Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവരണ സമുദായങ്ങള്‍ മൂന്നാംമുന്നണി രൂപീകരിക്കണമെന്ന് വെള്ളാപ്പള്ളി; ഞങ്ങള്‍ അവര്‍ക്കൊപ്പം

ആലപ്പുഴ: സംവരണത്തിന് അര്‍ഹരായ സമുദായങ്ങള്‍ ചേര്‍ന്ന് മൂന്നാം മുന്നണി കേരളത്തില്‍ രൂപീകരിക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അങ്ങനെ രൂപീകരിച്ചാല്‍ എസ്എന്‍ഡിപി അവര്‍ക്കൊപ്പം നിലകൊള്ളും. സമുദായ സംവരണത്തിന് അര്‍ഹരായവരാണ് 70 ശതമാനം ജനങ്ങളും. പിന്നാക്ക സമുദായങ്ങള്‍ ഒന്നിച്ചുനില്‍ക്കണം. എന്നാല്‍ മാത്രമേ സംവരണം പൂര്‍ണമായും നടപ്പാക്കാന്‍ സാധിക്കൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. സംവരണ വിഷയത്തില്‍ ഇടതു-വലതു മുന്നണികള്‍ വന്നിട്ടു രക്ഷയില്ല. ലീഗ് ഉള്‍പ്പെടെയുള്ളവരുടെ കൂടെ സമരത്തില്‍ പങ്കെടുക്കില്ല. അതിന് കാരണമുണ്ട്. സമരത്തിന് വിളിക്കുമ്പോള്‍ ചെല്ലുക, പിന്നീട് ഒഴിവാക്കുക.. ഇതിന് ഇനി എസ്്എന്‍ഡിപിയെ കിട്ടില്ല. സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന ലീഗ് യുഡിഎഫില്‍ നിന്ന് പുറത്തുവരാന്‍ തയ്യാറുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

27

അതേസമയം, മുന്നാക്ക സംവരണത്തിന്റെ പേരില്‍ പിന്നാക്കക്കാരുടെ സംവരണ അവകാശം അപഹരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയും പോഷക സംഘടനകളും സംവരണ അവകാശത്തിന് വേണ്ടി നിലകൊള്ളും. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്ക സംവരണം പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം ആവശ്യപ്പെട്ടിരുന്നു. സവര്‍ണ താല്‍പ്പര്യം മാത്രം മുന്‍ നിര്‍ത്തിയാണ് മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും സിറാജിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്നാക്ക സംവരണത്തിനെതിരെ സമരം തുടങ്ങാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി സംവരണം നടപ്പാക്കുകയാണ്. ഇത് പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കക്കാരാക്കാനേ ഉപകരിക്കൂ. സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനം പുനഃപ്പരിശോധിക്കണമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+