മലയാളിയെ പേടിച്ച് അര്‍ണബ് ഗോസ്വാമി...! റിവ്യൂ പൂട്ടി..പിന്നെ തുറന്നു.. തേച്ചൊട്ടിച്ച് മല്ലു ഗഡീസ്..

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: ബിജെപിയുടേയും ആര്‍എസ്എസിന്റേയും ആശിര്‍വാദത്തോടെ അര്‍ണബ് ഗോസ്വാമി തുടങ്ങിയ റിപ്പബ്ലിക് ടിവിയുടെ രാഷ്ട്രീയം എന്തെന്ന് സംപ്രഷണം തുടങ്ങിയ നാള്‍ മുതല്‍ പകല്‍ പോലെ വ്യക്തമാണ്. അര്‍ണബ് ഗോസ്വാമിയെന്ന അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ സംഘപരിവാറിന് വിടുപണി ചെയ്യുകയാണെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നു. അടുത്തിടെ കേരളത്തിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് പലതിനും റിപ്പബ്ലിക് ചാനല്‍ ചുക്കാന്‍ പിടിക്കുന്നുണ്ട്. കേരളത്തെ നാണം കെടുത്തുന്ന അര്‍ണബിനും ചാനലിനും പണികൊടുക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് മലയാളികള്‍.

ദിലീപിനെ ഇത്ര പേടിയോ...? പൃഥ്വിരാജിന് പിന്നാലെ കുഞ്ചാക്കോ ബോബനും...!! കഷ്ടം തന്നെ മുതലാളീ....

കാവ്യാ മാധവനും നാദിർഷായ്ക്കും സിദ്ദിഖിനും പങ്കുണ്ടോ ?? പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ !!

കേരളത്തെ താറടിക്കുന്നു

കേരളത്തെ താറടിക്കുന്നു

മോദി പ്രഭാവം രാജ്യമൊട്ടാകെ അലയടിച്ചപ്പോഴും ആ ഒഴുക്കില്‍ മുങ്ങിപ്പോകാത്തതുരുത്തായിരുന്നു കേരളം. സംഘപരിവാര്‍ രാഷ്ട്രീയത്തെ മലയാളി എന്നും ഒരകലത്ത് സൂക്ഷിച്ചു. അതിന് രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌ക്കാരികവുമായ പല കാരങ്ങളുണ്ട്. ഇതൊക്കെ ഇല്ലാതാക്കി കേരളത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളാണ് അര്‍ണബിന്റെ ചാനല്‍ അടക്കം നടത്തുന്നത്.

മലയാളീസ് പണി തുടങ്ങി

മലയാളീസ് പണി തുടങ്ങി

ഇതും നോക്കി വെറുതേ ഇരിക്കാന്‍ തയ്യാറല്ല മലയാളികള്‍. റിപ്പബ്ലിക്ക് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ പുവര്‍ റിവ്യൂ രേഖപ്പെടുത്തിയാണ് മലയാളി പണി തുടങ്ങിയത്. രാവിലെ 4.7 ആയിരുന്ന ഫേസ്ബുക്ക് പേജ് റേറ്റിംഗ് വൈകിട്ട് ആകുമ്പോഴേക്ക് 2.3 വരെ ആയി കുറച്ച് കൊടുത്തു മലയാളികള്‍.

റിവ്യൂ ഓപ്ഷന്‍ പിന്‍വലിച്ചു

റിവ്യൂ ഓപ്ഷന്‍ പിന്‍വലിച്ചു

ഇതോടെ ഗുഡ് വില്‍ അക്കൗണ്ടില്‍ കോടികളുടെ നഷ്ടം വരുമെന്ന് മനസ്സിലാക്കിയ ഗോസ്വാമി ഫേസ്ബുക്ക് പേജിലെ റിവ്യൂ ഓപ്ഷന്‍ പിന്‍വലിച്ചു. പക്ഷേ അതുകൊണ്ടൊന്നും മലയാളികളെ അത്ര പെട്ടെന്ന് തോല്‍പ്പിക്കാന്‍ ഗോസ്വാമിക്കാവില്ല. അടുത്ത പണി പിറകേ വന്നു.

വെറുതേ വിടില്ല

വെറുതേ വിടില്ല

ഗൂഗിള്‍ മാപ്പിലെ റിപ്പബ്ലിക് ടിവിയുടെ പേജില്‍ പുവര്‍ റിവ്യു രേഖപ്പെടുത്തി തുടങ്ങി മലയാളികള്‍. റേറ്റിംഗ് രേഖപ്പെടുത്തല്‍ മാത്രമല്ല കണക്കിന് പൊങ്കാലയുമുണ്ട്. പ്ലേസ്‌റ്റോറില്‍ നിന്നും ചാനല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തും റേറ്റിംഗ് മഹാമഹം പുരോഗമിക്കുന്നു.

ആദ്യം വലിച്ചു..ദേ പിന്നേം

ആദ്യം വലിച്ചു..ദേ പിന്നേം

ഫേസ്ബുക്കിലെ റിവ്യൂ ഓപ്ഷന്‍ മാറ്റിയെങ്കിലും, പേജില്‍ വരുന്ന വാര്‍ത്തകള്‍ക്ക് താഴെ അര്‍ണബിനും ചാനലിനും മലയാളികള്‍ കണക്കിന് കൊടുക്കുന്നുണ്ട്. മലയാളിയെ പേടിച്ച് റിവ്യൂ ഓപ്ഷന്‍ പിന്‍വലിച്ച അര്‍ണബിനെ തേച്ച് ഒട്ടിക്കുകയാണ് മല്ലൂസ്. ഒടുവിലിപ്പോൾ റിവ്യൂ ഓപ്ഷൻ തിരികെ കൊണ്ടുവന്നിരിക്കുകയാണ് ചാനൽ

ബിജെപിയുടെ വിടുപണി

ബിജെപിയുടെ വിടുപണി

ദേശീയ തലത്തില്‍ കേരളത്തിനെതിരെ വികാരം സൃഷ്ടിക്കുന്ന ബിജെപി അജണ്ട അതുപോലെ തന്നെ ഏറ്റെടുത്തിരിക്കുകയാണ് അര്‍ണബിന്റെ ചാനല്‍. മലയാൡകള്‍ കൗസ്വാമി എന്ന് അര്‍ണബിനെ വിളിക്കുന്നത് വെറുതേ അല്ല എന്നാണ് ചാനല്‍ വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ ടൈംസ് കൌ

നേരത്തെ ടൈംസ് കൌ

നേരത്തെ ടൈംസ് നൗ ചാനലിനെതിരെയും മലയാളികള്‍ കൂട്ടമായി പ്രതികരിച്ചിരുന്നു. കേരളത്തെ പാകിസ്ഥാനോട് ഉപമിച്ച ടൈംസ് നൗവിന്റെ നടപടിക്കെതിരെ വന്‍തോതിലാണ് മലയാളികള്‍ ടൈംസ് കൗ ക്യാംപെയ്ന്‍ നടത്തിയത്.

English summary
Republic TV stoped review option in facebook but Malayalais still attacking the Channel
Please Wait while comments are loading...