‍ത്താ അവതരണത്തിന് ചായക്കപ്പുമായി വരുന്ന പതിവ് അദ്ദേഹം ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ കമന്റ് കേരളത്തിലെ ഹിന്ദുത്വവാദികള്‍ ഏറ്റെടുത്ത് റമദാന് മാസം ഒരു അമുസ്ലീമിന് ചായ കുടിക്കാന്‍ കഴിയാത്ത അവസ്ഥയായി എന്നതുള്‍പ്പടെയുള്ള വിദ്വേഷം പ്രചരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തില്‍ മറുപടിയെന്നോണം റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍കുമാറും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ മോണിംഗ് സെഷനില്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ യൂട്യൂബില്‍ താങ്കള്‍ ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന് ഒരു പ്രേക്ഷകന് കമന്റിട്ടതായാണ് അരുണ്‍കുമാര്‍ പറയുന്നത്. ഇതിന് റമദാന് വ്രതത്തിന്റെ പ്രാധാന്യം പറഞ്ഞ് കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കുന്നത്.
'അങ്ങനെ റമദാന്റെ ഏറ്റവും വലിയ തെറ്റിദ്ധാരണയെന്താണ് എന്ന് അറിയാമോ? റമദാന് വ്രതമെടുക്കുന്നവര്‍ മറ്റുള്ള മനുഷ്യരോട് ഭക്ഷണം കഴിക്കരുത് എന്നും അവര്‍ ഭക്ഷണം കഴിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമുള്ള തെറ്റിദ്ധാരണയുണ്ട്. അങ്ങനെയല്ല. നോമ്പ് പിടിക്കുന്ന മനുഷ്യന് മറ്റുള്ളവരുടെ സമാധാനത്തിന് വേണ്ടി ആഗ്രഹിക്കുന്ന മനുഷ്യരാണ്. ഞാന്‍ നോമ്പ് പിടിക്കുന്നത് കൊണ്ട് എന്റെ സഹോദരന് നോമ്പ് പിടിക്കണം എന്ന് ഒരാളും പറയില്ല.
അതാണ് നോമ്പിന്റെ പ്രത്യേകത. പകരമെന്താണ് പറയുക. നിങ്ങള്‍ സമാധാനത്തോട് കൂടി ഭക്ഷണമൊക്കെ കഴിച്ചിരിക്കൂ, ഞാന്‍ നിങ്ങളുടെ നന്മയ്ക്ക് കൂടി വേണ്ടി നോമ്പെടുത്ത് കൊള്ളാം എന്നാണ് നോമ്പിന്റെ പ്രത്യേകത. അതല്ലാതെ ഏതെങ്കിലും വിധത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാകരുത്. അങ്ങനെ ഒരാള്‍ ഒരാളോട് പറയില്ല. നോമ്പെടുക്കുന്ന ഒരാള്‍ മറ്റൊരാളോട് നോമ്പെടുക്കണം എന്ന് ഒരിക്കലും മറ്റൊരാളോട് പറയില്ല.
അങ്ങനെ പറയുന്ന ആളുകളുടെ പിന്നില്‍ കുരുട്ടുബുദ്ധിയുണ്ട് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആ കുരുട്ടുബുദ്ധിയില്‍ നമ്മള് പോയി വീഴാന്‍ പാടില്ല,' എന്നാണ് അരുണ്‍കുമാര്‍ ഇന്ന് മോണിംഗ് ഷോയ്ക്കിടെ പറഞ്ഞത്. അതേസമയം ഇതിന് താഴെ ഇത് ശ്രീകണ്ഠന് നായര്‍ക്കെതിരെ ഉള്ള കമന്റാണ് എന്ന് പറഞ്ഞ് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. മലയാള ദൃശ്യമാധ്യമരംഗത്തെ ബാര്‍ക്ക് റേറ്റിംഗില്‍ നിലവില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ചാനലുകളാണ് റിപ്പോര്‍ട്ടര്‍ ടിവിയും 24 ന്യൂസും.
റിപ്പോര്‍ട്ടര്‍ ടിവി റീലോഞ്ചിംഗിന് ശേഷമാണ് 24 ന്യൂസിന് രണ്ടാം സ്ഥാനം നഷ്ടമായത്. ബാര്‍ക്കിലെ റേറ്റിംഗ് നിലനിര്‍ത്താന്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും 24 ന്യൂസും തമ്മില്‍ വലിയ മത്സരമാണ് നടക്കുന്നത്. ഇതിനിടെയാണ് ശ്രീകണ്ഠന് നായര്‍ക്കെതിരെ പരോക്ഷ മറുപടിയുമായി അരുണ്‍കുമാര്‍ രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം ശ്രീകണ്ഠന് നായരുടെ നടപടിയെ ആയുധമാക്കി തീവ്രഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ ചെറുത്തും അതേസമയം ശ്രീകണ്ഠന് നായരുടെ ജാഗ്രതക്കുറവിനെ വിമര്‍ശിച്ചുമാണ് മറ്റൊരു വിഭാഗം രംഗത്തെത്തിയത്. ചായക്കപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടത് ഒരു ഫേക്ക് ഐഡിയിലൂടെയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥത്തില്‍ നോമ്പെടുക്കുന്ന വ്യക്തിക്ക് മറ്റാരും തടസമാകുന്നില്ലെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചു.
സംഘപരിവാറിന് ചായക്കപ്പും ഒരു ആയുധമാണെന്ന് ശ്രീകണ്ഠന് നായര്‍ തിരിച്ചറിയണമായിരുന്നു എന്നും അദ്ദേഹം ഇനി മുതല്‍ രണ്ട് ഗ്ലാസ് ചായയുമായി മോര്‍ണിങ് ഷോ അവതരിപ്പിക്കണമെന്നുമായിരുന്നു മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെ ഇതില്‍ പറഞ്ഞത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications