പീഡനവും ലിംഗം മുറിയും സ്വാമിയെ കുരുക്കാനൊരുക്കിയ നാടകം...?? പുറത്ത് വരുന്ന വിവരങ്ങൾ പറയുന്നത്...!!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ തുടരുകയാണ്. പീഡനശ്രമത്തിനിടെ സ്വാമിയുടെ ലിംഗം ഛേദിച്ചതാണ് എന്ന് മൊഴി നല്‍കിയ പെണ്‍കുട്ടി പിന്നീട് പറഞ്ഞതെല്ലാം ദുരൂഹതയുണര്‍ത്തുന്ന കാര്യങ്ങളാണ്. സ്വാമിയുടെ ലിംഗം ഛേദിച്ചതിന് പിന്നില്‍ പെണ്‍കുട്ടിയല്ലെന്നും പെണ്‍കുട്ടിയുടെ കാമുകനും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കും പങ്കുണ്ടെന്നും നേരത്തെ തന്നെ ആരോപിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

കൊച്ചിയില്‍ നടിക്കുണ്ടായ അനുഭവം മറ്റൊരു പ്രമുഖ നായികയ്ക്കും...!!! നടുക്കുന്ന തുറന്ന് പറച്ചില്‍...!!

വൻ ട്വിസ്റ്റ്..!! ഇ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട്...!! കാരണം ഇതാണ്..!!

കേസ് കെട്ടിച്ചമച്ചതെന്ന്

കേസ് കെട്ടിച്ചമച്ചതെന്ന്

പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സ്വാമിജിയോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് കേസ് കെട്ടിച്ചമച്ചതെന്ന് സംശയിക്കുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് പ്രതിക്കൂട്ടിൽ

പോലീസ് പ്രതിക്കൂട്ടിൽ

പോലീസിന് നേര്‍ക്ക് കേസിന്റെ മുന തിരിക്കുന്ന തരത്തിലുള്ള കത്താണ് പെണ്‍കുട്ടിയുടേത് എന്നവകാശപ്പെട്ട് അഭിഭാഷകന്‍ ശാസ്തമംഗലം അജിത്ത് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ് പോലീസ് ഉദ്യോഗസ്ഥയുടെ പങ്ക് സംബന്ധിച്ച് മംഗളം പുറത്ത് വിട്ടിരിക്കുന്ന വിവരങ്ങള്‍.

സ്വാമിയോട് വിരോധം

സ്വാമിയോട് വിരോധം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു തര്‍ക്കമാണേ്രത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സ്വാമിയോട് വിരോധമുണ്ടാകാന്‍ കാരണം. തിരുവനന്തപുരത്തെ കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹം ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ ഒരു ഭാഗം ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് വീട് വെയ്ക്കാന്‍ വാങ്ങിയിരുന്നുവത്രേ.

സ്ഥലത്തർക്കമാണ് പ്രശ്നം

സ്ഥലത്തർക്കമാണ് പ്രശ്നം

എന്നാല്‍ സ്ഥലം ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമാണെന്ന് ചൂണ്ടിക്കാട്ടി എതിര്‍പ്പുമായി കേരള കോണ്‍ഗ്രസിന്റെ പ്രദേശിക നേതാക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് എന്‍എസ്എസ് നേതൃത്വം സ്ഥലം ഏറ്റെടുക്കുന്നതിനായ് സ്വാമിയെ നിയോഗിച്ചുവെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു.

കേസ് കോടതിയിൽ

കേസ് കോടതിയിൽ

പ്രശ്‌നം രൂക്ഷമായതോടെ കേസ് കോടതിയിലെത്തി. വിധി ഉദ്യോഗസ്ഥയ്ക്ക് അനുകൂലമായിരുന്നു. ഇതോടെ പ്രശ്‌നവും കെട്ടടങ്ങി. ബാക്കി സ്ഥലത്ത് എന്‍എസ്എസ് ചട്ടമ്പി സ്വാമി സ്മാരകം നിര്‍മ്മിക്കുമെന്നും സ്വാമി ഗംഗേശാനന്ദയെ ചുമതല ഏല്‍പ്പിക്കുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു.

ഉന്നത ഗൂഢാലോചന

ഉന്നത ഗൂഢാലോചന

ഇത് തടയാനായി ഉന്നത തല ഗൂഢാലോചന നടന്നതിന്റെ ഭാഗമായാണ് സ്വാമിയെ പീഡനക്കേസില്‍ കുടുക്കിയതെന്ന് ആരോപിക്കപ്പെടുന്നുവെന്ന് മംഗളം വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. പോലീസ് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് മൊഴി നല്‍കിച്ചതാണെന്ന് അടക്കമുള്ള ആരോപണങ്ങളാണ് പെണ്‍കുട്ടിയുടെ കത്തിലുള്ളതെന്നതും ശ്രദ്ധേയമാണ്.

 പ്രകടമായ വൈരുദ്ധ്യങ്ങള്‍

പ്രകടമായ വൈരുദ്ധ്യങ്ങള്‍

അതിനിടെ രണ്ട് ദിവസമായുള്ള പെണ്‍കുട്ടിയുടെ വാക്കുകളിലെ വൈരുദ്ധ്യം ചര്‍ച്ചയാവുകയാണ്. ശാസ്തമംഗലം അജിത്തുമായി പെണ്‍കുട്ടി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പറയുന്ന കാര്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ പറയുന്ന കാര്യങ്ങളും തമ്മില്‍ പ്രകടമായ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.

ലിംഗം മുറിച്ചത്

ലിംഗം മുറിച്ചത്

പോലീസിനെതിരെ പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുവെന്ന് മൊഴി നല്‍കിയ പെണ്‍കുട്ടി കത്തില്‍ പറയുന്നത് കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നാണ്. താനല്ല അയ്യപ്പദാസാണ് ലിംഗം മുറിച്ചതെന്നും ആദ്യത്തെ മൊഴി നിര്‍ബന്ധിച്ച് കൊടുപ്പിച്ചതാണെന്നും പെണ്‍കുട്ടി പറയുന്നു.

ഫോൺ സംഭാഷണം പുറത്ത്

ഫോൺ സംഭാഷണം പുറത്ത്

അതേസമയം അഭിഭാഷകനും യുവതിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ പറയുന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്. ഗംഗേശാനന്ദയെ ആക്രമിക്കാന്‍ കാമുകനായ അയ്യപ്പദാസ് തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. സ്വാമിയും അമ്മയും തമ്മില്‍ ബന്ധമില്ല. അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് താന്‍ കേസ് കൊടുത്തതെന്നും യുവതി ഫോണില്‍ പറയുന്നു

English summary
Reports says that the rape allegation against Swami is fabricated
Please Wait while comments are loading...