സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക്ക് ദിനാഘോഷം
തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ പരിപാടികളോടെ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. ' സാധാരണക്കാര്‍ക്കു വേണ്ടിയാണ് നിയമസഭ പ്രവര്‍ത്തിക്കേണ്ടതെന്നും നിയമസഭകളുടെ കടമനിര്‍വ്വഹണത്തിന് രാഷ്ട്രീയം തടസമാകരുതെന്നും റിപ്പബ്ലിക്ക് ഡേയുടെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിരുന്നത്. ദേശീയ പതാക ഉയര്‍ത്തിയ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. വിവിധ സേനാ വിഭാഗങ്ങള്‍, പോലീസ്, എന്‍സിസി, സ്‌കൗട്ട്, ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവര്‍ മാര്‍ച്ച് പാസ്റ്റ് നടത്തി.

ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരാണ് ദേശീയ പതാക ഉയര്‍ത്തിയത്. ആലപ്പുഴയില്‍ മന്ത്രി രമേശ് ചെന്നിത്തല, കൊല്ലത്ത് മന്ത്രി ഷിബു ബേബി ജോണ്‍, പത്തനംതിട്ടയില്‍ മന്ത്രി അടൂര്‍ പ്രകാശ്, കോട്ടയത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇടുക്കിയില്‍ മന്ത്രി പിജെ ജോസഫ്, കൊച്ചിയില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും തൃശൂരില്‍ മന്ത്രി കെ.സി. ജോസഫും, പാലക്കാട് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മലപ്പുറത്ത് മന്ത്രി ആര്യാടന്‍ മുഹമ്മദ്, കോഴിക്കോട് മന്ത്രി എം.കെ. മുനീറും വയനാട്ടില്‍ മന്ത്രി പി കെ.ജയലക്ഷ്മിയും, കണ്ണൂരില്‍ മന്ത്രി കെ.പി.മോഹനന്‍, കാസര്‍കോട് മന്ത്രി അനൂപ് ജേക്കബും പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.












Click it and Unblock the Notifications