Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോസ്വാമിയോ ഏത് ഗോസ്വാമി? നിലയ്ക്കൽ ആക്രമണത്തിനിടെ ചിരി പടർത്തി വീഡിയോ

നിലയ്ക്കല്‍: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ നിലയ്ക്കലും പമ്പയിലും അടക്കം കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം അക്രമാസക്തമായി മാറിയിരുന്നു. സ്ത്രീകള്‍ അടക്കമുളള മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും വാഹനങ്ങളും ഡിഎസ്എന്‍ജികളും ക്യാമറകളും അടക്കം തകര്‍ക്കപ്പെടുകയും ചെയ്തു. റിപ്പോര്‍ട്ടര്‍, റിപ്പബ്ലിക്, സിഎന്‍എന്‍ ന്യൂസ് 18, ആജ് തക്, ദ ന്യൂസ് മിനുറ്റ് എന്നീ മാധ്യമസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും വാഹനങ്ങളും ആക്രമിക്കപ്പെട്ടു.

ഈ ആക്രമണ സംഭവങ്ങളുടെ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അര്‍ണബ് ഗോസ്വാമിയുടെ ചാനലായ റിപ്പബ്ലിക്കിന്റെ കാര്‍ അക്രമികള്‍ അടിച്ച് തകര്‍ത്തിരുന്നു. ചാനല്‍ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയും കയ്യേറ്റം ചെയ്യപ്പെട്ടു. ഈ സംഭവത്തിന്റെതാണ് ചിരിപ്പിക്കുന്ന വീഡിയോ.

rss

റിപ്പബ്ലിക് ചാനലും അര്‍ണബ് ഗോസ്വാമിയും സംഘവാറിനോട് കൃത്യമായ ചായ്വ് പ്രകടിപ്പിച്ച് പോരുന്നവരാണ്. ശബരിമല വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവരില്‍ പ്രധാനികളാകട്ടെ ഇതേ സംഘപരിവാറുകാരാണ്. അര്‍ണബിന്റെ ചാനലിന്റെ കാര്‍ തകര്‍ത്തതിന് ശേഷം അക്രമികള്‍ നടത്തുന്ന സംഭഷണാണ് വീഡിയോയിലുളളത്. റിപ്പബ്ലികിന്റെ വാഹനമാണ് എന്ന് അറിയാതെ നടത്തിയ ആക്രമണമാണ് എന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്.

Recommended Video

cmsvideo
    തുടർ കഥയാകുന്ന മാധ്യമ ആക്രമണങ്ങൾ | Oneindia Malayalam

    ഈ വണ്ടി ആര്‍എസ്എസ് അനുകൂല ചാനലായ റിപ്പബ്ലികിന്റേത് ആണെന്നും അര്‍ണബിന്റെ ചാനല്‍ ആണെന്നുമൊക്കെ ഒരാള്‍ പറയുന്നത് കേള്‍ക്കാം. എന്നാല്‍ അര്‍ണബെന്നോ റിപ്പബ്ലിക്കെന്നോ കൂട്ടത്തിലെ ചിലര്‍ കേട്ടിട്ട് പോലുമില്ല. ഏത് ഗോസ്വാമി എന്നൊക്കെ ചിലര്‍ ചോദിക്കുന്നത് കേള്‍ക്കാം. പണി പാളിയെന്ന് മനസ്സിലായെങ്കിലും നമുക്ക് അങ്ങനെ ഇന്നയാള്‍ എന്നൊന്നുമില്ല എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. സോഷ്യല്‍ മീഡിയ എന്തായാലും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ റിപ്പോർട്ടർ ആക്രമിക്കപ്പെട്ടതിന് എതിരെ രാഹുൽ ഈശ്വറിനെതിരെ അർണബ് ഗോസ്വാമി ചർച്ചയിൽ പൊട്ടിത്തെറിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+