കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിന പരേഡ്: ബംഗാളിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ കേരളത്തേയും ഒഴിവാക്കി കേന്ദ്രം

Google Oneindia Malayalam News

Recommended Video

cmsvideo
Kerala’s Tableau for Republic Day Parade Rejected | Oneindia Malayalam

ദില്ലി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തെ ഒഴിവാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പരേഡില്‍ അണിനിരക്കുന്നതിന് കേരള നിര്‍ദ്ദേശിച്ച നിശ്ചല ദൃശ്യങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയില്ല. പശ്ചിമബംഗാളിന്‍റെയും മഹാരാഷ്ട്രയുടേയും നിശ്ചല ദൃശ്യങ്ങള്‍ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തേയും ഒഴിവാക്കിയത്.

കേന്ദ്രത്തിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. പൗരത്വ നിമയ ഭേദഗതി, പൗരത്വ രജിസ്ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തെ നിരന്തരം വിമര്‍ശിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബിജെപിയുമായി ഇടഞ്ഞാണ് ശിവസേന കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കിയത്. വിശദാംശങ്ങള്‍ അറിയാം..

22 നിര്‍ദ്ദേശങ്ങള്‍

22 നിര്‍ദ്ദേശങ്ങള്‍

16 സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 22 നിര്‍ദ്ദേശങ്ങളായിരുന്നു റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാനായി കേന്ദ്ര പ്രതിരേധ മന്ത്രാലയത്തിന്‍റെ മുന്നില്‍ എത്തിയത്. ഇതില്‍ ആദ്യം ബംഗാളിന്‍റെയും പിന്നാലെ മഹാരാഷ്ട്രയുടേയും കേരളത്തിന്‍റെയും നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം തള്ളുകയായിരുന്നു.

അന്തിമ പട്ടികയില്‍ കേരളമില്ല

അന്തിമ പട്ടികയില്‍ കേരളമില്ല

വ്യക്തമായ കാരണങ്ങള്‍ അറിയാക്കാതെയാണ് കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചത്. നിശ്ചല ദൃശ്യത്തിന് അവതരണാനുമതി നല്‍കാത്തത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കേരളത്തിന്‍റെ ഉദ്യോഗസ്ഥരുടെ പ്രതികരണമെങ്കിലും പുറത്തിറങ്ങിയ അന്തിമ പട്ടികയില്‍ കേരളമില്ല.

അവതരിപ്പിച്ചത്

അവതരിപ്പിച്ചത്

കലാമണ്ഡലം, തെയ്യം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, കഥകളി ചെണ്ടകൊണ്ട് തുടങ്ങിയ സംസ്ഥാനത്തിന്‍റെ സകല സാംസ്കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമായി കേരളം പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ദ സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചത്.

മുന്നാംഘട്ടത്തില്‍

മുന്നാംഘട്ടത്തില്‍

മുന്നാംഘട്ടത്തിലാണ് കേരളത്തിന്‍റെ നിര്‍ദ്ദേശം തള്ളിയത്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്. ബംഗാളില്‍ നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന്‍റെ രൂപരേഖ തയ്യാറാക്കിയിരുന്നത്.

ബിജെപി അധികാരത്തിലെത്തിയതിന് ശേഷം

ബിജെപി അധികാരത്തിലെത്തിയതിന് ശേഷം

റിപ്പബ്ലിക് ദിന പരേഡില്‍ ബാപ്പ ചക്രവര്‍ത്തി ഒരുക്കിയ നിശ്ചല ദൃശ്യത്തിലൂടെ നാലുതവണ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട് കേരളം. ബിജെപിക്ക് സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് തൊട്ടുമുമ്പ് 2013 ല്‍ കേരളത്തിന്‍റെ പുരവഞ്ചിക്കായിരുന്നു സ്വര്‍ണ്ണമെഡല്‍ ലഭിച്ചത്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം കേരളത്തിന് ഇതുവരെ മെഡല്‍ നേട്ടം ഉണ്ടായിട്ടില്ല.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

ഒഴിവാക്കപ്പെട്ട മൂന്ന് നിര്‍ദ്ദേശങ്ങളും ബിജെപി ഇതര സംസ്ഥാനങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടേതാണെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തതിനാലാണ് ബംഗാളിന്‍റെ നിശ്ചലദൃശ്യം ഒഴിവാക്കിയതെന്നാണ് തൃണമൂല്‍ നേതാവായ തപസ് റോയി കുറ്റപ്പെടുത്തിയത്.

വ്യവസ്ഥകള്‍ പാലിച്ചില്ല

വ്യവസ്ഥകള്‍ പാലിച്ചില്ല

2019 ല്‍ ഇതേ മാനദണ്ഡം പിന്തുടര്‍ന്ന ബംഗാളിന്‍റെ നിശ്ചലദൃശ്യം പരേഡില്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും രണ്ടുവട്ടം ചര്‍ച്ച നടത്തിയ ശേഷമാണ് ബംഗാളിന്‍റെ നിര്‍ദ്ദേശം തള്ളിയതെന്നും പ്രതിരോധ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ബംഗാളിന്‍റെ നിര്‍ദ്ദേശം ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചു.

എന്‍സിപിയുടെ പ്രതികരണം

എന്‍സിപിയുടെ പ്രതികരണം

മുന്‍വിധികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നതെന്നായിരുന്നു മഹാരാഷ്ട്രയുടെ നിര്‍ദ്ദേശം തള്ളിയതിന് പിന്നാലെ എന്‍സിപി നേതാവ് സുപ്രിയ സുളെ അഭിപ്രായപ്പെട്ടത്. മഹാരാഷ്ട്രയുടെയും ബംഗാളിന്റെയും നിശ്ചല ദൃശ്യം ഒഴിവാക്കിയത് അവിടുത്തെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയമില്ല

രാഷ്ട്രീയമില്ല

അതേസമയം, റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്‍റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചത് മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നാണ് ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായി ജയപ്രദാ മേനോന്‍ അഭിപ്രായപ്പെടുന്നത്. അവിടെ രാഷ്ട്രീയം ഇല്ലെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.

 ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നില്‍... 77 സീറ്റില്‍ വിജയം, അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നില്‍... 77 സീറ്റില്‍ വിജയം, അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി

ദില്ലിയില്‍ ബിജെപിയുടെ മുഖമാകാന്‍ ഗംഭീറും മനോജ് തിവാരിയും, പ്രകടന പത്രിക ഞെട്ടിക്കും!!ദില്ലിയില്‍ ബിജെപിയുടെ മുഖമാകാന്‍ ഗംഭീറും മനോജ് തിവാരിയും, പ്രകടന പത്രിക ഞെട്ടിക്കും!!

English summary
republic day parade; centre rejects kerala tableau
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X