കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരേ അറിയുന്നുണ്ടോ..?സ്ത്രീകള്‍ക്ക് നിങ്ങളില്‍ വിശ്വാസം പോരാ!! സ്വയ രക്ഷയ്ക്ക് ഒരുങ്ങുന്നു!!

സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതോടെ സ്വയരക്ഷയ്ക്കുള്ള മാര്‍ഗം സ്ത്രീകള്‍ തന്നെ കണ്ടെത്തുന്നു. സ്ത്രീ പീഡനങ്ങളില്‍ സര്‍ക്കാരും പോലീസും നിഷ്‌ക്രിയരാകുന്ന പതിവാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ സ്വയരക്ഷയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നത്.

സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് സ്ത്രീകള്‍ ചിന്തിച്ച് തുടങ്ങിയെന്നാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല ആറുമാസത്തിനിടെ തോക്ക് ലൈസന്‍സിന് അപേക്ഷിച്ച സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിരിക്കുകയാണ്.

 പകുതിയിലധികം സ്ത്രീകള്‍

പകുതിയിലധികം സ്ത്രീകള്‍

സംസ്ഥാനത്ത് നിലവില്‍ ഇരുപതിനായിരത്തിലധികം തോക്കു ലൈസന്‍സുകളാണ് ഉള്ളത്. ഇതിന്റെ ഇരട്ടിയോളമാണ് പുതിയ അപേക്ഷകള്‍. പുതിയ അപേക്ഷകരില്‍ പകുതിയും സ്ത്രീകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 എണ്ണത്തില്‍ വര്‍ധന

എണ്ണത്തില്‍ വര്‍ധന

കൊച്ചിയില്‍ രാത്രി പ്രമുഖ നടി ആക്രമണത്തിന് ഇരയായ സംഭവത്തിന് ശേഷം തൃശൂര്‍, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ വനിത അപേക്ഷകരുടെ എണ്ണം കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വനിതകള്‍ തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ നിയന്ത്രണങ്ങളുണ്ട്.

 അപേക്ഷകള്‍ തള്ളും

അപേക്ഷകള്‍ തള്ളും

തോക്ക് ലൈസന്‍സിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ലൈസന്‍സ് ലഭിക്കാറില്ല. ശാരീരിക, മാനസിക സ്ഥിതി വിലയിരുത്തി അപേക്ഷകള്‍ തള്ളാറുണ്ട്. ഒരു നിശ്ചിത വര്‍ഷത്തേക്കാണ് ലൈസന്‍സ് അനുവദിക്കുന്നത്. അതിനു ശേഷം പുതുക്കണം.

കുറവ് ആലപ്പുഴയില്‍

കുറവ് ആലപ്പുഴയില്‍

ഏറ്റവുമധികം തോക്ക് ലൈസന്‍സ് ഉള്ളത് എറണാകുളം ജില്ലയിലാണ്. 3200 പേരാണ് ഇവിടെ ലൈസന്‍സ് സ്വന്തമാക്കിയിട്ടുളളത്. വയനാടാണ് രണ്ടാം സ്ഥാനത്ത്. 3167 പേരാണ് ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും കുറവ് തോക്ക് ലൈസന്‍സ് ഉള്ളത് ആലപ്പുഴയിലാണ് 140 പേര്‍ക്കാണ് ഇവിടെ തോക്ക് ലൈസന്‍സ് ഉള്ളത്.

 16 സ്ത്രീകള്‍

16 സ്ത്രീകള്‍

ഏറ്റവും കൂടുതല്‍ തോക്ക് ലൈസന്‍സുള്ള സ്ത്രീകള്‍ ഉള്ളത് കോട്ടയത്താണ്. 16 സ്ത്രീകള്‍ക്കാണ് ഇവിടെ തോക്ക് ലൈസന്‍സ് ഉള്ളത്. എറണാകുളത്ത് 4 സ്ത്രീകള്‍ക്കും തിരുവനന്തപുരത്ത് 3 സ്ത്രീകള്‍ക്കും ലൈസന്‍സ് ഉണ്ട്.

 അനുവദിക്കുന്നത് കലക്ടര്‍

അനുവദിക്കുന്നത് കലക്ടര്‍

തോക്ക ലൈസന്‍സിനുളള അപേക്ഷകള്‍ പരിശോധിച്ച് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മുഖേന കളക്ടറാണ് ലൈസന്‍സ് അനുവദിക്കുന്നത്. അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകളെ കുറിച്ച് സിറ്റി പോലീസ് കമ്മീഷ്ണറോ എസ്പിമാരോ പരിശോധിക്കും. ആവശ്യകത ഉള്‍പ്പെടെയുളള വിവരങ്ങള്‍ ശേഖരിക്കും.

English summary
request for pistol license increased in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X