ആലുവയിൽ സൈന്യത്തിന്റെ അതിവേഗ പ്രവർത്തനം ആശ്വസമായി; വ്യാഴാഴ്ച സൈന്യം രക്ഷിച്ചത് 500ലധികം പേരെ
കൊച്ചി: ഏറ്റവും കൂടുതൽ പ്രളയം ദുരിതം അനുഭവിച്ചത് എറണാകുളം ജില്ലയിലെ ജനങ്ങളായിരുന്നു. എന്നാൽ ജില്ലയില്‍ സൈനിക വിഭാഗങ്ങള്‍ രംഗത്തിറങ്ങിയത് ചെറിയ തോതിൽ ആശ്വാസമായി. പറവൂര്‍ ആലുവ കാലടി പ്രദേശങ്ങളില്‍ നിന്ന് കുട്ടികളെ അടക്കം എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി വരികയാണ്. അതേസമയം വെള്ളപ്പൊക്ക ദുരതാശ്വാസ പ്രവർത്തനത്തിൽ വ്യാഴാഴ്ച സൈന്യം രക്ഷപ്പെട്ടുത്തിയത് 500 ലധികം പേരെയാണെന്നാണ് റിപ്പോർട്ട്.
ആലുവ പറവൂര്‍ കാലടി പ്രദേശങ്ങളിലെ ഫ്ളാറ്റുകളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും കുടുങ്ങിക്കഴിയുന്ന ആയിരക്കണക്കിന് പേരിലേക്ക് ഇനിയും എത്തിച്ചേർ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ആലുവ, ആറന്മുള മേഖലയിൽ നിന്നും 132 പേരെ നാവിക സേന ഹെലികോപ്റ്റരിലാണ് രക്ഷപ്പെടുത്തിയത്. എല്ലാവരെയും കൊച്ചിയിലെ നാവിക ആസ്ഥാനത്തെ ക്യാമ്പിൽ എത്തിച്ചിരിക്കുകയാണ്.

പത്തനംതിട്ടയിലെ ആറന്മുള ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് ദേശീയ ദുരന്ത നിവാരണ സേന 400 ഓളം പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടും ചുഴിയും ഒഴുക്കും കാരണം ചില ഇടങ്ങളിലേക്ക് ബോട്ടുകൾക്ക് എത്തിപ്പെടാനായിട്ടില്ല. അവിടങ്ങളിൽ ഹെലികോപ്റ്ററിൽ രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. അതേസമയം ആലുവ ചൂര്‍ണക്കര പഞ്ചായത്തില്‍ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളംകയറി.
മുട്ടം, അമ്പാട്ടുകടവ് മേഖലകളിലെ പാടങ്ങളില്‍ വെള്ളംനിറഞ്ഞു. ദേശീയപാത 47 കമ്പനിപ്പടി ഭാഗത്ത് ഒരു കിലോമീറ്റര്‍ വെള്ളത്തിനടിയിലാാണ്. നാവികസേനയുടെ ഏഴ് സംഘങ്ങളെ കോട്ടയം പത്തനംതിട്ട എറണാകുളം ജില്ലകളിലേക്കായി കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. കൂടുതല്‍ സന്നാഹങ്ങളുമായി പുതിയ സംഘം ഉടനെത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications