കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിനം; മോഹൻ ഭാഗവത് വരുന്നതിന് മുൻപ് സർക്കുലർ പുറത്തിറക്കി, ആർഎസ്എസ് പരിപാടിയിൽ മാറ്റം?

റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പതാക ഉയർത്തുന്നത് സംബന്ധിച്ചാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പാലക്കാട് പതാക ഉയർത്തുമെന്ന പ്രഖ്യാപനത്തിനിടെ സംസ്ഥാന സർക്കാർ സർക്കുലർ പുറത്തിറക്കി. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പതാക ഉയർത്തുന്നത് സംബന്ധിച്ചാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

മകളുടെ വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതെന്ന് പി കരുണാകരൻ എംപി; പ്രചരിക്കുന്ന വാർത്തകൾ തെറ്റ്...മകളുടെ വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതെന്ന് പി കരുണാകരൻ എംപി; പ്രചരിക്കുന്ന വാർത്തകൾ തെറ്റ്...

മകനെ ഉപേക്ഷിച്ച് മുങ്ങിയ വീട്ടമ്മയായ യുവതിയും കാമുകനും പിടിയിൽ! പ്രണയം മൂത്തപ്പോൾ.. സംഭവം കോഴിക്കോട്മകനെ ഉപേക്ഷിച്ച് മുങ്ങിയ വീട്ടമ്മയായ യുവതിയും കാമുകനും പിടിയിൽ! പ്രണയം മൂത്തപ്പോൾ.. സംഭവം കോഴിക്കോട്

സ്ഥാപനമേധാവികൾ മാത്രമേ സ്കൂളുകളിൽ ദേശീയപതാക ഉയർത്താവു എന്നാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. സ്കൂളുകൾക്ക് പുറമേ ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള നിർദേശങ്ങളും സർക്കുലറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പൊതുഭരണ വകുപ്പ്...

പൊതുഭരണ വകുപ്പ്...

റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, ത്രിതല പഞ്ചായത്തുകൾ എന്നിവിടങ്ങിൽ എങ്ങനെയാണ് ചടങ്ങുകൾ സംഘടിപ്പിക്കേണ്ടതെന്നാണ് സർക്കുലറിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

നിർദേശം..

നിർദേശം..

സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ സ്ഥാപനമേധാവികൾ മാത്രമേ ദേശീയപതാക ഉയർത്താവു എന്ന് സർക്കുലറിൽ എടുത്തുപറയുന്നു. ദേശീയപതാക ഉയർത്തുന്ന സമയത്ത് നിർബന്ധമായും ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.

മോഹൻ ഭാഗവത്...

മോഹൻ ഭാഗവത്...

ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് റിപ്പബ്ലിക് ദിനത്തിൽ പാലക്കാട്ടെ സ്കൂളിൽ പതാക ഉയർത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ പ്രത്യേക സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ മോഹൻഭാഗവത് സ്കൂളിൽ പതാക ഉയർത്തിയത് വൻവിവാദമായിരുന്നു.

പ്രഖ്യാപനം...

പ്രഖ്യാപനം...

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് റിപ്പബ്ലിക് ദിനത്തിൽ പാലക്കാട്ടെ സ്കൂളിൽ പതാക ഉയർത്തുമെന്നാണ് ആർഎസ്എസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അൺഎയ്ഡഡ് സ്കൂളിലാകും

അൺഎയ്ഡഡ് സ്കൂളിലാകും

എന്നാൽ ഏത് സ്കൂളിലാണ് അദ്ദേഹം പതാക ഉയർത്തുക എന്നതുസംബന്ധിച്ച് വ്യക്തതയില്ല. പുതിയ സർക്കുലറിന്റെ പശ്ചാത്തലത്തിൽ ബിജെപി നിയന്ത്രണത്തിലുള്ള ഏതെങ്കിലും അൺഎയ്ഡഡ് സ്കൂളിലാകും ചടങ്ങുകൾ സംഘടിപ്പിച്ചേക്കുകയെന്നും സൂചനയുണ്ട്.

 സ്വാതന്ത്ര്യ ദിനത്തിൽ...

സ്വാതന്ത്ര്യ ദിനത്തിൽ...

2017ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പാലക്കാട് മൂത്താന്തറ കർണകിയമ്മൻ സ്കൂളിൽ മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തിയത്. രാഷ്ട്രീയ നേതാക്കൾ എയ്ഡഡ് സ്കൂളിൽ പതാക ഉയർത്തരുതെന്ന ജില്ലാ കളക്ടറുടെ നിർദേശം മറികടന്നായിരുന്നു ആർഎസ്എസ് സർസംഘചാലക് പതാക ഉയർത്തിയത്. സംഭവത്തിൽ നടപടിയെടുക്കാതിരുന്ന സർക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷവിമർശനമുയരുകയും ചെയ്തു.

വന്ദേമാതരം...

വന്ദേമാതരം...

ദേശീയ പതാക ഉയർത്തിയതിന് പുറമേ, മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ ദേശീയ ഗാനത്തിന് പകരം വന്ദേമാതരമാണ് ആലപിച്ചത്. ഇതും ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അന്നത്തെ ജില്ലാ കളക്ടർ പി മേരിക്കുട്ടി കേസെടുക്കാൻ നിർദേശിച്ചു.

 സർക്കാർ നടപടി...

സർക്കാർ നടപടി...

ജില്ലാ കളക്ടർ നിർദേശം നൽകിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഇതിനുപകരം സംഭവത്തെക്കുറിച്ച് നിയമോപദേശം തേടി. ഇക്കാലയളവിലാണ് മേരിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിയത്. ആർഎസ്എസ് നേതാവിനെതിരെ കേസെടുക്കാൻ നിർദേശം നൽകിയ ജില്ലാ കളക്ടറെ സ്ഥലംമാറ്റിയതിലും സർക്കാരിനെതിരെ പ്രതിഷേധമുണ്ടായി.

 മുഖ്യമന്ത്രിയുടെ ഓഫീസ്...

മുഖ്യമന്ത്രിയുടെ ഓഫീസ്...

മാസങ്ങൾക്ക് ശേഷം അടുത്തിടെയാണ് മോഹൻ ഭാഗവത് വിഷയം വീണ്ടും ചർച്ചയാകുന്നത്. ആർഎസ്എസ് തലവൻ പതാക ഉയർത്തിയ സംഭവത്തിൽ നിയമോപദേശം ലഭിച്ചതിനെ തുടർന്ന് പോലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും നടപടിയെടുക്കാൻ നിർദേശം നൽകിയെന്നായിരുന്നു വാർത്ത. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഹാദിയയുടെ വിവാഹത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി, കേസിൽ ഹാദിയയും കക്ഷിചേർന്നു...ഹാദിയയുടെ വിവാഹത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി, കേസിൽ ഹാദിയയും കക്ഷിചേർന്നു...

English summary
republic day; state government issued a circular which is regarding with flag hoisting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X