കായലില്‍ ഒഴുക്കില്‍പ്പെട്ട നാല് യുവാക്കളെ രക്ഷപ്പെടുത്തി
മട്ടാഞ്ചേരി: കായലില്‍ ഒഴുക്കില്‍ അകപ്പെട്ട നാല് യുവാക്കളെ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി. ഫോര്‍ട്ട് കൊച്ചി കല്‍വത്തി പാലത്തിന് സമീപത്ത് നിന്ന് കായലിലേക്ക് നീന്തിയ കല്‍വത്തി സ്വദേശികളായ റമീസ് (20) ഷെബിന്‍ (19) ആഷിക് (19) ഷെഫീക്ക് (19) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഒരു കൂട്ടം യുവാകള്‍ കായലിലേക്ക് നീന്തവേ, നാല് പേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഈ സമയം അവിടെ ഉണ്ടായിരുന്ന വഞ്ചിക്കാരാണ് കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് എഎസ്‌ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി യുവാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications