കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി: മൂന്ന് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്, പത്തനംതിട്ടയും കോട്ടയവും!

Google Oneindia Malayalam News

കൊച്ചി: കേരളത്തെ മുക്കിയ പ്രളയം മൂന്ന് ദിവസം പിന്നിടുമ്പോള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മഴയും വെള്ളപ്പൊക്കവും നാശം വിതയ്ക്കുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മഴക്കെടുതിയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ മലയോര മേഖലയായ ഇടുക്കി പൂര്‍ണമായി ഒറ്റപ്പെട്ടിരുന്നു. മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതിന് പുറമേ വാര്‍ത്താ വിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി വൈദ്യുതി ബന്ധവും നഷ്ടമായിട്ടുണ്ട്.

6a23834-95bc-4

ഇടുക്കി ജില്ലയിലെ കട്ടപ്പന, മൂന്നാര്‍, പീരുമേട്, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളില്‍ ഫോണ്‍ ബന്ധവും നഷ്ടമായിട്ടുണ്ട്. ജില്ലയില്‍ മൂന്നാറിലാണ് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നത്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരാണ് മൂന്നാറില്‍ കുടുങ്ങിക്കിടക്കുന്നത്. കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ജില്ലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

English summary
reports about alert on rain in three districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X