കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്വാസമായി മഴക്ക് ശമനം: മരിച്ചവരുടെ എണ്ണം 76 ആയി, പുത്തുമലയിലും കവളപ്പാറയിലും തിരച്ചില്‍ തുടരുന്നു

Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 76 ആയി. ഉരുള്‍പ്പൊട്ടല്‍ ഏറ്റവും വലിയ ദുരന്തം വിതച്ച നിലമ്പൂരിലെ കവളപ്പാറയില്‍ മാത്രം മരിച്ചത് 13 പേരാണ്. 50 ആളുകളെ ഇവിടെ നിന്ന് ഇനിയും കണ്ടെത്താനുണ്ട്. മറ്റൊരു ദുരന്തഭൂമിയായ വയനാട്ടിലെ പുത്തുമലയില്‍ നിന്ന് ഒമ്പതുപേരുടെ മൃതദേഹമാണ് ശനിയാഴ്ച്ച കണ്ടെടുത്തത്. ഇനി എട്ടുപേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് നിഗമനം.

ത്യാഗസ്മരണയില്‍ വിശ്വാസി സമൂഹം: മലയാളിക്കള്‍ക്ക് ഇന്ന് അതിജീവനത്തിന്‍റെ ബലിപെരുന്നാള്‍ത്യാഗസ്മരണയില്‍ വിശ്വാസി സമൂഹം: മലയാളിക്കള്‍ക്ക് ഇന്ന് അതിജീവനത്തിന്‍റെ ബലിപെരുന്നാള്‍

ശനിയാഴ്ച്ച വൈകീട്ടോടെ നിര്‍ത്തിവെച്ച തിരച്ചില്‍ പുത്തുമലയിലും കവളപ്പാറയിലും ഇന്ന് രാവിലെ പുനഃരാരംഭിക്കും. മഴക്ക് ശമനമുള്ളത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിക്കാന്‍ സഹായകരമാവും. സംസ്ഥാനത്ത് ഇന്ന് എവിടെയും അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

rain

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 1500 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷം പേരാണ് ഉള്ളത്. 286 വീടുകള്‍ പൂര്‍ണ്ണമായും 2966 എണ്ണം ഭാഗികമായും തകര്‍ന്നു.

നാല് ദിവസത്തെ പേമാരിയിൽ സംസ്ഥാനത്ത് കനത്ത നാശ നഷ്ടം; സർക്കാർ കണക്കുകൾ ഇങ്ങനെനാല് ദിവസത്തെ പേമാരിയിൽ സംസ്ഥാനത്ത് കനത്ത നാശ നഷ്ടം; സർക്കാർ കണക്കുകൾ ഇങ്ങനെ

English summary
rescue operations continue in wayanad and malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X